For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  കലാഭവന്‍ മണിയുടെ പ്രിയവാഹനങ്ങള്‍ നശിക്കുകയാണോ? സഹോദരന്‍റെ മറുപടി ഇങ്ങനെ! കാണൂ!

  |

  ചാലക്കുടിക്കാരുടെ മാത്രമല്ല കേരളത്തിന്റെ സ്വന്തം മുത്താണ് കലാഭവന്‍ മണി. മിമിക്രിയും നാടന്‍പാട്ടും സിനിമയുമൊക്കെയായി മലയാളി മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ കലാകാരന്‍. അപ്രതീക്ഷിതമായി അദ്ദേഹം മറഞ്ഞുപോയതിന്റെ വേദനയില്‍ നിന്നും ഇന്നും നമ്മള്‍ മുക്തരായിട്ടില്ല. 2016 മാര്‍ച്ച് 6നായിരുന്നു അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. 3 വര്‍ഷമായിട്ടും അദ്ദേഹമില്ലാത്തതിന്റെ ശൂന്യത അതേ പോലെ തുടരുകയാണ്. താരത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വന്‍വിവാദം അരങ്ങേറിയിരുന്നു.

  ധര്‍മ്മജന് 88ന്‍റെ പണിയുമായി രമേഷ് പിഷാരടി! ഇതിലും വലിയ ഇന്‍ട്രോ എവിടെ കിട്ടാനാണെന്ന്സദസ്സും! കാണൂ!

  അടുത്തിടെയായിരുന്നു കലാഭവന്‍ മണിയുടെ മൂന്നാം ചരമവാര്‍ഷികം. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമൊക്കെ അദ്ദേഹത്തെ അനുസ്മരിച്ച് രംഗത്തെത്തിയിരുന്നു. മണിക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മ്മകളുമൊക്കെയായിരുന്നു പലരും പങ്കുവെച്ചിരുന്നത്. ഒരായുസ്സിന്റെ അധ്വാനം കൊണ്ട് അദ്ദേഹം സമ്പാദിച്ച വണ്ടികള്‍ നശിച്ചുപോകുന്നതിന്റെ സങ്കടം പങ്കുവെച്ച് ആരാധികയും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ അവരുടെ കുറിപ്പ് വൈറലായിരുന്നു. അദ്ദേഹത്തിന്റെ വണ്ടികള്‍ കുടുംബത്തിന് വേണ്ടെങ്കില്‍ ലേലത്തിന് വെച്ചൂടേയെന്നായിരുന്നു ചോദ്യം. അത് പോലെ തന്നെ അദ്ദേഹത്തിന്‍രെ സ്മാരകം നശിച്ചുപോവുന്നതിലെ വേദനയും അവര്‍ പങ്കുവെച്ചിരുന്നു. വൈറലായ കുറിപ്പിനുള്ള വിശദീകരണവുമായി എത്തിയിരിക്കുകയാണ് മണിയുടെ സഹോദരനായ ആര്‍എല്‍വി രാമകൃഷ്ണന്‍. അദ്ദേഹത്തിന്‍റെ കുറിപ്പിലൂടെ തുടര്‍ന്നുവായിക്കാം.

  കുറിപ്പുകള്‍ കണ്ടിരുന്നു

  കുറച്ച് നാളായി സോഷ്യൽ മീഡിയയിലൂടെ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാകാതെ പാഡിയെ കുറിച്ചും മണി ചേട്ടന്റെ വണ്ടികളെ കുറിച്ചും ഉള്ള പരാമർശങ്ങൾ കാണാനിടയായി. പാഡിയുടെ കാര്യത്തിലും വണ്ടികളുടെ കാര്യത്തിലും മണി ചേട്ടന്റെ സ്മൃതി കൂടാരം തുറന്നിട്ടാത്ത കാര്യത്തിലും എന്നെയും കൂടി കുറ്റപെടുത്തുന്ന രീതിയിലുള്ള ഫേയ്സ്ബുക്ക് പോസ്റ്റുകൾ കണ്ടിരുന്നു.

  ഉടമസ്ഥാവകാശമുള്ളവരുടെ തീരുമാനം

  ഈ കാര്യത്തിൽ ഞാൻ നിസ്സാഹായനാണ്. കാരണം ഇതിന്റെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് തീർച്ചയായും അതിന്റെ ഉടമസ്ഥാവകാശം ഉള്ളവരാണ്. അതല്ലാതെ എനിക്ക് അതിന് കഴിയുകയില്ല. ഇതിന്റെയെല്ലാം ഉടമസ്ഥവകാശം എന്നിലാണെന്ന് തെറ്റായി ധരിച്ചിരിക്കുന്ന ഒരു പാട് ആളുകൾ ഉണ്ട്. സത്യം തുറന്നു പറയട്ടെ ഞങ്ങളുടെ മാതാപിതാക്കൾ വിയർപ്പൊഴുക്കി ഉണ്ടാക്കിയ 5 സെന്റ് സ്ഥലത്തിലാണ് ( തറവാട് ) ഞാൻ താമസിക്കുന്നത്.മറ്റൊരു സ്വത്തും ഞാനല്ല കൈകാര്യം ചെയ്യുന്നത്; അത് അതിന് അർഹതപ്പെട്ട അവകാശികളിൽ തന്നെയാണ് ഉടമസ്ഥവകാശം ഉള്ളത്.

  സോഷ്യല്‍ മീഡിയയിലെ കുപ്രചാരണങ്ങള്‍

  സോഷ്യൽ മീഡിയയിലൂടെ കുപ്രചരണങ്ങൾ ഏറുന്നതുകൊണ്ടാണ് ഇങ്ങനെയൊക്കെ എഴുതേണ്ടി വന്നത്.മണി ചേട്ടൻ മരിച്ച നാൾ മുതൽ തുടങ്ങിയതാണ് ഇത്തരം കുപ്രചരണങ്ങൾ.പാഡിയിൽ സ്മാരകം വേണമെന്നും, മണി ചേട്ടന്റെ സ്മൃതി കുടീരം ജനങ്ങൾക്കായി തുറന്നിടണമെന്നു തന്നെയാണ് കുന്നിശ്ശേരി തറവാട്ടിലെ ഞങ്ങളുടെയെല്ലാം ആഗ്രഹം. അത് ബന്ധപ്പെട്ട അവകാശികളോട് ആവശ്യപെട്ടിട്ടുണ്ട്. വണ്ടികളുടെ കാര്യങ്ങൾ തീരുമാനിക്കേണ്ടത് ഞാനല്ല.

  മണിച്ചേട്ടന്‍റെ ഒാട്ടോറിക്ഷയല്ല

  ഓട്ടോറിക്ഷയുടെ കാര്യമാണ് ഈ അടുത്ത് സോഷ്യൽ മീഡിയയിൽ ഏറെ കുപ്രചരണങ്ങൾ ഏറിയത്.ഈ ഓട്ടോറിക്ഷ മണി ചേട്ടൻ ഞങ്ങളുടെ മൂത്ത സഹോദരന്റെ മകന് വാങ്ങി കൊടുത്തതാണ്.ഇത് മണി ചേട്ടൻ ഉപയോഗിച്ചിരുന്ന വണ്ടിയല്ല. ഒരു മ്യൂസിക്ക് ആൽബത്തിൽ ഇത് മണി ചേട്ടൻ ഉപയോഗിച്ചിട്ടുണ്ട്.മണി ചേട്ടൻ ഉപയോഗിച്ച വണ്ടികൾ പണ്ടത്തെ ലാബർട്ട വണ്ടിയാണ്. മണി ചേട്ടന് സ്വന്തമായി ഓട്ടോ ഉണ്ടായിരുന്നില്ല. മറ്റുള്ളവരുടെ വണ്ടിയാണ് മണി ചേട്ടൻ ഓടിച്ചിരുന്നത്.

  ആ വീടിന്‍റെ അവസ്ഥയെക്കുറിച്ച് അന്വേഷിച്ചില്ല

  സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച ഓട്ടോറിക്ഷ മണി ചേട്ടൻ സഹോദരന്റെ മകന് വാങ്ങി കൊടുത്ത ഓട്ടോറിക്ഷ നേരത്തെ തന്നെ ഓടിപ്പിക്കാൻ കഴിയാതെ കിടക്കുകയായിരുന്നു. അതിനിടയിലാണ് പ്രളയം ആ വീടിനെയടക്കം മുക്കി കളഞ്ഞത്. പ്രളയത്തിൽ മൂത്ത സഹോദരന്റെ വീട് മുങ്ങുകയും വീട് ഒട്ടും തന്നെ താമസ യോഗമല്ലാതാവുകയും അവർ ക്യാമ്പിലേക്ക് താമസം മാറ്റുകയും ചെയ്തു. ആ വീടിന്റെ മുൻപിലാണ് ഈ ഓട്ടോ കിടന്നിരുന്നത്. എന്നാൽ ആ വീടിന്റെ അവസ്ഥയോ, വീട്ടുകാരെയോ കുറിച്ച് ആരും അന്വേഷിച്ചില്ല. ഇന്നും ആ വീട് പുതുക്കി പണിയാൻ സാധിച്ചിട്ടില്ല. മൂത്ത സഹോദരന്റെ കുടുംബം ഇപ്പോൾ മണി ചേട്ടൻ പണിയിച്ച കലാഗൃഹത്തിലാണ് താമസം.

  കുപ്രചാരണങ്ങള്‍ നടത്തരുത്


  അതിനിടയിലാണ് ഈ കുപ്രചരണങ്ങൾ സോഷ്യൽ മീഡിയ വഴിനടത്തുന്നത്... ഒരു കാര്യം തുറന്നു പറയട്ടെ ഞങ്ങൾ സാമ്പത്തികമായി ഏറെ പുറകിൽ നിൽക്കുന്നവരാണ്.മണി ചേട്ടൻ മാത്രമായിരുന്നു ഞങ്ങളുടെ ആശ്വാസം.മണി ചേട്ടന്റെ തണലിൽ ആണ് ഞങ്ങൾ ജീവിച്ചത്.കാര്യങ്ങൾ അറിഞ്ഞ് മാത്രം കുപ്രചരണങ്ങൾ നടത്തുക. ചാലക്കുടിയിൽ വന്ന് ഒരു ഫോട്ടോ എടുത്ത് ആളാവാൻ വേണ്ടി അവനവന് തോന്നുന്ന രീതിയിൽ പ്രചാരണം നടത്താതിരിക്കുക...... സത്യം വദ ... ധർമ്മം ചര. ഇതായിരുന്നു അദ്ദേഹത്തിന്‍റെ കുറിപ്പ്.

  മാനസികമായി പീഡിപ്പിക്കരുത്

  കാര്യങ്ങൾ അറിയാതെ,,, സത്യം എന്ത് എന്ന് അന്വേഷിക്കാതെ വായിൽ തോന്നുന്നത് വിളിച്ചു കൂവി നടക്കുന്നവർ അത് ചെയ്യട്ടെ,,, മാഷ് ഈ പോസ്റ്റിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ 100,,ശതമാനവും സത്യം ആണ്,, സാമാന്യ ബുദ്ധിക്ക് ആലോചിച്ചു നോക്കിയാൽ ആർക്കും മനസ്സിലാക്കാവുന്ന കാര്യങ്ങളെ ഉള്ളൂ ഇത്,,,, എന്നാൽ അതിനൊന്നും മിനക്കെടാതെ,,, കാര്യങ്ങളുടെ നിജസ്ഥിതിയോ സത്യാവസ്ഥയോ അറിയാതെ അങ്ങ് പോസ്റ്റാൻ നിൽക്കരുത്,, അത് ബാക്കിഉള്ളവരെ മാനസികമായി എത്രമാത്രം വിഷമിപ്പിക്കും എന്നുള്ളത് എങ്കിലും ദയവു ചെയ്തു ചിന്തിക്കണം,,,, അങ്ങനെ നിങ്ങൾക്ക് എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ നേരേ ചാലക്കുടിയിൽ ചെന്ന് കാര്യങ്ങൾ അന്വേഷിച്ചു സത്യാവസ്ഥ ബോധ്യപ്പെടുക,,, നിങ്ങൾ യഥാർത്ഥത്തിൽ,, ആത്മാർത്ഥമായി കലാഭവൻമണിയെ സ്നേഹിക്കുന്നവർ ആണെങ്കിൽ ദയവു ചെച്ചയ്ത് ആ അനിയനെയും കുടുംബത്തെയും മാനസികമായി പീഡിപ്പിക്കരുത് വസ്തുതകൾ മനസ്സിലാക്കാതെ ഇനിയും ഇത് പോലെ തരം താണ കളികൾക്ക് ഇറങ്ങിയാൽ മണിചേട്ടനെ നെഞ്ചിലെ കനലായി സ്നേഹിക്കുന്ന പതിനായിരങ്ങൾ ഉണ്ട് ഇവിടെ ശക്തിയായി തന്നേ പ്രതിരോധിച്ചിരിക്കുമെന്നായിരുന്നു ഒരാളുടെ കമന്‍റ്.

  പോസ്റ്റ് കാണാം

  ആര്‍എല്‍വി രാമകൃഷ്ണന്‍റെ പോസ്റ്റ് കാണാം.

  English summary
  RLV Ramakrishanan's facebook post about his brother's vehicle

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more