»   » ഈഗ ഇഫക്ടില്‍ ഗജപോക്കിരിയും വിറച്ചു

ഈഗ ഇഫക്ടില്‍ ഗജപോക്കിരിയും വിറച്ചു

Posted By:
Subscribe to Filmibeat Malayalam
Gajapokkiri
തെന്നിന്ത്യന്‍ ബോക്‌സ്ഓഫീസില്‍ തെലുങ്ക് ചിത്രം ഈഗ നടത്തുന്ന അശ്വമേധം സൂപ്പര്‍താരങ്ങളുടെ സിനിമകളെയും ബാധിയ്ക്കുന്നു. മലയാളം ഡബിങ് വേര്‍ഷനായ ഈച്ച നേടിയ അഭൂതപൂര്‍വ വിജയം പൃഥ്വിരാജിന്റെ സിംഹാസനത്തിന്റെ റിലീസിനെ വരെ ബാധിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാലിപ്പോള്‍ തെലുങ്കിലെ സൂപ്പര്‍താരമായ അല്ലു അര്‍ജ്ജുന്‍ ചിത്രം വരെ ഈഗ ഇഫക്ടില്‍ വിറച്ചുവെന്നാണ് വാര്‍ത്തകള്‍.

തെലുങ്കില്‍ ജുലായ് എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രം ജൂലൈ 13ന് തിയറ്ററുകളിലെത്തിയ്ക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. അല്ലുവിന് ഏറെ ആരാധകരുള്ള കേരളത്തില്‍ ഗജപോക്കിരി എന്ന പേരിലും അതേദിവസം സിനിമ റിലീസ് ചെയ്യാനുള്ള പദ്ധതിയുണ്ടായിരുന്നു. എന്നാല്‍ കണക്കുക്കൂട്ടലുകളെല്ലാം തെറ്റിച്ചുകൊണ്ട് ബോക്‌സ് ഓഫീസില്‍ ഈച്ച പാറിപ്പറന്നതോടെ ജൂലായിയുടെ റിലീസ് മാറ്റിവെയ്ക്കാന്‍ അണിയറക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.

രദഖ് ആര്‍ട്‌സിന്റെ ബാനറില്‍ ത്രിവിക്രം ശ്രീനിവാസ് സംവിധാനംമ ചെയ്ത സിനിമ ഇനി ആഗസ്റ്റ 9ന് തിയറ്ററുകളില്‍ എത്തുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിയ്ക്കുന്നത്. ഇല്യാന നായികയാകുന്ന ചിത്രത്തില്‍ രാജേന്ദ്രപ്രസാദ്, സോനു സൂദ്, കോട്ട ശ്രീനിവാസറാവു തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തും. ചിത്രത്തിന്റെ ഡബ്ബിങ് ജോലികള്‍ നടന്നത് കഴക്കൂട്ടത്തെ വിസ്മയാസ് മാക്‌സ് സ്റ്റുഡിയോയിലാണ്.

ഈ വര്‍ഷത്തെ ടോളിവുഡിലെ ഏറ്റവും ബിഗ് ബജറ്റ് സിനിമകളിലൊന്നാണ് അല്ലു അര്‍ജ്ജുന്റെ ജുലായി. 55 കോടി രൂപ ഈ സിനിമയക്ക് ചെലവായിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രയ്ക്കും കേരളത്തിനും പുറമെ തമിഴ്‌നാട്ടിലും കര്‍ണാടകയിലുമായി ആയിരത്തില്‍പ്പരം തിയറ്ററുകളില്‍ സിനിമ റിലീസ് ചെയ്യാനാണ് നിര്‍മാതാക്കളുടെ തീരുമാനം. ആദ്യ രണ്ട് മൂന്ന് വാരങ്ങളിലെങ്കിലും നല്ല കളക്ഷന്‍ ലഭിച്ചില്ലെങ്കില്‍ ചിത്രത്തിന്റെ കളക്ഷനെ ഇതു ബാധിയ്ക്കുമെന്നതിനാല്‍ ഈച്ചയുടെ വിളയാട്ടം നിന്നതിന് ശേഷം ചിത്രം റിലീസ് ചെയ്താല്‍ മതിയെന്നാണ് തിരുമാനം. .

English summary
The release of Allu Arjun and Ileana D'Cruz's film Julayi, which is one of most-awaited movies, has reportedly been postponed and the makers of the film are yet to announce fresh release date. Sources claim that SS Rajamouli's Eega, which has got the thunderous opening at the Box Office, was the reason behind the delay of its release.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam