twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗ്രാമി 2021: പുതുചരിത്രം കുറിച്ച് ബിയോണ്‍സ്, മൂന്ന് അവാര്‍ഡുകളുമായി മേഗന്‍

    |

    63-ാമത് ഗ്രാമി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. ചരിത്രം കുറിച്ച് പോപ് ഗായിക ബിയോണ്‍സ്. കരിയറിലെ 28-ാമത് ഗ്രാമി സ്വന്തമാക്കിയാണ് ബിയോണ്‍സ് ചരിത്രം കുറിച്ചിരിക്കുന്നത്. ഇതോടെ പിന്നിലാക്കിയത് അലിസണ്‍ ക്രോസിന്റെ റെക്കോര്‍ഡാണ്.

    മൂന്ന് പ്രധാന പുരസ്‌കാരങ്ങള്‍ നേടി മേഗന്‍ തീ സ്റ്റാലിയണ്‍ പുരസ്‌കാര ദിനത്തില്‍ തുടക്കത്തില്‍ തന്നെ തിളങ്ങി. ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ്, ബെസ്റ്റ് റാപ്പ് സോംഗ്, ബെസ്റ്റ് റാപ്പ് പെര്‍ഫോമന്‍സ് എന്നിവയാണ് മേഗന്‍ സ്വന്തമാക്കിയത്. സാവേജിലൂടെയാണ് മൂന്ന് അവാര്‍ഡുകളും മേഗനെ തേടിയെത്തിയത്. ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ഫോക്ക്‌ലോര്‍ മികച്ച ആല്‍ബവും ഹെറിന്റെ ഐ കാന്റ് ബ്രീത്ത് സോംഗ് ഓഫ് ദ ഇയര്‍ പുരസ്‌കാരവും നേടി. ഫ്യൂച്ചര്‍ നൊസ്റ്റാല്‍ജിയയിലൂടെ ദുവ ലിപ ബെസ്റ്റ് പോപ്പ് വോക്കല്‍ ആല്‍ബം അവാര്‍ഡും നേടി.

    Beyonce

    ട്രെവര്‍ നോവയുടെ പ്രകടനത്തോടെയായിരുന്നു ലോകത്തെ ഏറ്റവും വലിയ സംഗീത പുരസ്‌കാര വേദി ഉണര്‍ന്നത്. യുഎസ് ക്യാപിറ്റലിലേക്ക് നടന്ന മാര്‍ച്ചിന് ശേഷം കണ്ട ഏറ്റവും വലിയ പരിപാടിയായിരിക്കും ഗ്രാമി 2021 എന്ന നോവയുടെ തമാശയോടെയായിരുന്നു പരിപാടികളുടെ തുടക്കം. പോയ വര്‍ഷം അന്തരിച്ച ജോണ്‍ പ്രൈന് ബെസ്റ്റ് റൂട്ട്‌സ് പെര്‍ഫോമന്‍സ് പുരസ്‌കാരം സമര്‍പ്പിച്ചു.

    റോയല്‍ ലുക്കില്‍ സാറ അലി ഖാന്‍; കാന്‍ഡിഡ് ചിത്രങ്ങള്‍ കാണാം

    ഒമ്പത് നാമനിര്‍ദ്ദേശങ്ങളുമായി ബിയോണ്‍സ് ആണ് മുന്നിട്ടു നിന്നത്. ആറ് വീതം നാമനിര്‍ദ്ദേശങ്ങളുമായി ടെയ്‌ലര്‍ സ്വിഫ്റ്റ്, ദുവ ലിപ, റോഡി റിച്ച് എന്നിവരും പിന്നാലെയുണ്ടായിരുന്നു.

    വിജയികളുടെ പട്ടിക

    സോംഗ് ഓഫ് ദ ഇയര്‍: ഐ കാന്റ് ബ്രീത്ത്

    ബെസ്റ്റ് പോപ്പ് സോളോ പെര്‍ഫോമന്‍സ്: വാട്ടര്‍മെലണ്‍, ഹാരി സ്‌റ്റൈല്‍സ്

    ബെസ്റ്റ് പോപ്പ് ഡുവോ/ഗ്രൂപ്പ് പെര്‍ഫോമന്‍സ്: റെയിന്‍ ഓണ്‍ മി, ലേഡി ഗാഗ, അറിയാന ഗ്രാന്റെ

    ബെസ്റ്റ് ആര്‍ ആന്റ് ബി ആല്‍ബം: ബിഗ്ഗര്‍ ലവ്

    ബെസ്റ്റ് ട്രെഡിഷണല്‍ ആര്‍ ആന്റ് ബി പെര്‍ഫോമന്‍സ്: എനിത്തിങ് ഫോര്‍ യു, ലെഡിസി

    ബെസ്റ്റ് പ്രോഗ്രസ്സീവ് ആര്‍ ആന്റ് ബി ആല്‍ബം: ഇറ്റ് ഈസ് വാട്ട് ഇറ്റ് ഈസ്

    ബെസ്റ്റ് ആര്‍ ആന്റ് ബി സോംഗ്: ബെറ്റര്‍ ദാന്‍ ഐ ഇമാജിന്ഡ്

    ബെസ്റ്റ് ന്യൂ ആര്‍ട്ടിസ്റ്റ്: മേഗന്‍ തീ സ്റ്റാലിയണ്‍

    ബെസ്റ്റ് റാപ്പ് പെര്‍ഫോമന്‍സ്: സാവേജ്, മേഗന്‍ തീ സ്റ്റാലിയണ്‍

    ബെസ്റ്റ് റാപ്പ് സോംഗ്: സാവേജ്

    ബെസ്റ്റ് റാപ്് ആല്‍ബം: കിംഗ്‌സ് ഡിസീസ്

    ബെസ്റ്റ് മ്യൂസിക് വീഡിയോ: ബ്രൗണ്‍ സ്‌കിന്‍, ബിയോണ്‍സ്

    Recommended Video

    മമ്മൂക്കയുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ നിഖില

    ബെസ്റ്റ് സോംഗ് റിട്ടണ്‍ ഫോര്‍ വിഷ്വല്‍ മീഡിയ: നോ ടൈം ടു ഡൈ, ബില്ലി എല്ലിഷ്

    Read more about: beyonce
    English summary
    Grammy 2021 Beyonce Creates Histroy List Of Winners, Read More In Malayalam Here.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X