ഗിന്നസ് റെക്കോര്‍ഡ് ഉള്ളവര്‍ക്ക് മാസം പൈസ കിട്ടുമോ ചേട്ടാ? ആരാധകന്റെ ചോദ്യത്തിന് പക്രുവിന്റെ മറുപടി
മലയാളികളുടെ പ്രിയപ്പെട്ടനാണ് ഗിന്നസ് പക്രു എന്ന അജയകുമാര്‍. തന്റെ ഉയരക്കുറവിനെ സ്വപ്‌നം കാണാനുള്ള പരിമിതിയായി കാണാതെ ഒരുപാട് പേര്‍ക്ക് പ്രചോദനമായി മാറിയ വ്യക്തി. മിമിക്രി വേദികളിലൂടെ ശ്രദ്ധ നേടി സിനിമയിലെത്തിയ പക്രു ഇന്ന് ഗിന്നസ് റെക്കോര്‍ഡ് അടക്കം നേടിയ താരമാണ്. ഇതിന് പുറമെ സംവിധായകനായും നിര്‍മ്മാതാവായുമെല്ലാം മലയാള സിനിമയില്‍ തന്നെ അടയാളപ്പെടുത്താന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
മലയാളികള്‍ തങ്ങളുടെ പ്രിയപ്പെട്ടവനായി കാണുന്ന പക്രു സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ്. താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ പക്രു പങ്കുവച്ചൊരു ചിത്രവും അതിന് ആരാധകരിലൊരാള്‍ നല്‍കിയ കമന്റുമൊക്കെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

താരത്തിന്റെ ചിത്രത്തിന് ആരാധകന്‍ നല്‍കിയ കമന്റ് ചേട്ടാ ഈ ഗിന്നസ് റെക്കോര്‍ഡ് ഉള്ളവര്‍ക്ക് മാസം പൈസ കിട്ടും എന്നൊക്കെ പറയുന്നത് ഉള്ളതാണോ? എന്നായിരുന്നു. തന്റെ തനത് ശൈലിയിലായിരുന്നു ഇതിന് അദ്ദേഹം നല്‍കിയ മറുപടി. പണി എടുത്താല്‍ എന്നായിരുന്നു ആ ചോദ്യത്തിന് ഗിന്നസ് പക്രു നല്‍കിയ മറുപടി താരത്തിന്റെ രസികന്‍ മറുപടിയ്ക്ക് സോഷ്യല്‍ മീഡിയയും ആരാധകരും കൈയ്യടിക്കുകയാണ്.
രണ്ട് ഗിന്നസ് റെക്കോര്‍ഡുകള്‍ സ്വന്തമായുള്ള മലയാള സിനിമാ നടനാണ് ഗിന്നസ് പക്രു. അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെയായിരുന്നു ആദ്യമായി ഗിന്നസ് നേടുന്നത്. ഒരു മുഴുനീള ചിത്രത്തില്‍ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടന്‍ എന്ന റെക്കോര്‍ഡാണ് ഈ ചിത്രത്തിലൂടെ പക്രു സ്വന്തമാക്കിയത്. പിന്നീട് 2013 ല്‍ വീണ്ടും ഗിന്നസിലെത്തി. കുട്ടീം കോലും എന്ന ചിത്രത്തിലൂടെ പൊക്കം കുറഞ്ഞ സംവിധായകന്‍ എന്ന റെക്കോര്‍ഡാണ് അദ്ദേഹം നേടിയത്.
ഒരു തൊപ്പി കൊണ്ട് ദേഹം മറച്ച് സണ്ണി ലിയോണ്‍; ഹോട്ട് ഫോട്ടോഷൂട്ട്
Recommended Video
അമ്പിളി അമ്മാവന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അദ്ദേഹം സിനിമയിലെത്തുന്നത്. 1984ലാണ് ഈ സിനിമ പുറത്തിറങ്ങുന്നത്. പിന്നീട് ജോക്കര്‍ എന്ന സിനിമയിലൂടെയാണ് കരിയറില്‍ ബ്രേക്ക് ലഭിക്കുന്നത്. ടെലിവിഷന്‍ പരിപാടികളിലും നിറ സാന്നിധ്യമായിരുന്നു അദ്ദേഹം. മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. കോമഡി ഷോകളിലെ വിധികര്‍ത്താവായും പക്രു എത്തിയിട്ടുണ്ട്.


Click it and Unblock the Notifications