ഗായത്രിയുടെ മോഹമുന്തിരി ഡാന്‍സ് ഏറ്റെടുത്ത് ട്രോളന്മാരും! ചിരിപ്പിച്ച് ട്രോള്‍ വീഡിയോ! കാണൂ
മമ്മൂട്ടിയുടെ മധുരരാജയുടെതായി പുറത്തിറങ്ങിയ ഹിറ്റ് ഗാനമായിരുന്നു മോഹമുന്തിരി. തിയ്യേറ്ററുകളില്‍ വലിയ തരംഗമായ മാറിയ ഗാനം ആരാധകരും പ്രേക്ഷകരും ഒരേപോലെ ഏറ്റെടുത്തിരുന്നു. പാട്ടിനൊപ്പം ചുവടുവെച്ചുകൊണ്ടുളള നടി ഗായത്രി സുരേഷിന്റെ വീഡിയോ കഴിഞ്ഞ ദിവസമായിരുന്നു പുറത്തിറങ്ങിയിരുന്നത്. ഗായത്രിയുടെ മോഹമുന്തിരി വേര്‍ഷന് മികച്ച സ്വീകാര്യത സോഷ്യല്‍ മീഡിയയില്‍ ലഭിക്കുകയും ചെയ്തിരുന്നു.
അന്നും ഇന്നും എന്നും മെഗാസ്റ്റാര്‍! മമ്മൂക്കയ്‌ക്കൊപ്പമുളള ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് പിഷാരടി
ഇപ്പോഴിതാ നടിയുടെ വീഡിയോ വൈറലായതിന് പിന്നാലെ ട്രോളന്മാരും അത് ഏറ്റെടുത്തിരിക്കുകയാണ്. പല സിനിമകളിലെ തമാശ രംഗങ്ങള്‍ കോര്‍ത്തിണക്കികൊണ്ടുളള പുതിയ ട്രോള്‍ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ട്രോള്‍ വീഡിയോയില്‍ ഗായത്രിയുടെ ഡാന്‍സ് കണ്ട് സണ്ണി ലിയോണ്‍ ഫാന്‍സ് സങ്കടപ്പെടുന്നതു കാണാം. മോഹമുന്തിരിയുടെ ദാരിദ്ര്യം വേര്‍ഷന്‍ എന്ന പേരിലാണ് ട്രോള്‍ വീഡിയോ പുറത്തുവന്നിരിക്കുന്നത്.

ഗോപി സുന്ദറിന്റെ സംഗീതത്തില്‍ സിത്താര കൃഷ്ണകുമാറായിരുന്നു ഈ പാട്ട് പാടിയിരുന്നത്. ഒരു മെക്‌സിക്കന്‍ അപാരത, ജമ്‌നപ്യാരി, സഖാവ് തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ഗായത്രി സുരേഷ്. അടുത്തിടെ ഷാഫി സംവിധാനം ചെയ്ത ചില്‍ഡ്രന്‍സ് പാര്‍ക്കായിരുന്നു നടിയുടെതായി ഒടുവില്‍ റിലീസ് ചെയ്തിരുന്ന ചിത്രം.


Click it and Unblock the Notifications











