twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞാന്‍ ഇരയല്ല, അതിജീവിതയാണ്! കേസ് ഞാനുണ്ടാക്കിയ നാടകമാണെന്ന് പലരും പറഞ്ഞു: ഭാവന

    |

    ഒടുവില്‍ നിശബ്ദത വെടിഞ്ഞ് ഭാവന. തനിക്കുണ്ടായ അതിക്രമത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഭാവന. താന്‍ ഇരയല്ലെന്നും അതിജീവിതയാണെന്നുമാണ് ഭാവന പറയുന്നത്. കേസില്‍ വിജയം കാണുന്നത് വരെ പോരാട്ടം തുടരുമെന്നും ഭാവന പറഞ്ഞു. പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ ബര്‍ക്കാ ദത്ത് അവതരിപ്പിക്കുന്ന വി ദി വുമണ്‍ എന്ന പരിപാടിയിലായിരുന്നു ഭാവന മനസ് തുറന്നത്. മോജോ സ്്‌റ്റോറി എന്ന യൂട്യൂബ് ചാനലിലൂടെയായിരുന്നു ഭാവനയുടെ തുറന്നു പറച്ചില്‍.

    വലുതാകുമ്പോള്‍ എന്റെ തീരുമാനങ്ങളെ മക്കള്‍ മനസിലാക്കും; മനസ് തുറന്ന് സണ്ണി ലിയോണ്‍വലുതാകുമ്പോള്‍ എന്റെ തീരുമാനങ്ങളെ മക്കള്‍ മനസിലാക്കും; മനസ് തുറന്ന് സണ്ണി ലിയോണ്‍

    ഇത് സംഭവിച്ചപ്പോള്‍ എന്റെ ജീവിതം തലകീഴായ് മറിഞ്ഞുവെന്നാണ് ഭാവന പറയുന്നത്. ഒരാളെ കണ്ടെത്തി അയാളുടെ മേല്‍ കുറ്റം ചാര്‍ത്തി ഈ പ്രശ്നത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഞാന്‍ ചിന്തിച്ചിരുന്നുവെന്നും താരം പറയുന്നു. കാരണം, എന്തു കൊണ്ടാണ് ഇത് സംഭവിച്ചത്? എന്തു കൊണ്ടാണ് ഞാന്‍ ഇതിന് ഇരയായത് എന്നിങ്ങനെയായിരുന്നു തന്റെ ചിന്തകള്‍ എന്നാണ് ഭാവന പറയുന്നത്. എനിക്ക് സ്വയം ആശ്വാസം കണ്ടെത്താനായി എന്തിന്റെ എങ്കിലും മേല്‍ കുറ്റം ആരോപിക്കാനായി ഞാന്‍ നിരന്തരം ശ്രമിച്ചുവെന്നും താരം പറയുന്നു. 2015ല്‍ എന്റെ പിതാവ് അന്തരിച്ചു. അദ്ദേഹം ജീവിച്ചിരുന്നിരുന്നെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നുവെന്നും പറയുന്നുണ്ട് ഭാവന.

    വലിയ ദുസ്വപ്നം പോലെ

    ഒരു വലിയ ദുസ്വപ്നം പോലെയാണ് തനിക്ക് തോന്നിയതെന്നും ഭാവന പറയുന്നു. രാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ എല്ലാം സാധാരണ പോലെയാകുമെന്ന് ഞാന്‍ വിചാരിക്കാന്‍ തുടങ്ങി. പല തവണയും പഴയ ജീവിതത്തിലേക്ക് മടങ്ങി പോകാന്‍ ഞാന്‍ ആഗ്രഹിച്ചുവെന്നും എല്ലാം മാറി മറഞ്ഞ് സാധാരണ ജീവിതത്തിലേക്ക് പോകാന്‍ കഴിയുമെന്ന് ഞാന്‍ ചിന്തിച്ചുവെന്നും ഭാവന പറയുന്നു. അതേസമയം താന്‍ സ്വയം കുറ്റപ്പെടുത്തുമായിരുന്നുവെന്നും ഭാവന പറയുന്നു. എപ്പോഴും ആലോചിക്കും അതിന് ശേഷം ഞാന്‍ എന്തു ചെയ്തെന്ന്. എന്നാല്‍ ഒരിടത്തു തന്നെ ഞാന്‍ ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കുകയായിരുന്നുവെന്നും ഭാവന പറയുന്നു. ഞാന്‍ കാരണം തന്നെയാണ് ഇത് എനിക്ക് സംഭവിച്ചത് എന്ന് പറഞ്ഞ് സ്വയം കുറ്റപ്പെടുത്താന്‍ ശ്രമിച്ചിരുന്നുവെന്നും താരം പറയുന്നു. എന്നാല്‍ പിന്നീട് താന്‍ ഇരയല്ലെന്നും അതിജീവിതയാണെന്നും തിരിച്ചറിഞ്ഞ നിമിഷത്തെക്കുറിച്ചും ഭാവന മനസ് തുറക്കുന്നുണ്ട്.

    ഇര അല്ല അതിജീവിത

    കേസിന്റെ എന്റെ ആദ്യത്തെ ട്രയല്‍ നടന്നത് 2020ല്‍ ആയിരുന്നു. 15 ദിവസം കോടതിയില്‍ പോകേണ്ടി വന്നിുന്നു. കോടതിയില്‍ പോകേണ്ടി വന്ന ആ 15 ദിവസം ഒരു ട്രൊമാറ്റിക് എക്സ്പീരിയന്‍സ് ആയിരുന്നുവെന്നും ഭാവന പറയുന്നു. ആ 15 ദിവസത്തെ ഹിയറിങ്ങിന് ശേഷം കോടതിയില്‍ നിന്നും പുറത്തു വന്നപ്പോഴാണ് അതിജീവിതയെ പോലെ തനിക്ക് തോന്നിയതെന്നാണ് ഭാവന പറയുന്നത്. ഞാന്‍ ഒരു ഇര അല്ല അതിജീവിതയാണെന്ന് കോടതിയില്‍ നിന്നും ഇറങ്ങിയപ്പോള്‍ എനിക്ക് മനസിലായെന്നാണ് ഭാവന പറയുന്നത്. എനിക്ക് ഇത് അതിജീവിക്കാന്‍ സാധിക്കുമെന്നും ഞാന്‍ എനിക്ക് വേണ്ടി മാത്രമല്ല എനിക്ക് പിന്നാലെ വരുന്ന എല്ലാ പെണ്‍കുട്ടികളുടെയും അന്തസ്സിനായാണ് ഞാന്‍ നിലകൊള്ളുന്നത് എന്ന് മനസിലായെന്നും താരം പറയുന്നു.

    യാത്ര ചെയ്യാന്‍ പാടില്ലായിരുന്നു

    തന്നേ സംബന്ധിച്ച് അഞ്ച് വര്‍ഷം എന്ന് വളരെ ബുദ്ധിമുട്ടേറിയ ഒന്നായിരുന്നുവെന്നും ഭാവന പറയുന്നു. ഒരു സംഭവം നടന്നു കഴിഞ്ഞാല്‍ എങ്ങനെയാക്കെ ആയിരിക്കും അതിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ മാധ്യമങ്ങളില്‍ നടക്കുക എന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ. 2017ല്‍ ഇത് സംഭവിച്ചപ്പോള്‍ പലരും എന്റെ പേരു പറഞ്ഞു കൊണ്ട് പ്രതികരിക്കാന്‍ തുടങ്ങി. എന്നെ അറിയാത്ത കുറച്ച് പേര്‍ എന്നെ പറ്റി ചാനലുകളില്‍ പ്രതികരിക്കാന്‍ തുടങ്ങി. അവള്‍ അങ്ങനെ ചെയ്യരുതായിരുന്നുവെന്ന് പറഞ്ഞുവെന്നും ഭാവന ചൂണ്ടിക്കാണിക്കുന്നു. അന്ന് രാത്രി അവള്‍ യാത്ര ചെയ്യാന്‍ പാടില്ലായിരുന്നുവെന്നും പറഞ്ഞുവെന്ന് ഭാവന പറയുന്നു.

    നെഗറ്റീവ് പിആര്‍

    എന്നാല്‍ സംഭവം നടന്നത് രാത്രി ഏഴു മണിക്കാണെന്നും താരം വ്യക്തമാക്കുന്നു. സംഭവിച്ചതില്‍ അവര്‍ എന്നെ കുറ്റപ്പെടുത്താന്‍ തുടങ്ങി. ആ സമയത്ത് ഒരു നെഗറ്റീവ് പിആര്‍ എനിക്കെതിരെ നടക്കുന്നുണ്ടായിരുന്നുവെന്നും ഭാവന വെളിപ്പെടുത്തുന്നു. ഈ കേസ് വ്യാജമാണ്, ഞാന്‍ സൃഷ്ടിച്ച് എടുത്തതാണ് എന്ന് പറഞ്ഞു കൊണ്ടായിരുന്നു പ്രചരണമെന്നും ഭാവന പറയുന്നു. അതെല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നത് എനിക്ക് ഭയങ്കര ബുദ്ധിമുട്ട് ഉണ്ടാക്കിയെന്നും താരം പറയുന്നു. നിര്‍ഭാഗ്യകരമായ ഒരു കാര്യം എനിക്ക് സംഭവിച്ചതോടെ ഞാന്‍ തകര്‍ന്നു പോയി. കുറേ കഷ്ണങ്ങളായി ഞാന്‍ പൊട്ടിച്ചിതറി പോയി. ഇത് മറികടന്ന് എഴുന്നേറ്റ് നില്‍ക്കാനും ജീവിക്കാനും ഞാന്‍ പരിശ്രമിക്കുകയായിരുന്നുവെന്നും താരം പറയുന്നു.

    Recommended Video

    ഇത് ആരും കാണാത്ത ദിലീപിന്റെ ഭീകര കോമഡി ഇന്റർവ്യൂ...KESHU DILEEP INTERVIEW | FIlmiBeat Malayalam
    എന്നോടൊപ്പം നിന്നവര്‍ക്ക് നന്ദി

    നിരവധി പേര്‍ എനിക്ക് പിന്തുണയറിയിച്ചിരുന്നു. എന്നോടൊപ്പം നിന്നവര്‍ക്ക് നന്ദി അറിയിക്കുകയാണെന്നും ഭാവന പറഞ്ഞു. കേസില്‍ വിജയം കാണുന്നത് വരെ പോരാട്ടം തുടരും എന്നും ഭാവന വ്യക്തമാക്കി. ആത്മാഭിനത്തിനായുള്ള പോരാട്ടമാണ് അത് തുടരുക തന്നെ ചെയ്യും. ഈ അഞ്ച് വര്‍ഷത്തോളമുള്ള യാത്ര ഏറെ ബുദ്ധിമുട്ടേറിയതായിരുന്നു.ഇപ്പോഴും എനിക്ക് പേടിയുണ്ട്. നീതിക്ക് വേണ്ടി പോരാടുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നും ഭാവന പറഞ്ഞു. അതേസമയം, ഡബ്ള്യൂ.സി.സി തനിക്ക് ഒരുപാട് ധൈര്യം തന്നൂവെന്നും അതോടൊപ്പം തന്നെ പലരും തനിക്ക് സിനിമകളില്‍ അവസരം നിഷേധിക്കുകയും ചെയ്തൂവെന്ന് ഭാവന പറയുന്നു. പൃഥ്വിരാജ്, ജയസൂര്യ, ഷാജി കൈലാസ്, ആഷിഖ് അഭു തുടങ്ങിയവര്‍ അവസരം വാഗ്ദാനം ചെയ്തിരുന്നുവെന്നും ഭാവന വെളിപ്പെടുത്തി. വിജയം കാണുന്നതുവരെ കേസുമായി മുന്നോട്ട് പോകുമെന്നാണ് ഭാവന പറയുന്നത്.

    Read more about: bhavana
    English summary
    Finally Bhavana Breaks The Silence And Opens Up About Her Life After Infamous Incident
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X