ഞാന്‍ ഒരു നല്ല സംവിധായകന്‍ അല്ല: പ്രിയന്‍
അടുത്തിടെ പ്രിയദര്‍ശന്‍ സിനിമകള്‍ ഒന്നിനു പിറകെ ഒന്നായി പൊട്ടിവീഴുന്ന അവസ്ഥയാണ് മലയാളി പ്രേക്ഷകര്‍ കണ്ടത്. ചിത്രവും, കാലാപാനിയും, കാഞ്ചീവരവുമൊക്കെ ഒരുക്കിയ സംവിധായകന്‍ തന്നെയാണോ ഈ തകര്‍ന്നടിയുന്നതെന്ന് പ്രേക്ഷകര്‍ ഒരോ നിമിഷവും ചിന്തിച്ചു പോകുന്നു.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
മലയാളത്തില്‍ മാത്രമൊതുങ്ങുന്നതല്ല പ്രിയന്റെ ഫിലിം കരിയര്‍. ബോളിവുഡിലും മികച്ച സംവിധായകന്‍ എന്ന് പേരെടുത്ത പ്രിയദര്‍ശന് അടുത്തിടെ ആസ്വാദന നിലവാരമുള്ള സിനിമകള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞില്ല. അതേ കുറിച്ച് ചോദിച്ചപ്പോള്‍ ഞാനൊരു നല്ല സംവിധായകനല്ലെന്നാണ് പ്രിയന്‍ ആദ്യം പ്രതികരിച്ചത്.

ഞാന്‍ ഒരു നല്ല ഫിലിം മേക്കര്‍ അല്ല എന്നാണ് ആദ്യമായി ഞാനെന്നെപ്പറ്റി വിശ്വസിക്കുന്നത്- പ്രിയദര്‍ശന്‍ പറഞ്ഞു. പ്രിയദര്‍ശന്‍ എന്ന പേരുണ്ടാക്കാനും പ്രശസ്തിക്കുമല്ല ഞാന്‍ സിനിമയെടുക്കുന്നത്. എന്റെ ആഗ്രഹത്തിനൊത്ത് കുറെ സിനിമകളെടുത്തു. എനിക്ക് കാണാന്‍ ഇഷ്ടമുളള കുറെ കഥകള്‍. ചിലത് ഓടി. ചിലത് പരാജയമായി.
എടുത്ത സിനിമകളെല്ലാം നൂറ് ദിവസം ഓടിച്ച സംവിധായകരല്ല ലോകത്തുള്ള ചലച്ചിത്രകാരന്‍മാരെല്ലാം എന്നാണ് പ്രിയന്‍ പറയുന്നത്. പ്രൊഡ്യൂസര്‍ക്ക് മുടക്കുമുതല്‍ തിരിച്ചുകൊടുക്കുന്ന ചിത്രങ്ങളായിരിക്കണം എന്ന് കരുതിയാണ് എല്ലാ ചിത്രങ്ങളും ഒരുക്കുന്നത്രെ.


Click it and Unblock the Notifications











