twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കല്യാണം കഴിഞ്ഞ് അഞ്ചാം ദിവസം അവള്‍ക്കൊപ്പം മദ്രാസിലേക്ക് വണ്ടി കയറി; ഓര്‍മ്മ പങ്കുവച്ച് വേണുഗോപാല്‍

    |

    മലയാളികളുടെ പ്രിയപ്പെട്ട ഗായകനാണ് ജി വേണു ഗോപാല്‍. വര്‍ഷങ്ങളായി ആ മധുര ശബ്ദം മലയാളികളുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. വേണുഗോപാല്‍ പാടിയ ഒരുപാട് പാട്ടുകള്‍ മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകളുടെ ലിസ്റ്റിലുണ്ട്. ഇപ്പോഴിതാ അദ്ദേഹം പങ്കുവച്ചൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. പതിനെട്ട് വര്‍ഷം മുമ്പുള്ളൊരു റെക്കോര്‍ഡിംഗ് ഓര്‍മ്മയാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്.

    ഒരു പതിനെട്ട് വര്‍ഷം മുന്‍പുള്ള റെക്കോര്‍ഡിംഗ് ആണിത്. ' സംഗീത സംഗമം' എന്ന ഏഷ്യാനെറ്റ് സിംഗേഴ്‌സ് എക്‌സ്‌ക്ലൂസീവിന് വേണ്ടി റെക്കോര്‍ഡ് ചെയ്തത്. രശ്മിയുടെ ഇഷ്ടഗാനം . 'കളിക്കളം ' എന്ന സിനിമയില്‍ ജോണ്‍സണ്‍-കൈതപ്രം ടീമിന്റെ സൃഷ്ടി എന്നാണ് അദ്ദേഹം വീഡിയോ പങ്കുവച്ചു കൊണ്ട് കുറിക്കുന്നത്. മനോഹരമായാണ് അദ്ദേഹം പാട്ട് ആലപിക്കുന്നത്.

    G Venugopal

    1990 ല്‍ കല്യാണം കഴിഞ്ഞ് അഞ്ചാം ദിവസം സഹയാത്രികയുമൊത്ത് മദ്രാസിലേക്ക് വണ്ടി കയറി. ഒരുപിടി ജോണ്‍സണ്‍ സിനിമാഗാനങ്ങള്‍ എന്നെ കാത്തിരിപ്പുണ്ടായിരുന്നു. കളിക്കളം, കൗതുക വാര്‍ത്തകള്‍, നന്മ നിറഞ്ഞവന്‍ ശ്രീനിവാസന്‍ .... അങ്ങനെ! ആദ്യം കണ്ട് കേട്ട റെക്കോര്‍ഡിംഗ്, 'പൂത്താലം വലം കയ്യിലേന്തി വാസന്തം', ഇന്നും രശ്മിയുടെ ഇഷ്ടഗാനങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

    നാടന്‍ സുന്ദരിയായി അനു സിത്താര; എത് ലുക്കിലും പൊളിയെന്ന് ആരാധകർ

    രശ്മിയെ കുറിച്ചും മുമ്പും അദ്ദേഹം പങ്കുവച്ചിരുന്നു. ഇരുവര്‍ക്കും രണ്ട് മക്കളാണുള്ളത്. അരവിന്ദ്, അനുപല്ലവി എന്നാണ് മക്കളുടെ പേര്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ അരവിന്ദ് പാടിയിരുന്നു. പാട്ടില്‍ അഭിനയിക്കുകയും ചെയ്തിരുന്നു. അച്ഛന്റെ പാതയിലൂടെ മകനും പിന്നണി ഗാന രംഗത്തിലേക്ക് എത്തുകയാണ്.

    Recommended Video

    എന്റമ്മോ..ഇക്കയെ കണ്ട് മുട്ടുവിറച്ചു | Ishaani and Mammootty | Filmibeat Malayalam

    ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലെ പാട്ടിലൂടെയാണ് ജി വേണുഗോപാല്‍ സിനിമയിലെത്തുന്നത്. പിന്നീട് രഘുനാഥ് പാലേരിയുടെ ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലെ പൊന്നിന്‍ തിങ്കല്‍ പോറ്റും മാനെ, രാരി രാരിരം രാരോ തുടങ്ങിയ പാട്ടുകളിലൂടെ ശ്രദ്ധ നേടുകയായിരുന്നു. കേരള സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്‌കാരവും വേണുഗോപാലിന് ലഭിച്ചിട്ടുണ്ട്.

    Read more about: g venugopal
    English summary
    G Venugopal Shares An Old Video And Memories Of It, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X