വെള്ളിയാഴ്ച ഒരു നല്ല ദിവസം തന്നെയാണ്

By Aswathi

ഇത്തരം സോഷ്യല്‍ ആക്രമങ്ങളില്‍ നിന്നു പിടിച്ചുനില്‍ക്കുക എന്നതാണ് ഏറ്റവും പ്രധാനം. അതാണ് വിജയവും. അങ്ങനെ മലയാള സിനിമയില്‍ ചുരുങ്ങിയ നാളുകള്‍ക്കൊണ്ട് തിളങ്ങിനില്‍ക്കുന്ന രണ്ട് വ്യക്തികളാണ് സാന്ദ്രാ തോമസും വിജയ് ബാബുവും. നിര്‍മാണത്തിലും അഭിനയത്തിലും ഇരുവരും പ്രാഭല്യം തെളിയിച്ചു. വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ പോകാതെ, തങ്ങളുടെ വിജയത്തെ പിന്തുടര്‍ന്നു.

ഫ്രൈഡെ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും സാന്ദ്രയും ഇതുവരെ നിര്‍മിച്ച ചിത്രങ്ങളെല്ലാം ഹിറ്റാണ്. വലിയ താരപ്പൊലിമയൊന്നും അവകാശപ്പെടാനില്ലാത്ത ചിത്രം. ക്യാമറയ്ക്ക് മുന്നിലും പിന്നിലുമുള്ള ആളുകളെക്കാള്‍ കഥയ്ക്ക് പ്രാധാന്യം നല്‍കുന്ന ചിത്രങ്ങള്‍ അവതരിപ്പിച്ചു. ഫ്രൈഡെ ഫിലീം ഹൗസ് വളരെ പെട്ടന്ന് നിര്‍മാണ മേഖലയില്‍ സ്ഥാനം കണ്ടെത്തി. വെള്ളിയാഴ്ച ഒരു നില്ല ദിവസമാണെന്ന് പറയുന്നത് ഇവരുടെ കാര്യത്തിലൂടെ സത്യമായി.

sandra

ഇക്കൊല്ലത്തെ സംസ്ഥാന അവാര്‍ഡുകളില്‍ ഒമ്പതെണ്ണം നേടിയത് ഇവരുടെ നിര്‍മാണക്കമ്പനി പുറത്തിറക്കിയ ചിത്രങ്ങള്‍ക്കാണ്. അനീഷ് അന്‍വര്‍ സംവിധാനം ചെയ്ത 'സക്കറിയയുടെ ഗര്‍ഭിണികള്‍', നവാഗതരായ റോജിന്‍ തോമസ്, ഷാനില്‍, രാഹുല്‍ എന്നിവര്‍ ഒരുക്കിയ 'ഫിലിപ്പ് ആന്റ് ദി മങ്കിപെന്‍' എന്നീ ചിത്രങ്ങളാണ് ഈ ഒമ്പത് പുരസ്‌കാരങ്ങള്‍ പങ്കിട്ടത്. അവാര്‍ഡുകള്‍ പ്രതീക്ഷിച്ചല്ല സിനിമകള്‍ പുറത്തിറക്കുന്നതെന്ന് ഇവര്‍ പറയുമ്പോഴും ഈ പുരസ്‌കാരം മുന്നോട്ടിനിയും ഒരുപാട് നല്ല സിനിമകള്‍ ചെയ്യാനുള്ള പ്രോത്സാഹനമാകട്ടെ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X