വിണ്ണൈത്താണ്ടി വരുവായയില്‍ ജെസിയെ വില്ലത്തിയായി എല്ലാവരും കരുതുമെന്ന് തൃഷ ഭയന്നിരുന്നു: ഗൗതം മേനോന്‍

സിനിമാപ്രേമികളുടെ എക്കാലത്തേയും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നാണ് വിണ്ണൈത്താണ്ടി വരുവായ. ചിമ്പുവും തൃഷയും പ്രധാന വേഷത്തിലെത്തിയ ചിത്രം തമിഴ് സിനിമയിലെ എക്കാലത്തേയും മികച്ച പ്രണയകഥകളിലൊന്നായാണ് വാഴ്ത്തപ്പെടുത്തന്നത്. ചിത്രത്തിലെ ഓരോ രംഗങ്ങളും ഐക്കോണിക്കായി മാറിയിരുന്നു.

ചിത്രത്തിലൂടെ തൃഷ എന്ന നായിക തെന്നിന്ത്യയിലെ ആരാധകരുടെ മനസില്‍ നിറയുകയായിരുന്നു. ഇന്നും തൃഷ എന്ന പേരിനൊപ്പം ആരാധകര്‍ ചേര്‍ത്തുവെക്കുന്ന പേരാണ് ജെസി. സിനിമാപ്രേമികള്‍ ഒരിക്കലും മറക്കാത്ത പേരായി ജെസി മാറിയിട്ടുണ്ട്. എന്നാല്‍ ചിത്രം പുറത്തിറങ്ങുന്നത് വരെ തന്റെ കഥാപാത്രത്തെ ഓര്‍ത്ത് തൃഷ പേടിച്ചിരുന്നു എന്നതാണ് വാസ്തവം.

Trisha

ഏഷ്യാവില്ലിന് നല്‍കിയ അഭിമുഖത്തില്‍ ചിത്രത്തിന്റെ സംവിധായകന്‍ ഗൗതം മേനോന്‍ തന്നെയാണ് ഈ തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്. ജെസിയെ വില്ലത്തിയായി ആളുകള്‍ കാണുമോ എന്ന് തൃഷ ഭയപ്പെട്ടിരുന്നുവെന്നാണ് ഗൗതം മേനോന്‍ പറയുന്നത്. പിന്നീട് താന്‍ സംസാരിച്ചാണ് തൃഷയെ ആശ്വസിപ്പിച്ചതെന്നും അദ്ദേഹം പറയുന്നു.

''വിണ്ണൈത്താണ്ടി വരുവായാ എന്ന ചിത്രത്തില്‍ കേന്ദ്ര കഥാപാത്രം ജെസിയെ അവതരിപ്പിച്ചത് തൃഷയായിരുന്നു. റിലീസിന് രണ്ട് ദിവസം മുമ്പ് പടം കണ്ട തൃഷ പറഞ്ഞത് ഗൗതം ആളുകള്‍ എന്നെ വെറുക്കും അവര്‍ കരുതും ഞാനാണ് വില്ലന്‍ എന്നായിരുന്നു. അവര്‍ക്ക് നല്ല ടെന്‍ഷനുണ്ടായിരുന്നു. ഞാന്‍ പറഞ്ഞു പേടിക്കാതിരിക്കൂ, ഒരുപാട് സ്ത്രീകള്‍ ജെസിയെ ഐഡന്റിഫൈ ചെയ്യും. ഒരുപാട് ആണുങ്ങളും ചെയ്യും. കാരണം അവര്‍ക്ക് ഇതുപോലുള്ള സ്ത്രീകളെ അറിയാം'' ഗൗതം മേനോന്‍ പറയുന്നു.

അതൊരു മോശം കാര്യമല്ല. നീ നിന്റെ കുടുംബത്തിന് വേണ്ടിയാണ് തീരുമാനമെടുത്തത്. അതിന് പുറത്ത് കടക്കാന്‍ ശ്രമിച്ചു. പക്ഷെ ജീവിതം നീ വിചാരിച്ചത് പോലെയായിരിക്കില്ലെന്ന് തിരിച്ചറിഞ്ഞതാണെന്ന് പറഞ്ഞു. അങ്ങനെയാണ് അവര്‍ ശാന്തയായതെന്നും ഗൗതം മേനോന്‍ പറയുന്നു.

Recommended Video

ആരാധകര്‍ കാത്തിരുന്ന മറുപടിയുമായി തൃഷ | Filmibeat Malayalam

വര്‍ഷങ്ങള്‍ക്ക് ശേഷം 96ലെ ജാനുവായി എത്തി വീണ്ടും തൃഷ പ്രേക്ഷകരുടെ ഹൃദയത്തില്‍ ഇടം നേടിയെന്നത് മറ്റൊരു സത്യം. നിരവധി സിനിമകളാണ് തൃഷയുടേതായി പുറത്തിറങ്ങാനിരിക്കുന്നത്. മലയാള സിനിമ റാം മുതല്‍ പൊ്ന്നിയിന്‍ സെല്‍വന്‍, രംഗി, സതുരംഗ വേ്‌ട്ടൈ 2 തുടങ്ങി നിരവധി സിനിമകള്‍ തൃഷയുടേതായി പുറത്തിറങ്ങാനുണ്ട്.

More from Filmibeat

Read more about: trisha gautham menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X