അമ്മ എവിടേയും പോയിട്ടില്ല, എന്റെ കൂടെ തന്നെയുണ്ട്; അമ്മയുടെ വിയോഗത്തില്‍ ഉള്ളുനീറി ഗോപി സുന്ദര്‍
സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ അമ്മ മരിച്ചു. അമ്മയുടെ അപ്രതീക്ഷിതമായ വേര്‍പാടില്‍ വിങ്ങി ഗോപി സുന്ദര്‍. അമ്മയായിരുന്നു എന്നും തന്റെ കരുത്തും വഴികാട്ടിയുമെന്നാണ് ഗോപി സുന്ദര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് ഗോപി സുന്ദര്‍ അമ്മയെക്കുറിച്ച് സംസാരിക്കുന്നത്. ഇനിയും എന്നും അമ്മ തനിക്കൊപ്പമുണ്ടാകുമെന്നാണ് ഗോപി സുന്ദര്‍ കുറിപ്പില്‍ പറയുന്നത്.

''അമ്മ, നിങ്ങളെനിക്ക് ജീവിതം തന്നു, സ്‌നേഹവും എന്റെ സ്വപ്‌നങ്ങള്‍ പിന്തുടരാനുള്ള കരുത്തും തന്നു. ഞാന്‍ സൃഷ്ടിക്കുന്ന സംഗീതത്തിന്റെ ഓരോ നോട്ടിലും നിങ്ങളെനിക്ക് തന്ന സ്‌നേഹമുണ്ട്. നിങ്ങള്‍ പോയിട്ടില്ല. എന്റെ ഹൃദയത്തിലും സംഗീതത്തിലും ഞാന്‍ വെക്കുന്ന ഓരോ ചുവടിലും നിങ്ങളുണ്ട്. നിങ്ങളുടെ ആത്മാവ് സമാധാനം കണ്ടെത്തട്ടേ എന്ന് ഞാന്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു. പക്ഷെ എനിക്കറിയാം നിങ്ങള്‍ എനിക്കൊപ്പമുണ്ടെന്ന്, എന്നെ നോക്കുന്നുണ്ടെന്ന്. റെസ്റ്റ് ഇന്‍ പീസ് അമ്മ. നിങ്ങള്‍ എന്നും എന്റെ കരുത്തും മാര്‍ഗദീപവുമായിരിക്കും'' എന്നായിരുന്നു ഗോപി സുന്ദര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
പിന്നാലെ നിരവധി പേരാണ് കമന്റുകളിലൂടെ ഗോപി സുന്ദറിന്റെ അമ്മയുടെ വിയോഗത്തില്‍ അനുശോചനം അറിയിച്ചെത്തുന്നത്. ഗായിക അമൃത സുരേഷും കമന്റ് ചെയ്തിട്ടുണ്ട്. തൃശ്ശൂരില്‍ വച്ചാണ് ഗോപി സുന്ദറിന്റെ അമ്മ ലിവി സുരേഷ് മരണപ്പെടുന്നത്. 65 വയസായിരുന്നു. സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും.

അതേസമയം ഗോപി സുന്ദറിന്റെ വിയോഗത്തില്‍ പങ്കുചേര്‍ന്ന് അമൃത സുരേഷും എത്തിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ ഗോപി സുന്ദറിന്റെ അമ്മയുടെ കൂടെയുള്ള ചിത്രം പങ്കുവച്ചായിരുന്നു അമൃത അനുശോചനം അറിയിച്ചത്. പിന്നാലെ ഗോപി സുന്ദറിന്റെ മുന്‍കാമുകി അഭയ ഹിരണ്‍മയിയും അനുശോചനവുമായി എത്തിയിട്ടുണ്ട്. അമ്മയ്ക്കും ഗോപി സുന്ദറിനുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു അഭയയുടെ കുറിപ്പ്.
''അവരിലൂടെ നീ കേട്ട സിലോണ്‍ റേഡിയോയിലെ എണ്ണമറ്റ തമിഴ് പാട്ടുകളാണ് നിന്റെ സംഗീതത്തിന്റെ ജെനറ്റിക്‌സ് എന്ന് എനിക്കറിയാം. അവള്‍ നിന്റെ മാര്‍ഗദീപമാകട്ടെ. നിങ്ങളെ സുഖപ്പെടുത്താനുള്ള ഊര്‍ജ്ജം ഈ പ്രപഞ്ചം സൃഷ്ടിക്കും. നിങ്ങളുടെ അമ്മയിലൂടെ, അവരിലൂടെ നിങ്ങള്‍ സുഖപ്പെടും'' എന്നായിരുന്ന അഭയയുടെ കുറിപ്പ്.


Click it and Unblock the Notifications











