ആശുപത്രിയില്‍ കിടക്കവെ നടന്‍ ശല്യം ചെയ്തു എന്ന് സൂര്യയുടെ നായികയുടെ പരാതി
കന്നട ചിത്രങ്ങളില്‍ വിജയ ലക്ഷ്മി എന്ന നായികയ്ക്ക് ആമുഖങ്ങള്‍ ആവശ്യമില്ല. തമിഴിലേക്കെത്തുമ്പോള്‍ വിജയ ലക്ഷ്മി സൂര്യയുടെ നായിക എന്ന ലേബലിലാണ് അറിയപ്പെടുന്നത്. കന്നടയില്‍ എണ്ണം പറഞ്ഞ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ വിജയലക്ഷ്മി ഫ്രണ്ട്‌സ് എന്ന ചിത്രത്തില്‍ സൂര്യയുടെ നായികയായി അഭിനയിച്ചതിലൂടെയാണ് തമിഴര്‍ക്ക് പരിചയം.
കലാഭവന്‍ മണിയുടെ പ്രിയവാഹനങ്ങള്‍ നശിക്കുകയാണോ? സഹോദരന്‍റെ മറുപടി ഇങ്ങനെ! കാണൂ!
ആരോഗ്യപരമായി ചില പ്രശ്‌നങ്ങള്‍ നേരിടുന്നത് കൊണ്ട് ഇപ്പോള്‍ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് വിജയലക്ഷ്മി. അടുത്തിടെ അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് നടിയെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. അവിടെ വച്ച് നടന്‍ രവി പ്രകാശ് ശല്യം ചെയ്തു എന്ന് വിജയലക്ഷ്മിയുടെ പരാതി.

ആശുപത്രികാലത്ത് രവി പ്രകാശ് എന്നെ കാണാന്‍ വന്നിരുന്നു. ഒരു ലക്ഷം രൂപ ചികിത്സാ സഹായമായി നല്‍കുകയും ചെയ്തു. അതിന് ശേഷം സ്ഥിരമായി ആശുപത്രിയിലെത്തി. ഫോണില്‍ സന്ദേശങ്ങള്‍ അയക്കാന്‍ തുടങ്ങി. സന്ദേശങ്ങള്‍ പരിതി കടന്നപ്പോഴാണത്രെ നടി പരാതി നല്‍കിയത്.
എന്നാല്‍ വാക്കാലുള്ള പരാതിയാണ്. എഴുതി നല്‍കിയിട്ടില്ല. അതിന്റെ പേരില്‍ അറസ്റ്റോ കേസോ ഇല്ല. ആരോപണം രവി പ്രകാശ് നിഷേധിച്ചു. താന്‍ സന്ദേശം അയച്ചിട്ടേയില്ല എന്നാണ് രവി പ്രകാശ് പറയുന്നത്.


Click it and Unblock the Notifications











