ദുര്‍ഗ കൃഷ്ണ അതിശയിപ്പിച്ചു, പ്രേതം 2 ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്! വിസ്മയിപ്പിക്കാനുള്ള വരവാണ്!

2016 ലായിരുന്നു ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ പ്രേതം എന്ന ചിത്രം തിയറ്ററുകളിലേക്ക് എത്തിക്കുന്നത്. കോമഡി ഹൊറര്‍ ഗണത്തിലൊരുക്കിയ ചിത്രത്തില്‍ ഡോണ്‍ ഡോണ്‍ബോസ്‌കോ എന്നൊരു മെന്റലിസ്റ്റിന്റെ വേഷത്തിലായിരുന്നു ജയസൂര്യ പ്രത്യക്ഷപ്പെട്ടത്. മോശമില്ലാത്ത പ്രതികരണം നേടിയ സിനിമയുടെ രണ്ടാം ഭാഗം വരികയാണ്. പ്രേതം 2 എന്ന പേരില്‍ ഈ ക്രിസ്തുമസിന് മുന്നോടിയായി സിനിമ തിയറ്ററുകളിലേക്ക് എത്തും.

ഒടിയനും പ്രകാശനുമടക്കം ക്രിസ്തുമസിനെത്തുന്നത് 5 ചിത്രങ്ങള്‍! ടൊവിനോ തോമസ് ഒരേ സമയം രണ്ട് ഭാഷകളില്‍!!

pretham-2

റിലീസിന് മുന്നോടിയായി സിനിമയില്‍ നിന്നും ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വിട്ട് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ നടി ദുര്‍ഗ കൃഷ്ണന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്ത് വന്നിരിക്കുന്നത്. അനു തങ്കം പൗലോസ് എന്ന കഥാപാത്രത്തെയാണ് ദുര്‍ഗ കൃഷ്ണ അവതരിപ്പിക്കുന്നത്. പോസ്റ്റര്‍ നല്‍കുന്ന സൂചന അനുസരിച്ച് പ്രേതം 2 പ്രേക്ഷകരെ ത്രസിപ്പിക്കുമെന്നാണ്.

സാനിയ ഇയ്യപ്പനാണ് പ്രേതം 2 വിലെ മറ്റൊരു നായിക. ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നിട്ടാണ് പ്രേതം 2 നിര്‍മ്മിക്കുന്നത്. മധുസുധനന്‍ ആനന്ദാണ് സംഗീതം, ജിത്തു ദാമോദറാണ് ഛായാഗ്രഹകന്‍, വി സാജനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നതും. ക്രിസ്തുമസിന് റിലീസ് ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും കൃത്യമായ റിലീസ് തീയ്യതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X