പത്ത് ദിവസത്തിനുള്ളില്‍ ഒരു കോടി കാഴ്ചക്കാര്‍; തരംഗമായി പരോള്‍ ഹിന്ദി പതിപ്പ്‌

ഡബ്ബ് ചെയ്ത് എത്തുന്ന ഇതരഭാഷ സിനിമകള്‍ക്ക് കേരളത്തില്‍ ധാരാളം ആരാധകരുണ്ട്. അല്ലു അര്‍ജുനും രാം ചരണുമെല്ലാം അങ്ങനെ കേരളത്തിന്റെ മനസ് കീഴടക്കിയവരാണ്. അതുപോലെ തന്നെ മലയാള സിനിമകള്‍ മറ്റു ഭാഷകളിലേക്ക് ഡബ്ബ് ചെയ്യപ്പെടുന്നുണ്ട്. നിരവധി സിനിമകള്‍ ഇത്തരത്തില്‍ കേരളത്തിന്റെ പുറത്തു നിന്നുമുള്ളവരുടെ കൈയ്യടി നേടിയവയാണ്.

ഇതിലെ രസകരമായ വസ്തുത ചിലപ്പോഴൊക്കെ കേരളത്തില്‍ വലിയ വിജയം നേടാനാകാതെ പോയ സിനിമകളും മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുമ്പോള്‍ കൈയ്യടി നേടാറുണ്ട് എന്നതാണ്. ഇപ്പോഴിതാ അങ്ങനൊരു സിനിമ കൈയ്യടി നേടുകയാണ്. മലയാളത്തിന്റെ മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായ പരോള്‍ ആണ് ഇപ്പോള്‍ കേരളത്തിന് പുറത്ത് കൈയ്യടി നേടുന്നത്.

Mammootty

പരോളിന്റെ ഹിന്ദി പതിപ്പാണ് ഇപ്പോള്‍ ഹിറ്റായി മാറിയിരിക്കുന്നത്. ഹിന്ദിയില്‍ ഡബ്ബ് ചെയ്ത ചിത്രം വെറും പത്ത് ദിവസങ്ങള്‍ക്കുള്ളില്‍ യൂട്യൂബില്‍ 10 മില്യണ്‍ വ്യൂസ് പിന്നിട്ടിരിക്കുകയാണ്. ചിത്രത്തിന് ഒരു കോടി കാഴ്ചക്കാരെ ലഭിച്ചതിന്റെ സന്തോഷം കമന്റിലൂടെ ചിത്രത്തിന്റെ സംവിധായകന്‍ ശരത്ത് സന്ദിത്ത് അറിയിക്കുന്നുണ്ട്. എല്ലാവര്‍ക്കും നന്ദി പറയുന്നതായി ശരത്ത് കമന്റ് ചെയ്യുന്നു.

ചിത്രത്തിനും മമ്മൂട്ടിയുടെ പ്രകടനത്തിനും കൈയ്യടിക്കുകയാണ് കാഴ്ചക്കാര്‍. കേരളത്തിന് പുറത്തു നിന്നും മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും നേപ്പാളില്‍ നിന്നുവരെ ചിത്രത്തിന് കമന്റുമായി ആരാധകരെത്തിയിട്ടുണ്ട്. മമ്മൂട്ടി ഇതിഹാസമാണെന്നും അടിപൊളി സിനിമയാണമെന്നും അവര്‍ കമന്റുകളിലൂടെ അറിയിക്കുകയാണ്. ഇങ്ങനൊരു നേട്ടം അപൂര്‍വ്വമാണെന്ന് നിസ്സംശയം പറയാം.

മൈലാഞ്ചി മൊഞ്ചോടെ റായ് ലക്ഷ്മി; ചിത്രങ്ങള്‍

Recommended Video

വഴിത്തിരിവായി മമ്മൂട്ടിയുടെ പരോള്‍ | filmibeat Malayalam

2018 ലായിരുന്നു പരോള്‍ തീയേറ്ററുകളിലെത്തിയത്. ശരത്ത് സന്ദിത്ത് സംവിധാനം ചെയ്ത സിനിമയുടെ നിര്‍മ്മാണം ആന്റണി ഡിക്രൂസ് ആയിരുന്നു. അജിത്ത് പൂജപ്പുരയുടേതായിരുന്നു തിരക്കഥ. മമ്മൂട്ടിക്കൊപ്പം ഇനിയ, മിയ, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവ രാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങിലെത്തിയത്. ശരത്തിന്‌റേതാണ് സംഗീതം. ലോകനാഥന്‍ ശ്രീനിവാസന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സുരേഷ് യുആര്‍എസ് ആണ് ചിത്രസംയോജനം.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X