ചോറ് കഴിച്ചിട്ട് വര്‍ഷങ്ങള്‍, ഓട്‌സ് പുട്ടും മീന്‍ കറിയും! മമ്മൂട്ടിയുടെ ഫിറ്റ്‌നസ് രഹസ്യം; ആകെയുള്ള ശീലം അത്

മലയാളത്തിന്റെ മെഗാസ്റ്റാര്‍ ആണ് മമ്മൂട്ടി. പകരം വെക്കാനില്ലാത്ത പ്രതിഭ. വര്‍ഷങ്ങളുടെ കഠിനാധ്വാനമാണ് മമ്മൂട്ടിയെ ഇന്നത്തെ നിലയിലെത്തിക്കുന്നത്. നടന്‍ എന്ന നിലയിലും താരം എന്ന നിലയിലും ഇനിയൊരു നേട്ടവും സ്വന്തമാക്കാനില്ല. ഒന്നും തെളിയിക്കാനുമില്ല. എന്നിട്ടും യുവാക്കളെപ്പോലും പിന്നിലാക്കുന്ന ഊര്‍ജ്ജവുമായ മുന്നേറുകയാണ് മമ്മൂട്ടി. തന്നിലെ നടനേയും ഇനിയും മെച്ചപ്പെടുത്താനും പുതുക്കാനും സാധിക്കുമെന്ന് ഇന്നും അദ്ദേഹം കാണിച്ചു തന്നു കൊണ്ടിരിക്കുന്നു.

പതിറ്റാണ്ടുകളുടെ അനുഭവസമ്പത്തുള്ളൊരു നടനെ സംബന്ധിച്ച് ഇനിയും അഭിനയത്തിന്റെ പുതിയ ഷെയ്ഡുകള്‍ പുറത്തെടുക്കാന്‍ സാധിക്കുന്നുവെന്നത് അത്ഭുതമാണ്. ഇതാണ് മമ്മൂട്ടിയെ പുതുമുഖ സംവിധായകരുടെ പ്രിയങ്കരനാക്കുന്നതും. ഈയ്യടുത്തിറങ്ങിയ ബസൂക്കയിലും തന്റെ പ്രകടനം കൊണ്ട് മമ്മൂട്ടി അത്ഭുതപ്പെടുത്തുന്നുണ്ട്. നാളിതുവരെ കാണാത്തൊരു മമ്മൂട്ടിയെയാണ് ബസൂക്കയില്‍ കാണുന്നത്.

Mammootty

പ്രായം 73 ലെത്തി നില്‍ക്കുമ്പോഴും 37 കാരന്റെ ചുറുചുറുക്കാണ് മമ്മൂട്ടിയ്ക്ക്. ഈയ്യടുത്ത് മമ്മൂട്ടിയുടെ ആരോഗ്യം സംബന്ധിച്ച് ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ താരത്തിന് ഗുരുതര പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഉടനെ ഷൂട്ടിംഗിലേക്ക് മടങ്ങുമെന്നും പിആര്‍ ടീം അറിയിച്ചിരുന്നു. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

തനിക്കൊപ്പം അഭിനയം ആരംഭിച്ച പലരും ക്യാരക്ടര്‍ റോളുകളിലേക്ക് ഒതുങ്ങുമ്പോഴും മമ്മൂട്ടിയെ വ്യത്യസ്തരാക്കുന്നത് അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് ആണ്. വര്‍ഷങ്ങളായി ഫിറ്റ്‌നസിന്റെ കാര്യത്തില്‍ പുലര്‍ത്തുന്ന കണിശതയാണ് മമ്മൂട്ടിയെ ഇന്നും എന്തിനും തയ്യാറാകുന്നൊരു താരമാക്കി നിര്‍ത്തുന്നത്. അതിനായി കഠിനമായ ഡയറ്റ് തന്നെ അദ്ദേഹം പിന്തുടരുന്നുണ്ട്. സ്വന്തം ആഗ്രഹങ്ങളെ ഇങ്ങനെ നിയന്ത്രിച്ച് നിര്‍ത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നത് അത്ഭുതമാണ്.

വര്‍ഷങ്ങളായി കൃത്യമായി ഡയറ്റ് പിന്തുടരുന്ന വ്യക്തിയാണ് മമ്മൂട്ടി. പ്രൊഫഷണല്‍ ഷെഫ് ആയ ലെനീഷ് ആണ് കഴിഞ്ഞ കുറേ കാലമായി മമ്മൂട്ടിയ്ക്കായി ഭക്ഷണം തയ്യാറാക്കുന്നത്. മമ്മൂട്ടിയുടെ ഉച്ച ഭക്ഷണത്തില്‍ വര്‍ഷങ്ങളായി ചോറില്ല. ഓട്ട്‌സിന്റെ പുട്ടാണ് അദ്ദേഹം കഴിക്കുന്നത്. ഒപ്പം തേങ്ങയരിച്ച മീന്‍ കറിയും. പൊരിച്ചതും വറുത്തതുമെല്ലാം പൂര്‍ണമായും തന്നെ ഒഴിവാക്കിയിരിക്കുകയാണ് മമ്മൂട്ടി. എളുപ്പത്തില്‍ ദഹിക്കാന്‍ ഭക്ഷണത്തില്‍ ഒരു പരിധിയില്‍ കൂടുതല്‍ എരിവും ചേര്‍ക്കാറില്ല.

മീന്‍ ഏറെ ഇഷ്ടമുള്ള വ്യക്തിയാണ് മമ്മൂട്ടി. കരിമീനും കൊഴുവയുമെല്ലാം ഏറെ ഇഷ്ടമാണ്. എന്നാല്‍ അത് കഴിക്കുന്നതില്‍ പോലും അദ്ദേഹത്തിന് നിയന്ത്രണമുണ്ട്. രാത്രി വളരെ കുറച്ച് ഭക്ഷണം മാത്രമേ കഴിക്കാറുള്ളൂ. ഗോതമ്പിന്റെയോ ഓട്‌സിന്റെയോ ദോശയാണ് പതിവ്. അതും മൂന്നില്‍ കൂടുതല്‍ പോകാറില്ല. ഉച്ചഭക്ഷണത്തിനൊപ്പം മഷ്‌റൂം സൂപ്പ് കഴിക്കുന്ന പതിവുമുണ്ട് മമ്മൂട്ടിയ്ക്ക്. അതേസമയം വൈകുന്നേരങ്ങളിലടക്കം സ്‌നാക്‌സുകളൊന്നും കഴിക്കുന്നില്ല ശീലമില്ല. ആകെയുള്ള ശീലം ഷൂട്ടിലെ ഇടവേളകളില്‍ മധുരമില്ലാതെ കട്ടന്‍ ചായ കുടിക്കുന്നതാണ്.

Mammootty

എത്ര വലിയ ആഘോഷം വന്നാലും തന്റെ ഡയറ്റില്‍ പറയുന്നത്ര ഭക്ഷണം മാത്രമേ മമ്മൂട്ടി കഴിക്കാറുള്ളു. വര്‍ഷങ്ങളായി ഭക്ഷണ കാര്യത്തില്‍ കഠിനമായ ഡയറ്റാണ് അദ്ദേഹം പിന്തുടരുന്നത്. സിനിമയോടും അഭിനയത്തോടും അദ്ദേഹത്തിനുള്ള പാഷനും ഡെഡിക്കേഷനുമാണ് ഇന്നും മമ്മൂട്ടിയെ ഇങ്ങനെ നിര്‍ത്തുന്നത്.

അതേസമയം ബസൂക്കയാണ് മമ്മൂട്ടിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഗൗതം വാസുദേവ് മേനോന്‍, ദിവ്യ പിള്ള, സിദ്ധാര്‍ത്ഥ് ഭരതന്‍, ഐശ്വര്യ മേനോന്‍, ഹക്കീം ഷാ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. മമ്മൂട്ടിയുടെ പ്രകടനം കയ്യടി നേടിയെങ്കിലും ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലുമൊത്ത് അഭിനയിക്കുന്ന മഹേഷ് നാരായണന്‍ സിനിമയടക്കം നിരവധി ചിത്രങ്ങള്‍ മമ്മൂട്ടിയുടേതായി അണിയറയിലുണ്ട്. കളങ്കാവല്‍ ആണ് മമ്മൂട്ടിയുടെ റിലീസ് കാത്തു നില്‍ക്കുന്ന സിനിമ.

More from Filmibeat

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X