ഈ പാട്ട് അവർക്ക് വേണ്ടി!! ഓണപ്പാട്ടുമായി ഹനാൻ, തിരുവോണപ്പാട്ടും തകിലടി മലയാളി പെണ്ണും ...

ഹനാൻ തന്നെ രചനയും സംഗീതവും നൽകിയ ഓണപ്പാട്ട് പുറത്തിറങ്ങുകയാണ്

ഇത്തവണത്തെ ഓണം മലയാളികൾക്ക് അൽപം നിറം മങ്ങിയതാണെങ്കിലു കുറച്ച് പ്രത്യേകതകളുണ്ട്. സങ്കട കടലിൽ നിൽക്കുന്നതെങ്കിലും ജാതിയും മതവും മറന്ന് ഒത്തൊരുമയോടെ ഓണം എല്ലാവരും ചേർന്ന് ഓണം ആഘോഷിക്കുന്ന ഒരു കാഴ്ചയാണ് കാണുന്നത്. അഘോഷങ്ങൾ കുറവാണെങ്കിലും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കണ്ണിനും മനസ്സിനു കുളിർമയേകുന്ന നല്ല കാഴ്ചകളാണ് കാണാൻ കഴിയുന്നത്.

hanan

അനൂപ് യജമാനൻ ബഷീർ പട്ടി!! ഒറ്റയാൾ പോരാട്ടത്തിനിറങ്ങി ഷിയാസ്, ബിഗ്ബോസ് ഹൗസിൽ നടകീയ മഹൂർത്തങ്ങൾ‌
കഴിഞ്ഞ കുറച്ചു മാസങ്ങൾക്ക് മുൻപ് സോഷ്യൽ മീഡിയ ഏറെ ചർച്ച ചെയ്ത പേരായിരുന്നു ഹനാൻ. ഉപജീവനത്തിനായി മീൻ കച്ചവടത്തിനു പോയ ആ ധീരയായ പെൺകുട്ടിയെ മലയാളി പ്രേക്ഷകർ അത്ര വേഗം മറക്കുകയില്ല. കച്ചവടം മാത്രമല്ല പാട്ടിനും ഡാൻസിലും സർവ്വ മേഖലയിലും ഹനാൻ മിടുക്കിയാണെന്ന് തെളിയിച്ചിരുന്നു. ഇപ്പോഴിത ഹനാൻ തന്നെ രചനയും സംഗീതവും നൽകിയ ഓണപ്പാട്ട് പുറത്തിറങ്ങുകയാണ് .മനോരമ ന്യൂസിലൂടെയാണ് പാട്ട് പുറത്തിറങ്ങുന്നത്. തിരുവോണപ്പാട്ടും തകിലടി മലയാളി പെണ്ണും തകധിമി വരവുണ്ടോ മലനാടിൻ ഓണം കാണാൻ... എന്ന് തുടങ്ങുന്ന ഗാനം. ഓണത്തിന് സോഷ്യൽ മീഡിയ താരങ്ങളാക്കിയവരെ അണിനിരത്തി മനോരമ ന്യൂസ് ഒരുക്കുന്ന 'വൈറൽ താരങ്ങൾ' എന്ന പരിപാടിയിലാണ് ഹാനാൻ തന്റെ ഗാനം ആലപിക്കുന്നത്.

ഗാനഗന്ധർവൻ യേശുദാസിന്റെ ശബ്ദത്തോട് സാമ്യമുണ്ടെന്ന പേരിൽ സംസ്ഥാന അവാർഡ് നിഷേധിക്കപ്പെട്ട കൊല്ലം അഭിജിത്ത്, കമൽഹാസൻ നായകനായി എത്തുന്ന വിശ്വരൂപം എന്ന ചിത്രത്തിലെ ഉന്നെ കാണാമെ' എന്ന ഗാനം പാടി സോശ്യൽ മീഡിയയിൽ കൈയ്യടി വാങ്ങിയ രാകേഷ് ഉണ്ണി, ചന്ദ്രലേഖ എന്നിവരാണ് ഹനാനൊപ്പം ഈ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X