ഒരാളുടേയും ഔദാര്യത്തില്‍ ജീവിക്കരുതെന്ന് പഠിപ്പിച്ചയാള്‍; അമ്മാമ്മയുടെ ഓര്‍മയില്‍ ശ്വേത മേനോന്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്വേതാ മേനോന്‍. നിരവധി കഥാപാത്രങ്ങളിലൂടെ ശ്വേത മേനോന്‍ കൈയ്യടി നേടിയിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ വളരെ വേദന നിറഞ്ഞൊരു കുറിപ്പുമായാണ് ശ്വേതാ മേനോന്‍ എത്തിയിരിക്കുന്നത്. തന്റെ അമ്മയുടെ സഹോദരന്‍ മരിച്ചു പോയെന്ന വിവരം പങ്കുവച്ചാണ് ശ്വേത എത്തിയിരക്കുന്നത്. അദ്ദേഹത്തെ കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് ശ്വേത.

ഷോര്‍ട്‌സും കൂളിംഗ് ഗ്ലാസും അണിഞ്ഞ് സ്‌റ്റൈലന്‍ ലുക്കില്‍ നന്ദിത ശ്വേത

ശ്വേതയുടെ അമ്മാമ്മയായ എപി നാരായണ മേനോനാണ് മരിച്ചത്. സൈനികനായിരുന്ന അദ്ദേഹം തങ്ങളുടെ കുടുംബത്തിന്റെ എല്ലാമെല്ലാമായിരുന്നുവെന്നാണ് ശ്വേത പറയുന്നത്. സ്ത്രീകള്‍ക്ക് സാമ്പത്തിക സ്വാതന്ത്ര്യവും സ്വാശ്രയത്വവും വേണ്ടതിന്റെ പ്രാധാന്യത്തെകുറഇച്ച് അദ്ദേഹം തന്നോട് പറയുമായിരുന്നുവെന്നാണ് ശ്വേത പറയുന്നത്. താരം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പ് വായിക്കാം.

കുടുംബത്തിന്റെ എല്ലാം എല്ലാമായിരുന്നു

എന്റെ അമ്മാമ്മ (അമ്മയുടെ മൂത്ത ജേഷ്ഠന്‍) എംപി നാരായണമേനോന്‍ (മുടവങ്കാട്ടില്‍ പുത്തന്‍വീട്ടില്‍ നാരായണമേനോന്‍) ഇന്ന് രാവിലെ ഞങ്ങളെ വിട്ടുപിരിഞ്ഞു പോയി. ഞങ്ങളുടെ കുടുംബത്തിന്റെ എല്ലാം എല്ലാമായിരുന്നു അമ്മാമ്മ. എന്നായിരുന്നു ശ്വേത കുറിച്ചത്. തുടര്‍ന്നു വായിക്കാം.

അദ്ദേഹം ഒരു സൈനികനായിരുന്നു. ഞങ്ങളുടെ കൂട്ടുകുടുംബത്തിന്റെ നെടുംതൂണായിരുന്നു. സ്ത്രീകളുടെ ജീവിതത്തില്‍ സാമ്പത്തിക സ്വാതന്ത്ര്യത്തിന്റേയും സ്വാശ്രയത്തിന്റേയും പ്രാധാന്യത്തെ കുറിച്ച് അദ്ദേഹം എന്നോട് പറയുമായിരുന്നു. നീ ഒരു പെണ്‍കുട്ടിയായത് കെണ്ട് നീ വീട്ടില്‍ ഇരിക്കണമെന്ന് അര്‍ത്ഥമില്ല. നിനക്ക് നിന്റെ കരിയര്‍, പണം, സ്വന്തമായൊരു നിലപാട്/അഭിപ്രായം എന്നിവ ഉണ്ടാകേണ്ടതുണ്ട്. എന്ന് അദ്ദേഹം പറയുമായിരുന്നുവെന്നും ശ്വേത പറയുന്നു.

ഔദാര്യത്തില്‍ ജീവിക്കരുത്

ഒരാളുടേയും ഔദാര്യത്തില്‍ ജീവിക്കരുതെന്നാണ് പ്രധാനമെന്നും താനൊരു ചെറിയ കുട്ടിയായിരിക്കുമ്പോള്‍ അദ്ദേഹം തന്നോട് പറയുമായിരുന്നുവെന്നും ശ്വേത കുറിക്കുന്നു. അദ്ദേഹത്തിന്റെ എല്ലാ ഉപദേശങ്ങളും താന്‍ ശ്രദ്ധിക്കുകയും അത് മനസിലാക്കുകയും ചെയ്യുമായിരുന്നുവെന്നും താരം പറയുന്നു. നിങ്ങള്‍ എവിടെയായിരുന്നാലും താന്‍ മിസ് ചെയ്യുമെന്നും താരം പറയുന്നു. ഞങ്ങളെ അനുഗ്രഹിക്കണമെന്നും നിങ്ങള്‍ എല്ലാവരേയും കാണുന്നുണ്ടെന്ന് അറിയാമെന്നും ശ്വേത കൂട്ടിച്ചേര്‍ക്കുന്നു. നിരവധി പേര്‍ കമന്റുകളുമായി എത്തിയിട്ടുണ്ട്.

സിനിമയും മോഡലിംഗും

അനശ്വരം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്വേത മേനോന്‍ സിനിമയിലെത്തുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു നായകന്‍. പിന്നീട് താരം മോഡലിംഗിലേക്ക് തിരിയുകയായിരുന്നു. 1994ലെ മിസ് ഇന്ത്യാ മത്സരത്തില്‍ തേര്‍ഡ് റണ്ണറപ്പാവുകയും ചെയ്തിരുന്നു. ബോളിവുഡ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. അശോക, മക്ബൂല്‍ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Recommended Video

Swetha menon's dance goes viral in social media | FilmiBeat Malayalam
നടി, അവതാരക

മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം രണ്ട് വട്ടം നേടിയ നടിയാണ് ശ്വേത മേനോന്‍. പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, സാള്‍ട്ട് ആന്റ് പെപ്പര്‍ എന്നീ സിനിമകളിലെ പ്രകടനത്തിനായിരുന്നു ശ്വേതയ്ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത്. ബ്ലാക്ക് കോഫിയാണ് ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബാദല്‍ ആണ് ഇനി പുറത്തിറങ്ങാനുള്ള ചിത്രം. ഇതിന് പുറമെ ടെലിവിഷന്‍ അവതാരകയായും വിധി കര്‍ത്താവായുമെല്ലാം ശ്വേത എത്തിയിട്ടുണ്ട്.

Read more about: shweta menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X