പരിവര്‍ത്തനം എങ്ങോട്ട്? വര്‍ഗ്ഗീയ ചോദ്യത്തിന് കിടിലം മറുപടി നല്‍കി അനു സിത്താര

താരങ്ങളുടെ ജീവിതത്തില്‍ മാറ്റി നിര്‍ത്താന്‍ സാധിക്കാത്ത ഒന്നാണ് സോഷ്യല്‍ മീഡിയ. തങ്ങളുടെ ആരാധകര്‍ക്കുള്ള ആശംസകളും സന്ദേശങ്ങളും കൈമാറാനും തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെക്കാനുമെല്ലാമാണ് താരങ്ങള്‍ സോഷ്യല്‍ മീഡിയയെ ഉപയോഗിക്കുന്നത്. മിക്കതാരങ്ങളും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായി ഇടപെടുന്നവരാണ്.

തനിനാടനില്‍ നിന്നും അള്‍ട്രാ ബോള്‍ഡിലേക്ക്; നയന ഗാംഗുലിയുടെ വേഷപ്പകര്‍ച്ച

അക്കൂട്ടത്തില്‍ ഒരാളാണ് നടി അനു സിത്താര. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് അനു. തന്റെ ചിത്രങ്ങളും നൃത്ത വീഡിയോകളും ആരാധകര്‍ക്കുള്ള ആശംസകളും സന്ദേശങ്ങളും അറിയിപ്പുകളുമെല്ലാം അനു സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അനുവിന്റെ വ്‌ളോഗും ആരാധകര്‍ക്ക് സുപരിചിതമാണ്. താരത്തിന്റെ മേക്കോവര്‍ ഈയ്യടുത്ത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തിരുന്നു.

സോഷ്യല്‍ മീഡിയയുടെ കൈയ്യടി

ഇപ്പോഴിതാ അനു വീണ്ടും സോഷ്യല്‍ മീഡിയയുടെ കൈയ്യടി നേടുകയാണ്. തന്റെ ഈദ് ആശംസയ്ക്ക് ലഭിച്ച വര്‍ഗ്ഗീയ ചോദ്യത്തിന് നല്‍കിയ മറുപടിയ്ക്കാണ് അനു സിത്താരയ്ക്ക് സോഷ്യല്‍ മീഡിയ കൈയ്യടിക്കുന്നത്. ഈദ് പ്രമാണിച്ച് മിക്കതാരങ്ങളും തങ്ങളുടെ ആരാധകരും ആശംസ നേര്‍ന്നിരുന്നു. സമാനമായ രീതിയില്‍ അനുവും ആരാധകര്‍ക്ക് ആശംസ നേരുകയായിരുന്നു.

 പരിവര്‍ത്തനം എങ്ങോട്ട്

എന്നാല്‍ അനുവിന്റെ പോസ്റ്റിന് ലഭിച്ച കമന്റുകളിലൊന്ന് പരിവര്‍ത്തനം എങ്ങോട്ട് എന്നായിരുന്നു. ഇതിനാണ് അനു ചുട്ടമറുപടി നല്‍കിയിരിക്കുന്നത്. മനുഷ്യനിലേക്ക് എന്നായിരുന്നു അനു സിത്താര നല്‍കിയ മറുപടി. ഇതോടെ താരത്തിന് കൈയ്യടികളുമായി സോഷ്യല്‍ മീഡിയ രംഗത്ത് എത്തുകയായിരുന്നു. നിരവധി പേരാണ് കമന്റുകളിലൂടെ തങ്ങളുടെ പിന്തുണയറിയിക്കുന്നത്.

മനുഷ്യനാവുക

മനുഷ്യനാവുക, അതിര്‍ത്തിക്കള്‍പ്പുറം സ്‌നേഹിക്കാനും ഒപ്പം ചേര്‍ന്ന് നില്‍ക്കുവാനും പ്രാപ്തരാവുക. അനു സിത്താരയുടെ മറുപടില്‍ എല്ലാമുണ്ട് എന്നായിരുന്നു ഒരു ആരാധകന്റെ മറുപടി. നിരവധി പേര്‍ പിന്തുണയുമായി എത്തിയിട്ടുണ്ട്. പ്രമുഖ ഫെയ്‌സ്ബുക്ക് സിനിമാ പ്രേമികളുടെ ഗ്രൂപ്പായ മൂവി സ്ട്രീറ്റ് പോലുള്ളവരും താരത്തിന്റെ നിലപാടിന് കൈയ്യടിച്ചു കൊണ്ടും വര്‍ഗ്ഗീയ പരാമര്‍ശത്തെ എതിര്‍ത്തു കൊണ്ടും രംഗത്ത് എത്തിയിട്ടുണ്ട്.

Recommended Video

ആകര്‍ഷിച്ച താരദമ്പതികളെക്കുറിച്ച് അനു സിത്താര വാചാലയാവുന്നു!| Filmibeat Malayalam
അനുവിന്റെ മേക്കോവർ

പട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര സിനിമയിലെത്തുന്നത്. പിന്നീട് ഇന്ത്യന്‍ പ്രണയകഥയിലും അഭിനയിച്ചചു. ഹാപ്പി വെഡ്ഡിംഗിലെ കഥാപാത്രമാണ് ശ്രദ്ധ നേടിക്കൊടുക്കുന്നത്. തുടര്‍ന്ന് നിരവധി സിനിമകളില്‍ അഭിനയിച്ചു. രാമന്റേ ഏദന്‍ തോട്ടം. ക്യാപ്റ്റന്‍, ഒരു കുപ്രസിദ്ധ പയ്യന്‍, മാമാങ്കം തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

മണിയറയിലെ അശോകന്‍ ആണ് അവസാനം റിലീസ് ചെയ്ത ചിത്രം. ചിത്രത്തിലൊരു അതിഥി വേഷത്തിലായിരുന്നു അനു സിത്താര എത്തിയത്. അനുരാധ ക്രൈം നമ്പര്‍ 59, മോമോ ഇന്‍ ദുബായ്, വാതില്‍ തുടങ്ങിയ ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. നല്ലൊരു നര്‍ത്തകി കൂടിയാണ് അ്‌നു. തന്റെ നൃത്ത വീഡിയോകള്‍ താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

അനുവിന്റെ മേക്കോവും ഈയ്യടുത്ത് വലിയ ചര്‍ച്ചയായിരുന്നു. കര്‍ശനമായ ഡയറ്റിംഗിലൂടേയും വര്‍ക്ക് ഔട്ടിലൂടേയുമായിരുന്നു അനു സിത്താര ഭാരം കുറച്ചത്. നടന്‍ ഉണ്ണി മുകുന്ദനായിരുന്നു താരത്തിന് പിന്തുണ നല്‍കിയത്. അനുവിന്റെ പുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Read more about: anu sithara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X