For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒടുവിൽ തീരുമാനമായി... മരക്കാർ തിയേറ്ററിലേക്ക്... റിലീസ് തിയ്യതി പുറത്തുവിട്ട് അണിയറപ്രവർത്തകർ!

  |

  കഴിഞ്ഞ ഒരു മാസത്തിലധികമായി മലയാളത്തിലെ എക്കാലത്തേയും ബി​ഗ് ബജറ്റ് സിനിമ മരക്കാർ അറബിക്കടലിന്റെ സിം​​ഹത്തിന്റെ റിലീസ് സംബന്ധിച്ച ചർച്ചകളായിരുന്നു മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലും. ഒടുവിൽ അണിയറപ്രവർത്തകർ തിയേറ്റർ റിലീസ് തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ. ചിത്രത്തിന്റെ നിർമാതാവ് ആന്റണി പെരുമ്പാവൂരും തിയേറ്ററുടമകളുടെ സംഘടനയും തമ്മിൽ നിലനിന്നിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ മൂലം ചിത്രം ഒടിടിയിൽ റിലീസ് ചെയ്യാൻ പോവുകയാമെന്ന തരത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ തുടർന്നും സിനിമാ മേഖലയിലെ പലരുമായും നടന്ന ചർച്ചകളുടെ ഫലമായി മരക്കാറിന് തിയേറ്റർ റിലീസ് മതി എന്ന തീരുമാനത്തിലേക്ക് അണിയറപ്രവർത്തകർ എത്തുകയായിരുന്നു.

  marakkar arabikadalinte simham , marakkar arabikadalinte simham news, marakkar arabikadalinte simham theater release, mohanlal latest news, antony perumbavoor news, മരക്കാർ റിലീസ് തിയ്യതി, മരക്കാർ സിനിമ വാർത്തകൾ, മോഹൻലാൽ മരക്കാർ അറബിക്കടലിന്റെ സിംഹം സിനിമ, മോഹൻലാൽ വാർത്തകൾ

  ഡിസംബർ രണ്ടിന് ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് നിർമാതാവ് ആന്റണി പെരുമ്പാവൂരും ചിത്രത്തിലെ നായകൻ മോഹൻലാലും ഫേസ്ബുക്കിലൂടെ അറിയിച്ചത്. നീണ്ട വിവാദങ്ങൾക്കൊടുവിലാണ് ചിത്രം തീയേറ്റർ റിലീസിനെത്തുന്നത്. ഉപാധികളൊന്നുമില്ലാതെയായിരിക്കും ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുകയെന്നാണ് വിവരം. മന്ത്രി സജി ചെറിയാൻ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നേതാക്കളുമായി നടത്തിയ ചർച്ചയ്ക്കൊടുവിലാണ് മരക്കാർ തീയേറ്ററിൽ തന്നെ റിലീസ് ചെയ്യുമെന്ന് വ്യക്തമാക്കിയത്. മന്ത്രി തന്നെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്.

  Also Read: 'രവി മേനോന് എന്നെ വിവാഹം കഴിക്കാൻ ആ​ഗ്രഹമുണ്ടായിരുന്നു'; ശ്രീലത നമ്പൂതിരി

  മരക്കാർ സിനിമ എടുക്കുന്നതിനുണ്ടായ സാമ്പത്തികമായ ചെലവുകളാണ് ആന്റണി പെരുമ്പാവൂരിനെ ഒടിടി പ്ലാറ്റ്ഫോമുകളുമായി ചർച്ചകളിലേക്ക് എത്തിച്ചതെങ്കിലും മലയാള സിനിമയുടെ നിലനിൽപ്പിന് വേണ്ടിയും സിനിമാ വ്യവസായത്തിൽ പ്രവർത്തിക്കുന്ന പതിനായിരക്കണക്കിന് ആളുകളുടെ ജീവിതം നിലനിർത്തേണ്ടതിന്റെ ആവശ്യം പരിഗണിച്ചും അദ്ദേഹം വലിയൊരു വിട്ടുവീഴ്ച ചെയ്തിരിക്കുകയാണെന്നും ഇത് എല്ലാവർക്കും സന്തോഷമുണ്ടാക്കുന്നുവെന്നുമാണ് റിലീസ് തിയ്യതി പ്രഖ്യാപിച്ച് മന്ത്രി സജി ചെറിയാൻ പറഞ്ഞത്. നൂറ് ശതമാനം സിറ്റിങ് കപ്പാസിറ്റി സംസ്ഥാനത്തെ തിയേറ്ററുകൾക്ക് ഡിസംബർ മുതൽ ലഭിക്കാനുള്ള സാധ്യതയുള്ളതുകൊണ്ടാണ് ഡിസംബറിൽ തന്നെ ചിത്രം തീയേറ്റർ റിലീസിനെത്തുന്നത്.ആമസോൺ പ്രൈമിലൂടെ ചിത്രം റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്.

  Also Read: ആദ്യ ശബളമായി ലഭിച്ചത് 25 രൂപ, ബോളിവുഡ് സൂപ്പർ താരങ്ങളുടെ ആദ്യകാല പ്രതിഫലങ്ങൾ!

  'പ്രിയപ്പെട്ടവരെ, നിങ്ങൾ ഓരോരുത്തരും കഴിഞ്ഞ രണ്ടു വർഷത്തിലധികമായി ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ലാൽ സാറിന്റെയും പ്രിയദർശൻ സാറിന്റെയും ഒരു സ്വപ്നമായിരുന്നു ഈ ചിത്രം. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി നമുക്ക് നേരിടേണ്ടി വന്ന കോവിഡ് എന്ന മഹാമാരി ആ സ്വപ്ന ചിത്രം വെള്ളിത്തിരയിലെത്തുന്ന ദിവസത്തെ ഒരുപാട് നീട്ടി കൊണ്ട് പോയി. അതിനു ശേഷവും ഈ ചിത്രം വെള്ളിത്തിരയിൽ, നിങ്ങളുടെ ഇടയിൽ എത്തിക്കാൻ ഒട്ടേറെ ശ്രമങ്ങൾ നടത്തി. ഒട്ടേറെ ചർച്ചകൾ നടന്നു. ഒടുവിൽ നിങ്ങൾക്ക് വേണ്ടി ഞങ്ങൾ ഒരുക്കിയ ആ സ്വപ്ന ചിത്രം നിങ്ങളുടെ മുന്നിലേക്ക്, തീയേറ്ററുകളിലേക്കു തന്നെയെത്താൻ പോവുകയാണ്. നിങ്ങളുടെ ആവേശത്തിനും കൈയ്യടികൾക്കും ആർപ്പുവിളികൾക്കും ഇടയിലേക്ക്, മരക്കാർ ഈ വരുന്ന ഡിസംബർ രണ്ടാം തീയതി കടന്നു വരും. നിങ്ങളുടെ പ്രതീക്ഷകളെ സാധൂകരിക്കുന്ന, മലയാള സിനിമക്കും ഇന്ത്യൻ സിനിമക്കും അഭിമാനമാകുന്ന ഒരു ചിത്രമായി മരക്കാർ മാറും എന്ന വിശ്വാസവും പ്രതീക്ഷയും പുലർത്തി കൊണ്ടാണ് ഈ തീരുമാനം.ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിക്കാനുള്ള ശ്രമത്തിൽ ഒപ്പം നിന്ന ബഹുമാനപ്പെട്ട സാംസ്‌കാരിക മന്ത്രി ശ്രീ സജി ചെറിയാൻ സർ, മോഹൻലാൽ സർ, പ്രിയദർശൻ സർ, സുരേഷ് കുമാർ സർ, ഒപ്പം ആശീർവാദ് സിനിമാസുമായി എന്നും സഹകരിച്ചിട്ടുള്ള കേരളത്തിലെ തീയേറ്ററുകൾ, നിർമ്മാതാക്കൾ, വിതരണക്കാർ എന്നിവർക്കെല്ലാം ഈ അവസരത്തിൽ നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു.ആശിർവാദ് സിനിമാസിനു എന്നും സപ്പോർട്ട് ചെയ്തിരിക്കുന്ന മോഹൻലാൽ സർ ഫാൻസിനും, എല്ലാ മലയാളികൾക്കും ഈ നിമിഷം ഞാൻ എന്റെ സ്നേഹം അറിയിക്കുന്നു.. കുഞ്ഞാലി വരും..' ആന്റണി പെരുമ്പാവൂർ കുറിച്ചു. ഒപ്പം സിനിമയുടെ പുതിയ പോസ്റ്ററും പുറത്തുവിട്ടിട്ടുണ്ട്.

  കാത്തിരുപ്പിനും ആശങ്കകള്‍ക്കും വിരാമം, മരക്കാര്‍ തിയറ്ററില്‍ തന്നെ

  Also Read: 'ഫറാ ഖാൻ മുതൽ സരോജ് ഖാൻ വരെ', സിനിമാ കഥയെ വെല്ലുന്ന പ്രതിസന്ധികൾ കടന്നുവന്ന കൊറിയോ​ഗ്രാഫേഴ്സ്

  Read more about: mohanlal
  English summary
  finally mohanlal's marakkar arabikadalinte simham movie theater release confirmed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X