»   » രണ്ട് ചിത്രങ്ങള്‍ നിരസിച്ചു, ഒടുവില്‍ മമ്മൂട്ടി ജീത്തു ജോസഫ് ചിത്രത്തില്‍ ഒപ്പുവച്ചു

രണ്ട് ചിത്രങ്ങള്‍ നിരസിച്ചു, ഒടുവില്‍ മമ്മൂട്ടി ജീത്തു ജോസഫ് ചിത്രത്തില്‍ ഒപ്പുവച്ചു

Written By:
Subscribe to Filmibeat Malayalam

അങ്ങനെ ഒടുവില്‍ മമ്മൂട്ടി ജീത്തു ജോസഫ് ചിത്രത്തില്‍ ഒപ്പുവച്ചു. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ജീത്തു ജോസഫ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇതോടെ ഏറെ നാളായുള്ള കാത്തിരിപ്പ് അവസാനിക്കുകയാണ്.

ജീത്തു ജോസഫിന്റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയാണ് നായകന്‍ എന്ന വാര്‍ത്ത 2015 ന്റെ അവസാനത്തോടെ വരാന്‍ തുടങ്ങിയിരുന്നു. എന്നാല്‍ മമ്മൂട്ടി കഥ പോലും കേട്ടിട്ടില്ല, ഒരുറപ്പും തരാന്‍ കഴിയില്ല എന്നായിരുന്നു അന്ന് ജീത്തു പറഞ്ഞത്.

mammootty-signs-jeethu-joseph-movie

രണ്ട് തവണ ജീത്തു ജോസഫിനെ മെഗാസ്റ്റാന്‍ നിരസിച്ചിരുന്നു. നേരത്തെ മെമ്മറീസ്, ദൃശ്യം എന്നീ ചിത്രങ്ങളിലെ കേന്ദ്ര കഥാപാത്രങ്ങള്‍ക്കായി ജീത്തു സമീപിച്ചപ്പോള്‍ പലകരാണത്താല്‍ മമ്മൂട്ടി പിന്മാറി. അതിന് ശേഷമാണ് പൃഥ്വിരാജും മോഹന്‍ലാലും ഈ ചിത്രങ്ങളിലെത്തിയത്. മമ്മൂട്ടി തന്നെയാണ് ഇരുവരുടെയും പേര് നിര്‍ദ്ദേശിച്ചതും.

അതേ സമയം, മമ്മൂട്ടി ചിത്രത്തിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ഒരു ചിത്രത്തെ കുറിച്ചു ജീത്തു പദ്ധതിയിടുന്നുണ്ട്. കാവ്യ മാധവനെയും ദിലീപിനെയും കേന്ദ്ര കഥാപാത്രങ്ങളാക്കുന്ന ചിത്രമാണ് മറ്റൊന്ന്. പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ ഊഴം എന്ന ചിത്രം സെപ്റ്റംബര്‍ 8 ന് റിലീസ് ചെയ്യും.

പേരന്‍പ് എന്ന തമിഴ് ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ മമ്മൂട്ടി. അത് കഴിഞ്ഞ് ഹനീഫ് അദേനി എന്ന നവാഗത സംവിധായകന്‍ ഒരുക്കുന്ന ദ ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തിലാണ് അഭിനയിക്കുക.

English summary
Mammootty, the megastar is finally joining hands with film-maker Jeethu Joseph. In a recent interview, Jeethu confirmed that Mammootty has signed his upcoming project, which is expected to start rolling soon.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam