For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒടിയനും പ്രകാശനുമടക്കം ക്രിസ്തുമസിനെത്തുന്നത് 5 ചിത്രങ്ങള്‍! ടൊവിനോ തോമസ് ഒരേ സമയം രണ്ട് ഭാഷകളില്‍!!

  |

  കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസ് ആഘോഷം ഹിറ്റ് സിനിമകള്‍ക്കൊപ്പമായിരുന്നു. മമ്മൂട്ടിയുടെ മാസ്റ്റര്‍പീസ്, ജയസൂര്യയുടെ ആട് 2, ടൊവിനോ തോമസിന്റെ മായാനദി, പൃഥ്വിരാജിന്റെ വിമാനം തുടങ്ങിയ ചിത്രങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷത്തെ ക്രിസ്തുമസിന് റിലീസിനെത്തിയത്. എല്ലാ സിനിമകളും ഒന്നിനൊന്ന് മികച്ച പ്രതികരണം നേടിയിരുന്നു. ബോക്‌സോഫീസിലും ഗംഭീര പ്രകടനമായിരുന്നു.

  സണ്ണി ലിയോണും റാണി മുഖര്‍ജിയുമാണ് മിന്നിച്ചത്! ഗൂഗിള്‍ പ്ലേയില്‍ ഏറ്റവുമധികം വിറ്റു പോയ സിനിമകള്‍!!

  പ്രിയങ്ക ചോപ്രയുടെ വിവാഹം കള്ളത്തരമാണ്! നിക്കിന്റെ താല്‍പര്യം അതല്ലെന്ന് യുഎസ് ആര്‍ട്ടിക്കിള്‍!!

  ഇക്കൊല്ലവും പതിവ് തെറ്റിക്കാതെ കിടിലന്‍ സിനിമകളാണ് ക്രിസ്തുമസിനെത്തുന്നത്. ഡിസംബര്‍ റിലീസിനെത്തുന്ന സിനിമകളില്‍ ശ്രദ്ധേയം മോഹന്‍ലാലിന്റെ ഒടിയനാണ്. ബിഗ് ബജറ്റിലൊരുക്കിയ ചിത്രത്തിന് ഇതിനകം വലിയ പ്രമോഷന്‍ ലഭിച്ചിരിക്കുകയാണ്. ഒടിയനൊപ്പം യൂത്തന്മാരുടെ സിനിമകളാണ് റിലീസിനൊരുങ്ങുന്നത്.

  മഞ്ജു വാര്യര്‍ക്ക് ചിത്രീകരണത്തിനിടെ പരിക്ക്! അപകടം സംഭവിച്ചത് ആക്ഷന്‍ രംഗം ഷൂട്ട് ചെയ്യുന്നതിനിടെ..

  ഒടിയന്‍

  ഒടിയന്‍

  പരസ്യ സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ഒടിയന്‍. മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബിഗ് ബജറ്റില്‍ ഒടിയന്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആരാധകരുടെ കാത്തിരിപ്പും പ്രതീക്ഷകളും വര്‍ദ്ധിപ്പിച്ച് ഡിസംബര്‍ പതിനാലിനാണ് ഒടിയന്‍ തിയറ്ററുകളിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം ഒടിയനില്‍ നിന്നും പുറത്ത് വന്ന ലിറിക്കല്‍ വീഡിയോ തരംഗമായി കൊണ്ടിരിക്കുകയാണ്. മോഹന്‍ലാല്‍ ആലപിച്ചിരിക്കുന്ന ഗാനം യൂട്യൂബില്‍ റെക്കോര്‍ഡ് സൃഷ്ടിച്ച് കൊണ്ടിരിക്കുകയാണ്.

  ഞാന്‍ പ്രകാശന്‍

  ഞാന്‍ പ്രകാശന്‍

  ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ഞാന്‍ പ്രകാശന്‍. മലയാളത്തില്‍ ഒട്ടനവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടിലാണ് ഞാന്‍ പ്രകാശനും വരുന്നത്. പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശ്രീനിവാസന്‍ തിരക്കഥ ഒരുക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്നത്. ഫുള്‍ മൂണ്‍ ിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് നിര്‍മ്മിക്കുന്ന ഞാന്‍ പ്രകാശന്‍ ഇത്തവണത്തെ ക്രിസ്തുമസിന് റിലീസിനെത്തുകയാണ്. നിഖില വിമലാണ് നായിക. ശീനിവാസന്‍, കെപിഎസി ലളിത, സബിത ആനന്ദ്, വീണ നായര്‍, മഞ്ജുള, ജയശങ്കര്‍, മഞ്ജുഷ, മുന്‍ഷി ദിലീപ് എന്നിവരാണ് മറ്റ് താരങ്ങള്‍. അടുത്തിടെ ചിത്രത്തില്‍ നിന്നും പുറത്ത് വന്ന ടീസര്‍ സൂപ്പര്‍ ഹിറ്റായിരുന്നു.

  എന്റെ ഉമ്മാന്റെ പേര്

  എന്റെ ഉമ്മാന്റെ പേര്

  ടൊവിനോ തോമസിന്റെ ഈ വര്‍ഷത്തെ മറ്റൊരു സിനിമയാണ് എന്റെ ഉമ്മാന്റെ പേര്. തീവണ്ടി, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ സിനിമകള്‍ ഹിറ്റായതിന് പിന്നാലെയാണ് എന്റെ ഉമ്മാന്റെ പേര് കൂടി ഈ ക്രിസ്തുമസിന് തിയറ്ററുകളിലേക്ക് എത്തുന്നത്. ടൊവിനോ വേറിട്ട ലുക്കില്‍ അഭിനയിക്കുന്ന ചിത്രം പുതുമുഖ സംവിധായകനായ ജോസ് സെബാസ്റ്റിയനാണ് സംവിധാനം ചെയ്യുന്നത്. സംവിധായകന്‍ ജോസ് സെബാസ്റ്റിയന്‍, ശരത് ആര്‍ നാഥ് എന്നിവര്‍ ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഉമ്മയും മകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന സിനിമയില്‍ ഉര്‍വ്വശിയാണ് ടൊവിനോയുടെ ഉമ്മ വേഷത്തിലെത്തുന്നത്. മാമൂക്കോയ, സിദ്ദിഖ്, ശാന്തികൃഷ്ണ, ദിലീഷ് പോത്തന്‍, ഹരീഷ് കണാരന്‍, എന്നിവരാണ് മറ്റ് താരങ്ങള്‍. ഗോപി സുന്ദറാണ് സംഗീതമൊരുക്കുന്നത്.

  പ്രേതം 2

  പ്രേതം 2

  ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടിലെത്തുന്ന ഈ വര്‍ഷത്തെ രണ്ടാമത്തെ സിനിമയാണ് പ്രേതം 2. ഞാന്‍ മേരിക്കുട്ടിയായിരുന്നു അവസാനമെത്തിയ സിനിമ. പ്രേതം എന്ന സിനിമയുടെ രണ്ടാം ഭാഗമായി നിര്‍മ്മിക്കുന്ന സിനിമയും ഈ ക്രിസ്തുമസിന് പ്രേക്ഷകരിലേക്ക് എത്തുകയാണ്. ആദ്യ ഭാഗത്തില്‍ ഡോണ്‍ ഡോണ്‍ബോസ്‌കോ എന്നൊരു മെന്റലിസ്റ്റിന്റെ വേഷത്തിലായിരുന്നു ജയസൂര്യ പ്രത്യക്ഷപ്പെട്ടത്. ഇതേ കഥാപാത്രത്തെ മുന്‍നിര്‍ത്തി തന്നെയാണ് രണ്ടാം ഭാഗവും വരുന്നതെങ്കിലും ആദ്യ സിനിമയുടെ തുടര്‍ച്ചയല്ല. സാനിയ ഇയ്യപ്പനും ദുര്‍ഗ കൃഷ്ണനുമാണ് നായികമാര്‍.

  തട്ടും പുറത്ത് അച്യുതന്‍

  തട്ടും പുറത്ത് അച്യുതന്‍

  എല്‍സമ്മ എന്ന ആണ്‍കുട്ടി, പുള്ളിപ്പുലികളും ആട്ടിന്‍ കുട്ടിയും എന്നീ സിനിമകള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബന്‍, ലാല്‍ ജോസ് കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് തട്ടും പുറത്ത് അച്യുതന്‍. കിടിലനൊരു ഫാമിലി എന്റര്‍ടെയിനറായി ഒരുക്കിയിരിക്കുന്ന സിനിമയും ക്രിസ്തുമസിന് തിയറ്ററുകളിലേക്ക് എത്തും. എം സിന്ധുരാജാണ് തിരക്കഥ ഒരുക്കുന്നത്. ഷെബിന്‍ ബെക്കര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെബിന്‍ ബെക്കര്‍ സംവിധാനം ചെയ്യുന്ന സിനിമ എല്‍ജെ ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്. വിജയരാഘവന്‍, നെടുമുടി വേണു, ഹരീഷ് കണാരന്‍, കൊച്ചു പ്രേമന്‍, രാജേഷ് എന്നിവാരണ് സിനിമയിലെ മറ്റ് താരങ്ങള്‍.

  മറ്റ് സിനിമകള്‍

  മറ്റ് സിനിമകള്‍

  മലയാളത്തില്‍ നിന്നും ഡിസംബറില്‍ റിലീസിനെത്തുന്ന സിനിമകള്‍ ഇത്രയുമാണെങ്കില്‍ ഹിന്ദി, തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ നിന്നും ഒരുപാട് സിനിമകളുണ്ട്. ടൊവിനോ തോമസ് തമിഴില്‍ അഭിനയിക്കുന്ന ധനുഷിന്റെ ചിത്രം മാരി 2, ഷാരുഖ് ഖാന്റെ സീറോ, സീതലക്ഷ്മി, അക്വമാന്‍, തുടങ്ങിയ സിനിമകളാണ് റിലീസിനൊരുങ്ങുന്നത്. നിലവില്‍ കേരളത്തിലും തമിഴ്‌നാട്ടിലും രജനികാന്ത് ചിത്രം 2.O പ്രദര്‍ശനം തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്.

  English summary
  2018 Christmas release movies
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X