ജീവിതകാലം മുഴുവന്‍ പാടും; കൈതപ്രത്തിന്റെ വിമര്‍ശനത്തിന് പിന്നാലെ ദേവാങ്കണങ്ങള്‍ പാടി ഹരീഷ് ശിവരാമകൃഷ്ണന്‍
കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വിമര്‍ശത്തിന് പിന്നാലെ പുതിയ പാട്ടുമായി ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. കഴിഞ്ഞ ദിവസം ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കൈതപ്രം ഹരീഷിനെതിരെ രംഗത്ത് എത്തിയിരുന്നു. പാട്ടുകളുടെ ട്യൂണ്‍ മാറ്റി പാടുന്നതിനെയാണ് കൈതപ്രം വിമര്‍ശിച്ചത്.
ശ്രീമുഖിയുടെ ഹോട്ട് ചിത്രങ്ങള്‍ കാണാം
ദേവാങ്കണങ്ങള്‍ എന്ന ഗാനം ഇതിനു മുമ്പും താന്‍ പാടാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മാത്രമല്ല ഈ ജീവിതകാലം മുഴുവന്‍ ഇനിയും പാടുമെന്നും ഗായകന്‍ ഹരീഷ് ശിവരാമകൃഷ്ണന്‍. പാട്ട് പാടുന്ന വീഡിയോ പങ്കുവച്ചു കൊണ്ടായിരുന്നു ഹരീഷിന്റെ പ്രതികരണം. ദേവാങ്കണങ്ങള്‍ എന്ന ഗാനമാണ് അദ്ദേഹം ആലപിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

''ഞാന്‍ 7 ആം ക്ലാസ്സില്‍ പഠിക്കുമ്പോ ആണു ഈ പാട്ട് കാസറ്റ് ഇല്‍ ആക്കി അച്ഛന്‍ കൊണ്ട് വരുന്നത്. കല്യാണി രാഗത്തിന്റെ ഇതു വരെ കേള്‍ക്കാത്ത മാനങ്ങള്‍ ജോണ്‍സന്‍ മാസ്റ്റര്‍ എന്നാ മഹാനായ സംഗീതജ്ഞന്‍ നമുക്ക് മുന്നില്‍ കാഴ്ചവെച്ച ഈ അപൂര്‍വ സൃഷ്ടിയുടെ രണ്ടാമത്തെ ചരണം ആണു - വളരെ സൂക്ഷ്മമായ സ്വര വ്യതിയാനത്തിലൂടെ അദ്ദേഹം മറ്റൊരു രാഗത്തിന്റെ അംശം കൊണ്ട് വരുന്നത് - എത്ര തവണ ഇതു റീവൈന്‍ഡ് അടിച്ചു കേട്ടു കാണും എന്ന് അറിയില്ല. ദാസേട്ടന്റെ ഗംഭീര ശബ്ദം കര്‍ണാടക ഹിന്ദുസ്ഥാനി ശൈലികളില്‍ അനായാസം പ്രവഹിക്കുന്ന ഈണം'' ഹരീഷ് ശിവരാമകൃഷ്ണന്‍ പറയുന്നു.

പദ്മശ്രീ കൈതപ്രം ദാമോദരന്‍ അവര്‍കള്‍ എത്ര മനോഹരമായി ആണു ആ മീറ്റര്‍ ഇല്‍ വരികള്‍ അണിയിച്ചിരിക്കുന്നത്. സംഗീതത്തില്‍ അത്രയും പാടവം ഉള്ള ഒരു കവിക്ക് മാത്രം ചെയ്യാനാവുന്ന ഒന്ന്. ഇതിനെ ഒരു സിനിമ ഗാനം ആയി മാത്രം കാണുന്നതിനേക്കാള്‍ ഒരു കാലഘട്ടത്തെ അടയാളപ്പെടുത്തുന്ന അത്യപൂര്‍വ സൃഷ്ടി എന്ന് പറയാതെ വയ്യ.

'ഇതിനു മുമ്പും ഈ പാട്ട് പാടാന്‍ ശ്രമിച്ചിട്ടുണ്ട്, ഈ ജീവിത കാലം മുഴുവനും പാടുകയും ചെയ്യും. ഓരോ തവണ പാടുമ്പോഴും എനിക്ക് കിട്ടുന്നത് ഒരു പുതിയ അനുഭവം. ജഗന്നാഥന്‍ തമ്പുരാന്‍ പറയുന്ന പോലെ - 'അടുക്കും തോറും അകലം കൂടുന്ന മഹാ സാഗരം, സംഗീതം' എന്നു പറഞ്ഞാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഹരീഷ് നല്ലൊരു ഗായകനാണെന്നതില്‍ തര്‍ക്കമില്ല. അദ്ദേഹം പാടിയ രംഗപുര വിഹാര പോലുളള ഗാനങ്ങളുടെ ആരാധകനാണ് ഞാന്‍. എന്നാല്‍ സിനിമകളില്‍ പാട്ടുകള്‍ പാടുന്നത് ഒരു ചതുരത്തിനുളളില്‍ നിന്നാണ്. അതില്‍ നിന്ന് പുറത്തുപോകാനുളള അനുവാദം ഗായകര്‍ക്ക് ഉണ്ടായിരുന്നില്ല. കാരണം റെക്കോഡില്‍ മൂന്നോ നാലോ മിനിറ്റില്‍ പാടിതീര്‍ക്കണം എന്നായിരുന്നു കൈതപ്രം പറഞ്ഞത്.

'ആ കുറുക്കല്‍ തന്നെയാണ് സിനിമ പാട്ടിന്റെ സൗന്ദര്യവും, കൈതപ്രം പറയുന്നു. സംഗതികളിട്ട് പാടിയാല്‍ ആരെക്കാളും മികച്ച രീതിയില്‍ ദാസേട്ടനും ചിത്രയുമൊക്കെ പാടും. സമയപരിധി ഇല്ലാത്തതിനാല്‍ ഹരീഷിനെ പോലുളളവര്‍ക്ക് ഈ ചതുരമൊക്കെ വിട്ട് എന്ത് സാഹസവും കാണിക്കാം. പക്ഷേ ആ ചതുരത്തില്‍ നിന്നാല്‍ മാത്രമെ പാട്ടിന്റെ സൗന്ദര്യം ഉണ്ടാവുകയുളളു എന്ന് മനസിലാക്കണം' എന്നും അദ്ദേഹം പറഞ്ഞു.


Click it and Unblock the Notifications











