»   » ഓണം, പെരുന്നാള്‍ ബമ്പര്‍ അല്ലു അര്‍ജ്ജുന്‍

ഓണം, പെരുന്നാള്‍ ബമ്പര്‍ അല്ലു അര്‍ജ്ജുന്‍

Posted By:
Subscribe to Filmibeat Malayalam

യൂത്തിന്റെ നാഡിമിടിപ്പ് അളന്നു തിട്ടപ്പെടുത്തി തമിഴില്‍നിന്നും തെലുങ്കില്‍ നിന്നുമെത്തുന്ന തട്ടുപൊളിപ്പന്‍ സിനിമകളാണ് മലയാളി യൂത്തിന്റെ പാന്റ്‌സിന്റെ അരക്ഷിതാവസ്ഥയ്ക്കുതുടക്കമിട്ടത്. ആ പയ്യന്റെ പാന്റ് ഇപ്പോള്‍ താഴെപോകും എന്ന് എപ്പോഴും ഭയന്നുകൊണ്ടാണ് അവനു ചുറ്റുമുള്ള ആളുകള്‍ ടെന്‍ഷനടിക്കുന്നത്.

ഹെയര്‍സ്‌റ്റൈല്‍, താടി, മീശ, കണ്ണട, ടീഷര്‍ട്ട്, ഓവര്‍കോട്ട് എന്നുവേണ്ട നടത്തയില്‍വരെ അല്ലുവും വിജയിയുമൊക്കെയാണ് ഇവിടെ ക്യാമ്പസിലും പുറത്തും പലരും. മലയാളിയുടെ ഓണവും പെരുന്നാളും ക്രിസ്മസും ദീപാവലിയുമൊക്കെ ഇപ്പോള്‍ കൂടതല്‍സന്തോഷം നല്കുന്നത് തെലുങ്ക്, തമിഴ് നിര്‍മ്മാതാക്കള്‍ക്കാണ് ഒപ്പം ഖാദര്‍ഹസ്സനും.

അല്ലുവിന്റെ കഴിഞ്ഞ ഏതാനും സിനിമകള്‍ വേണ്ടരീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല എന്നതൊഴിച്ചാല്‍ സര്‍വ്വതും ഇവിടെ സൂപ്പര്‍ഹിറ്റുകള്‍ തന്നെ. ഇത്തവണ ആഘോഷ വേള അലങ്കരിക്കാനെത്തിയത് അല്ലുവിന്റെ ഗജപോക്കിരിയാണ്.

ആഗസ്‌റ് പതിനേഴിന് 100ല്‍പരം തിയറ്ററുകളില്‍ ചിത്രം റിലീസാവുന്നത്. പാട്ടുകള്‍ ഇതിനകം തന്നെ സൂപ്പര്‍ ഹിറ്റുകളാക്കിയ ഗജപോക്കിരി അമ്പത്തഞ്ചു കോടി ചിലവുള്ള ബഡാമുതലാണ്.

ഈച്ച വന്ന് ഊറ്റിക്കൊണ്ടുപോയതിലും വലിയ വലയുമായാണ് ഖാദര്‍ ഹസ്സന്റെ രെദഖ് ആര്‍ട്‌സ് തയ്യാറായിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്തുള്ള മലയാളി പ്രേക്ഷകര്‍ക്കായി ഇരുപത്തഞ്ച് തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നുണ്ട്. പാട്ടും നൃത്തരംഗങ്ങളും ഫൈറ്റും പ്രണയവും ഗ്‌ളാമറും കൊണ്ട് കാഴ്ചക്കാരനെ ഹരം കൊള്ളിക്കുന്ന യൂത്ത് ഐക്കണ്‍ ചിത്രങ്ങള്‍ മലയാളചിത്രങ്ങള്‍ക്ക് നല്ല ഭീഷണിതന്നെയാണ്.

പറഞ്ഞിട്ടെന്തുകാര്യം അതുപോലൊന്നു തട്ടികൂട്ടാനുള്ള കാശുമില്ല ത്രാണിയുമില്ല. അല്ല അതിനുള്ള വകുപ്പും നമ്മുടെ നാട്ടിലില്ല
രണ്ടുകോടി മുടക്കിയത് തിരിച്ചു പിടിക്കാന്‍ സാറ്റലൈറ്റ്കാരുടെ പഠിക്കാന്‍ കാവലിരിക്കുന്ന നമുക്ക് ഈ ചിത്രങ്ങളെ കുറ്റം പറയാന്‍ ചെലവില്ല എന്നുമാത്രം അറിയാം, അപ്പോള്‍ അതു ചെയ്തുകൊണ്ടിരിക്കാം.

ഇവിടുത്തെ ക്യാമ്പസുകളില്‍ ഇനി എന്തൊക്കെ പരിഷ്‌കാരമാണോ ഈ ഗജപോക്കിരി കാണിക്കാന്‍ പോകുന്നത് കാത്തിരുന്നുകാണാം.

English summary
Telugu actor Allu Arjun’s Malayalam Gajapokkiri dubbing of his Telugu hit Julayi. Remember Allu popularly known as Mallu Arjun has a huge fan base among the youth in Kerala.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam