ദൃശ്യം 2 കൊട്ടിക്കയറുമ്പോള്‍; പ്രതീക്ഷയോടെ ചിലര്‍ കാത്തിരിക്കുന്നു

മലയാളസിനിമയുടെ മുഖം തന്നെ മാറ്റിവരച്ച ചിത്രമായിരുന്നു ദൃശ്യം. അതുപോലൊരു സിനിമയ്ക്ക് രണ്ടാം ഭാഗം ഒരുക്കുക എന്നത് ചില്ലറ വെല്ലുവിളിയൊന്നുമല്ല. ആ വെല്ലുവിളി അതിജീവിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ് ജീത്തു ജോസഫ്. കഴിഞ്ഞ ദിവസം ആമസോണ്‍ പ്രൈമിലൂടെ ദൃശ്യം 2 ആരാധകരുടെ മുന്നിലേക്ക് എത്തി. റിലീസ് ആയതു മുതല്‍ സോഷ്യല്‍ മീഡിയ നിറയെ ദൃശ്യം 2വിന്റെ വിശേഷങ്ങളാണ്.

ജീത്തു ജോസഫെന്ന സംവിധായകനേയും തിരക്കഥാകൃത്തിനേയും എത്ര പ്രശംസിച്ചാലും മതിയാകില്ലെന്ന് സോഷ്യല്‍ മീഡിയ പറയുന്നു. ഒന്നാം ഭാഗത്തിന് യാതൊരു ചീത്തപ്പേരുമുണ്ടാക്കാതെ കിടിലനൊരു സിനിമ തന്നെയാണ് ജീത്തു തന്നതെന്ന് അവര്‍ പറയുന്നു. അതേസമയം, തീയേറ്ററില്‍ കാണാന്‍ പറ്റാതെ പോയതിന്റെ സങ്കടവും അവര്‍ പ്രകടിപ്പിക്കുന്നുണ്ട്.

Drishyam 2

ദൃശ്യം 2 വിജയമായതോടെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വേറേയും ചിലരുണ്ട്. കേസ് തെളിയിക്കാന്‍ വന്ന മുരളി ഗോപിയേക്കാള്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിലര്‍. അവരെ കുറിച്ചാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. അത് മറ്റാരുമല്ല, ദൃശ്യത്തിന്റെ റീമേക്കുകളില്‍ അഭിനയിച്ച താരങ്ങളാണ്. ദൃശ്യം 2വും വിജയിച്ചതോടെ രണ്ടാം ഭാഗവും റീമേക്ക് ചെയ്ത് ഹിറ്റടിക്കാനായി അവര്‍ കാത്തിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

തമിഴില്‍ കമല്‍ഹാസനായിരുന്നു നായകനായി എത്തിയത്. ഹിന്ദിയില്‍ അജയ് ദേവ്ഗണും തെലുങ്കില്‍ വെങ്കടേഷും കന്നഡയില്‍ രവിചന്ദ്രനുമായിരുന്നു നായകന്മാരായത്. ആദ്യം ഭാഗത്തിന്റെ റീമേക്കുകള്‍ ജനപ്രീതി നേടിയ ചിത്രങ്ങളായിരുന്നു. അതുകൊണ്ട് രണ്ടാം ഭാഗവും റീമേക്ക് ചെയ്യാനായി ഇവര്‍ കാത്തിരിക്കുകയാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അങ്ങനെയെങ്കില്‍ ചൈനയിലും ശ്രീലങ്കയിലും വരെ ചിലര്‍ പ്രതീക്ഷകളോടെ കാത്തിരിക്കുന്നുണ്ടാകുമെന്നും ചില വിരുതന്മാര്‍ പറയുന്നുണ്ട്.

കേരളത്തനിമയില്‍ ഗ്ലാമറസായി സണ്ണി; വൈറല്‍ ചിത്രങ്ങളിതാ

അതേസമയം, ദൃശ്യത്തിന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വെങ്കടേഷ്, മീന, നദിയ മൊയ്തു എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി മടങ്ങിയെത്തും. തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത് ജീത്തു തന്നെയായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആന്റണി പെരുമ്പാവൂര്‍ സിനിമ നിര്‍മ്മിക്കുമെന്നും സൂചനയുണ്ട്. തെലുങ്കിന് പിന്നാലെ മറ്റ് ഭാഷകളിലേക്കും ദൃശ്യം 2 റീമേക്ക് ചെയ്യുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്.

Read more about: drishyam mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X