വേറെ ഭാര്യയും മക്കളുമുണ്ടോ? വിമര്‍ശകന്‍റെ വായടിപ്പിച്ച് ഗോപി സുന്ദറിന്റെ മറുപടി! അര്‍ഹിച്ചത് തന്നെ!
കണ്ണടച്ച് തുറക്കുന്ന നിമിഷം കൊണ്ടാണ് സോഷ്യല്‍ മീഡിയയിലൂടെ പല കാര്യങ്ങളും പ്രചരിക്കുന്നത്. പുത്തന്‍ സങ്കേതികവിദ്യയെ കൃത്യമായി ഉപയോഗിക്കുന്നവരാണ് സിനിമാപ്രവര്‍ത്തകര്‍. പ്രഖ്യാപനം മുതല്‍ത്തന്നെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കാറുണ്ട് പല സിനിമകളും. സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം താരങ്ങളുടെ പേജുകളിലൂടെയും സിനിമയുടെ പേജുകളിലൂടെയുമൊക്കെയായി പുറത്തുവിടാറുമുണ്ട്. സിനിമയെ സജീവമാക്കി നിര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നവരാണ് ട്രോളര്‍മാര്‍. ആക്ഷേപ ഹാസ്യത്തിന്‍രെ സാധ്യതയെ കൃത്യമായി ഉപയോഗിക്കാറുണ്ട് ഇവര്‍. എന്നാല്‍ ചിലപ്പോഴൊക്കെ ഇവരും അപകടകാരികളായി മാറാറുമുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ തന്നെ വിമര്‍ശിക്കുന്നവര്‍ക്ക് പലരും ചുട്ടമറുപടി കൊടുക്കാറുണ്ട്. അത്തരത്തിലൊരാളാണ് ഗോപി സുന്ദര്‍.
സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളും മറ്റ് ഇടപെടലുകളുമൊക്കെയായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഗോപി സുന്ദര്‍. ജിംഗിള്‍സില്‍ നിന്നും സിനിമയിലേക്കെത്തിയ അദ്ദേഹത്തിന്റെ ഗാനങ്ങളില്‍ മിക്കവയും സൂപ്പര്‍ഹിറ്റായിരുന്നു. സംഗീതമൊരുക്കുന്നതിനോടൊപ്പം ഇടയ്ക്ക് അഭിനേതാവായും അദ്ദേഹത്തെ നമ്മള്‍ കണ്ടിരുന്നു. കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ അദ്ദേഹം ഒരു ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നു. ഫോട്ടോയുമായി ബന്ധപ്പെട്ട് തന്നെ ചൊറിയാനെത്തിയ ആളിന്‍രെ വായടിപ്പിച്ചിരിക്കുകയാണ് അദ്ദേഹം.

കുടുംബത്തിനൊപ്പമുള്ള ചിത്രം
കുടുംബത്തിനൊപ്പം നില്‍ക്കുന്ന ഫോട്ടോയുമായാണ് ഇത്തവണ ഗോപി സുന്ദറെത്തിയത്. മനോഹരമായ ചിത്രത്തിന് കീഴില്‍ നിരവധി പേരാണ് കമന്റുകള്‍ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയയിലൂടെ വളരെ വേഗത്തില്‍ ചിത്രം വൈറലായി മാറിയിരുന്നു. കുടുംബമെന്ന തലക്കെട്ടോട് കൂടിയായിരുന്നു അദ്ദേഹം ഫോട്ടോ പോസ്റ്റ് ചെയ്തത്. ഇത് കണ്ടതോടെയാണ് പലരും സംശയവുമായെത്തിയത്. ചിത്രത്തില്‍ സുഹൃത്തായ അഭയയെ കണ്ടതാണ് പലര്‍ക്കും സംശയം വന്നത്. നേരത്തെ അഭയയ്‌ക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തപ്പോഴും നിരവധി പേര്‍ വിമര്‍ശിച്ചിരുന്നു.

പ്രിയയേയും മക്കളെയും കാണുന്നില്ല
ഭാര്യ പ്രിയയേയും മക്കളേയും ഈ ചിത്രത്തില്‍ കാണുന്നില്ലെന്നും അവരെക്കൂടി ഉള്‍പ്പെടുത്താമെന്നുമായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. മലയാള സിനിമയിലെ സ്റ്റൈലിഷ് സംഗീത സംവിധായകനായ താങ്കള്‍ വിമര്‍ശകര്‍ക്ക് കൃത്യമായ മറുപടി നല്‍കണമെന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. താങ്കള്‍ക്കും കുടുംബത്തിനും ആശംസ നേരുന്നുവെന്നും എന്നും ഈ സന്തോഷം അതേ പോലെ നിലനില്‍ക്കട്ടെയെന്നുമൊക്കെയുള്ള കമന്റുകളും പോസ്റ്റിന് കീഴിലുണ്ട്. അതിനിടയിലാണ് മറ്റൊരാള്‍ ഭാര്യയെക്കുറിച്ച് ചോദിച്ചത്.

വേറെ കല്യാണം കഴിച്ചോ?
നിങ്ങള്‍ക്ക് വേറെ ഭാര്യയും മക്കളുമുണ്ടോയെന്നായിരുന്നു മറ്റൊരാളുട സംശയം. ഇതിന് കൃത്യമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്. പ്രിയ ഗോപി സുന്ദറിന്റെ പഴയ പോസ്റ്റും പലരും കുത്തിപ്പൊക്കിയിട്ടുണ്ട്. വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റിന് കീഴിലുള്ള കമന്റുകളും വ്യത്യസ്ത തരത്തിലുള്ളതാണ്. ഒരുവിഭാഗം അദ്ദേഹത്തിന് അനൂകൂലമായ വാദങ്ങളുമായെത്തുമ്പോള്‍ മറുവിഭാഗം അത് പൊളിച്ചടുക്കുകയാണ്. ഇതിനിടയിലാണ് ഗോപി തന്നെ കൃത്യമായ മറുപടിയും കൊടുത്തത്.

ഗോപി സുന്ദറിന്റെ മറുപടി
താന്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ അച്ഛനും അമ്മയും സഹോദരിയും അവരുടെ ഭര്‍ത്താവും മക്കളുമുണ്ട്. അവര്‍ക്കില്ലാത്ത ആകാംക്ഷ താങ്കള്‍ക്കും ആവശ്യമില്ലെന്നും മോന്‍ പോയി ബിരിയാണി കഴിച്ച് കിടന്നോയെന്നുമായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. അനാവശ്യമായി തന്റെ കാര്യത്തില്‍ ഇടപെടരുതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെയാണ് ഗോപി സുന്ദറും അഭയയും ഒരുമിച്ചുള്ള പഴയ പോസ്റ്റും കുത്തിപ്പൊക്കിയത്. അന്നത്തെ പോസ്റ്റ് പ്രിയ ഗോപിസുന്ദറും ഷെയര്‍ ചെയ്തിരുന്നു.
നേരത്തെ വൈറലായ പോസ്റ്റ്
സോഷ്യല്‍ മീഡിയയിലൂടെ വൈറലായ പോസ്റ്റ് കാണൂ. പ്രിയ ഗോപിസുന്ദറിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു.
ഫോട്ടോ കാണൂ
ഗോപി സുന്ദര്‍ പങ്കുവെച്ച കുടുംബചിത്രം ഇതായിരുന്നു.


Click it and Unblock the Notifications











