ഇതുവരെ പറഞ്ഞതൊന്നുമല്ല, മാര്‍ക്കോണി മത്തായി ഒരു അസ്സല്‍ പ്രണയ കഥയാണ്, ട്രെയിലറിതാ

ജയറാം നായകനായി എത്തുന്ന മാര്‍ക്കോണി മത്തായി എന്ന പുതിയചിത്രത്തിന്റെ ട്രെയിലറെത്തി. ഇതുവരെ ടീസറിലോ പോസ്റ്ററിലോ പറയാത്ത കാര്യങ്ങളാണ് രണ്ട് മിനിട്ട് 11 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ പറഞ്ഞിരിയ്ക്കുന്നത്. മാര്‍ക്കോണി മത്തായി ഒരു അസ്സല്‍ പ്രണയ കഥയാണെന്ന ഉറപ്പ് ട്രെയിലറിലുണ്ട്.

marconi-mathai

തമിഴ് നടന്‍ വിജയ് സേതുപതി മലയാളത്തില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു എന്നതാണ് മാര്‍ക്കോണി മത്തായിയുടെ ആദ്യത്തെ വിശേഷം. ഒരു അഭിമുഖത്തിനായി കേരളത്തിലെത്തുന്ന വിജയ് സേതുപതി മാര്‍ക്കോണി മത്തായിയുടെ ജീവിതത്തിലേക്ക് എങ്ങിനെ കടക്കുന്നു എന്നതാണ് കഥയുടെ സഞ്ചാരം. അതിലൂടെ മാര്‍ക്കോണി മത്തായിയുടെ പ്രണയ കഥ പറയുന്നു.

ടൈറ്റില്‍ റോളില്‍ ജയറാം എത്തുന്ന ചിത്രത്തില്‍ ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ആത്മികയാണ് നായിക. ജോയ് മാത്യു, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, ടിനി ടോം, മാമൂക്കോയ, അജു വര്‍ഗ്ഗീസ്, ഷംന കാസി, മല്ലിക സുകുമാരന്‍ തുടങ്ങിയ പ്രധാന കഥാപാത്രങ്ങളെല്ലാം ട്രെയിലറിലെത്തുന്നുണ്ട്.

സനില്‍ കളത്തിലാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേമചന്ദ്രന്‍ എം ജി നിര്‍മിയ്ക്കുന്ന ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിയ്ക്കുന്നത് എ ജയചന്ദ്രനാണ്. സാജന്‍ കളത്തില്‍ ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് ചിത്രസംയോജനവും നിര്‍വ്വഹിയ്ക്കുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X