അന്ന് അമ്പിളി ദേവിയോട് വഴക്കിട്ട് കരഞ്ഞ നവ്യ ഇന്ന് അവളെ ചേര്‍ത്തു പിടിച്ചു; ആശ്വസിപ്പിച്ച് ഫോണ്‍ കോള്‍!

മലയാളികള്‍ ഒരുകാലത്തും മറക്കാത്ത, അവരുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ രണ്ട് പേരുകളാണ് അമ്പിളി ദേവിയും നവ്യ നായരും. ഇന്നും ഇന്നലെയുമൊന്നുമല്ല വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ അമ്പിളിയും നവ്യയും മലയാളികള്‍ക്ക് സുപരിചിതിരാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കലോത്സവ കാലം മുതല്‍ അമ്പിളി ദേവിയുടേയും നവ്യയുടേയും കലാമികവ് എല്ലാവര്‍ക്കും അറിയുന്നതാണ്.

മലയാളത്തിന്റെ 'ബോളിവുഡ് സുന്ദരി'; കലക്കന്‍ ഫോട്ടോഷൂട്ടുമായി സാനിയ ഇയ്യപ്പന്‍

അന്ന് കലാതിലകപ്പട്ടം നഷ്ടപ്പെട്ട് പൊട്ടിക്കരഞ്ഞ നവ്യയുടെ മുഖം മലയാളികള്‍ ഇന്നും മറന്നു കാണില്ല. കാലം പിന്നിട്ടപ്പോള്‍ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരമടക്കം നേടിയ വലിയ നായികാനടിയായി നവ്യ മാറി. അമ്പിളി ദേവിയാകട്ടെ സിനിമയിലും സീരിയലുമെല്ലാം നിറ സാന്നിധ്യമായി മാറുകയും ചെയ്തു. ഇന്ന് തങ്ങള്‍ക്കിടയിലുണ്ടായിരുന്ന തെറ്റിദ്ധാരണയെല്ലാം പറഞ്ഞു തീര്‍ത്ത അമ്പിളി ദേവിയും നവ്യയും അടുത്ത സുഹൃത്തുക്കളായി മാറുകയും ചെയ്തു.

അമ്പിളി ദേവിയുടെ വെളിപ്പെടുത്തല്‍

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമ്പിളിയുടെ ജീവിതമാണ് വാര്‍ത്തകളിലും സോഷ്യല്‍ മീഡിയയിലുമെല്ലാം ചര്‍ച്ചാ വിഷയം. ഭര്‍ത്താവ് ആദിത്യന്‍ ജയന് മറ്റൊരു സ്ത്രീയുമായി ബന്ധമണ്ടെന്നും തന്നെ ഭീഷണിപ്പെടുത്തുകയാണെന്നെല്ലാമായിരുന്നു അമ്പിളി ദേവിയുടെ വെളിപ്പെടുത്തല്‍. വലിയ വിവാദമായി മാറിയിരിക്കുകയാണ് അമ്പിളിയുടെ വെളിപ്പെടുത്തല്‍. പിന്നാലെ അമ്പിളിക്കെതിരെ ആരോപണങ്ങളുമായി ആദിത്യനുമെത്തി.

നിയും കരയാന്‍ വയ്യ

ശാരീരികവും മാനസികവുമായ ധാരാളം വെല്ലുവിളികള്‍ അനുഭവിച്ചു. ഇനിയും കരയാന്‍ വയ്യെന്നാണ് അമ്പിളി പറയുന്നത്. കഴിഞ്ഞ ദിവസം തന്റെ സുഹൃത്തായ നടി അനു ജോസഫിന്റെ വീഡിയോയിലെത്തിയും അമ്പിളി തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. ഒരുപാട് സഹിച്ചുവെന്നാണ് അമ്പിളി ദേവി പറയുന്നത്. അതേസമയം ധാരാളം പേര്‍ തന്നെ ഫോണിലൂടെ വിളിച്ചും മറ്റും ആശ്വസിപ്പിച്ചുവെന്നും അമ്പിളി ദേവി പറയുന്നുണ്ട്.

സന്തോഷേട്ടന്‍ വിളിച്ചു

നേരിട്ട് പരിചയമില്ലാത്തവര്‍ പോലും വിളിച്ച് ആശ്വസിപ്പിച്ചുവെന്നാണ് അമ്പിളി ദേവി പറയുന്നത്. സിനിമാ മേഖലയില്‍ നിന്നും പലരും തന്നെ വിളിച്ചുവെന്നാണ് അമ്പിളി പറയുന്ത്. നവ്യ നായരുടെ ഭര്‍ത്താവ് തന്നെ വിളിച്ചുവെന്നും അമ്പിളി ദേവി പറഞ്ഞു. വിഷമിക്കണ്ട ഞങ്ങളൊക്കെ കൂടെയുണ്ടെന്നാണ് സന്തോഷേട്ടന്‍ പറഞ്ഞതെന്നും അദ്ദേഹം വിളിച്ചപ്പോള്‍ അമ്മയാണ് ഫോണെടുത്തതെന്നും അമ്പിളി ദേവി പറഞ്ഞു.

 ഓസ്‌കാര്‍ നല്‍കണമെന്ന്  അമ്മ

ആദിത്യനെതിരെ അമ്പിളി ദേവിയുടെ അമ്മയും തുറന്നടിച്ചിരുന്നു. അവന് ഓസ്‌കാര്‍ നല്‍കണമെന്നാണ് അമ്പിളി ദേവിയുടെ അമ്മ പറയുന്നത്. ഈ ചെയ്തതിനൊക്കെ അനുഭവിക്കാതെ എങ്ങനെയാണെന്നാണ് അമ്മ ചോദിക്കുന്നത്. ചതി പറ്റിപ്പോയെന്നും ഒരുപാട് അനുഭവിക്കുകയും സഹിക്കുകയും ചെയ്തുവെന്നും അമ്മ പറഞ്ഞു.

ഇപ്പോള്‍ ഞാന്‍ ആലോചിച്ച് നോക്കുമ്പോള്‍, പെങ്ങള്‍ അടുക്കുന്നില്ല, ചേട്ടന്‍ അടുക്കുന്നില്ല, അമ്മ മരിച്ചു പോയി. അമ്മ മരിക്കുന്നതിന് മുമ്പ് വസ്തുക്കളൊക്കെ പെങ്ങള്‍ക്ക് എഴുതിക്കൊടുത്തു എന്നൊക്കെ ഞങ്ങളോട് പറഞ്ഞപ്പോള്‍ അതൊക്കെ സത്യമാണെന്ന് ഞങ്ങള്‍ കരുതി. പക്ഷെ അങ്ങനൊക്കെ സംഭവിച്ചത് ഇവനെ അവര്‍ ശരിക്കും മനസിലാക്കിയത് കൊണ്ടാണെന്നും അമ്മ പറഞ്ഞു.

Read more about: ambili devi navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X