മോഹന്‍ലാലിനെ നായകനാക്കിയേ സിനിമയെടുക്കൂ എന്ന് വാശിയില്ല: പ്രിയന്‍

By Aswathi

എണ്‍പതുകളിലെ മലയാള സിനിമകള്‍ എടുത്തു പരിശോധിച്ചാല്‍ ഹിറ്റു ലീസ്റ്റില്‍ കയറിയിട്ടുള്ള അമ്പത് ശതമാനം ചിത്രങ്ങളും ഒരുങ്ങിയിരിക്കുന്നത് പ്രിയദര്‍ശന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടിലാണ്. മോഹന്‍ലാല്‍ എന്ന നടനെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവനാക്കുന്നതില്‍ പ്രിയദര്‍ശന്‍ എന്ന സംവിധായകന്റെ കഴിവും, പ്രിയദര്‍ശന്‍ എന്ന സംവിധായകനെ ഉരുവാക്കുന്നതില്‍ മോഹന്‍ലാല്‍ എന്ന നടന്റെ കഴിവും പരസ്പര പൂരകമാണ്.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

എന്നാല്‍ കാലം സഞ്ചരിക്കവെ പ്രിയന്‍ മറ്റു ചില നായകന്മാരെ വച്ചും പരീക്ഷണങ്ങള്‍ നടത്തി. അപ്പോഴും മോഹന്‍ലാലിനം മറന്ന് ഒരു സിനിമ പ്രിയന് വെല്ലുവിളിയായരുന്നു എന്നു ചിലര്‍ക്ക് സന്ദേഹമുണ്ടാവാം. പക്ഷെ അങ്ങനെയല്ല, മോഹന്‍ലാലിനം നാകയനാക്കി മാത്രമേ സിനിമ സംവിധാനം ചെയ്യൂ എന്ന് തനിക്ക് വാശിയില്ലെന്ന് പ്രിയദര്‍ശന്‍ പറയുന്നു. മോഹന്‍ലാല്‍ വേണമെന്ന് നിര്‍ബന്ധമുള്ള കഥകളും സിനിമകളും മാത്രമാണ് അദ്ദേഹത്തെ വച്ച് എടുത്തിട്ടുള്ളത്- പ്രിയന്‍ വ്യക്തമാക്കി.

mohanlal-priyadarshan

ലാലിനെ വച്ചെടുത്ത സിനിമകള്‍ മറ്റാരെയും നായകനാക്കി ചെയ്യാവുന്നതുമായിരുന്നില്ല. ആലോചിക്കുന്ന എല്ലാ കഥകള്‍ക്കും മോഹന്‍ലാലിന്റെ മുഖം ചേരില്ലല്ലോ. അതുകൊണ്ടാണ് 'കാഞ്ചീവരം' പ്രകാശ് രാജിനെ വച്ചും 'രാക്കുയിലിന്‍ രാഗസദസ്സില്‍' മമ്മൂട്ടിയെ വച്ചും 'വെട്ടം' ദിലീപിനെ നായകനാക്കിയും 'മുത്തശിക്കഥ' വിനീതിനെ നായകനാക്കിയും ചെയ്തത്. മോഹന്‍ലാലിന്റെ പ്രായത്തിനും ഇമേജിനും പറ്റിയതുമല്ല ഈ സിനിമയിലെ കഥാപാത്രം.

ആമയും മുയലും ആലോചിച്ചപ്പോള്‍ മനസില്‍ വന്ന മുഖം ജയസൂര്യയുടെയും കുഞ്ചാക്കോ ബോബന്റേതുമായിരുന്നുവെന്ന് പ്രിയദര്‍ശന്‍ സൗത്ത് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X