ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗൗതമി മടങ്ങി വരുന്നു; തിരിച്ചുവരവ് മഞ്ജുവിനൊപ്പം
ദുല്‍ഖര്‍ സല്‍മാനൊപ്പം സിനിമയിലെത്തിയ നടിയാണ് ഗൗതമി നായര്‍. പിന്നീട് സിനിമയില്‍ നിന്നും പിന്മാറിയ താരം. ഇപ്പോഴിതാ ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഗൗതമി നായര്‍ മടങ്ങി വരികയാണ്. മഞ്ജു വാര്യര്‍ക്കും ജയസൂര്യയ്ക്കുമൊപ്പമാണ് ഗൗതമിയുടെ മടങ്ങി വരവ്.
പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെയാണ് ഗൗതമിയുടെ തിരിച്ചുവരവ്. റേഡീയോ ജോക്കിയുടെ ജീവിതം പറയുന്ന ചിത്രമാണ് മേരി ആവാസ് സുനോ. ക്യാപ്റ്റന്‍, വെള്ളം എന്നീ ഹിറ്റുകള്‍ക്ക് ശേഷം പ്രജേഷും ജയസൂര്യയും വീണ്ടുമൊരുമിക്കുന്ന ചിത്രമാണ് മേരി ആവാസ് സുനോ. മഞ്ജു വാര്യരും ജയസൂര്യയും ആദ്യമായി ഒരുക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്.

'ഞാന്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന കാര്യത്തിലേക്ക് മടങ്ങി വരുന്നു. എന്നും ആരാധനയോട് കണ്ടിരുന്ന ഇവര്‍ക്കൊപ്പം എന്റെ രണ്ടാം ഇന്നിങ്‌സ് ആരംഭിക്കുകയാണ്. എന്റെ ഫസ്റ്റ് ഷോട്ടിന് ഇതില്‍ പരം ഒന്നും ആഗ്രഹിക്കാനില്ല. നന്ദിയുണ്ട്. നടിയെന്ന നിലയില്‍ നല്ലത് ചെയ്യാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നു' എന്നാണ് മഞ്ജുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് ഗൗതമി കുറിച്ചിരിക്കുന്നത്.
മേരി ആവാസ് സുനോയില്‍ ശിവദയും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജോണി ആന്റണി, സുധീര്‍ കരമന എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. തിരുവനന്തപുരത്തും മുംബൈയിലും കശ്മീരിലുമായാണ് ചിത്രീകരണം. എം ജയചന്ദ്രനാണ് സംഗീതം.
സൂപ്പര്‍ സ്റ്റൈലിഷായി മഞ്ജുഷ; ചിത്രങ്ങള്‍ കാണാം
ദുല്‍ഖറിനൊപ്പം സെക്കന്റ് ഷോയിലൂടെയായിരുന്നു ഗൗതമിയുടെ അരങ്ങേറ്റവും. പിന്നീട് ലാല്‍ ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലും പ്രധാന വേഷത്തിലെത്തി. ഇതിന് ശേഷം ഗൗതമി സിനിമയില്‍ നിന്നും ഇടവേളയെടുക്കുകയായിരുന്നു. പിഎച്ച്ഡി പൂര്‍ത്തിയാക്കിയ ഗൗതമി തുടര്‍ന്ന് സിനിമയിലേക്ക് മടങ്ങിയെത്താന്‍ തീരുമാനിക്കുകയായിരുന്നു.
Recommended Video
സംവിധാനത്തിലൂടെയായിരുന്നു ഗൗതമി ആദ്യം മടങ്ങിവരവിന് ശ്രമിച്ചത്. വൃത്തം എന്ന സിനിമയിലൂടെയായിരുന്നു ഗൗതമി സംവിധാനത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ നിര്‍മ്മാണ പ്രശ്‌നങ്ങള്‍ മൂലം ഈ സിനിമ പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനാണ് ഗൗതമിയുടെ ഭര്‍ത്താവ്, സെക്കന്റ് ഷോയുടെ സംവിധായകനായിരുന്ന ശ്രീനാഥ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കുറുപ്പ് റിലീസിന് തയ്യാറെടുക്കുകയാണ്.


Click it and Unblock the Notifications











