ജീവിതം വഴിമുട്ടിയ അവസ്ഥയായിരുന്നു ഈ വര്‍ഷം
വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങള്‍ എല്ലാവര്‍ക്കുമെന്നപോലെ പ്രിയദര്‍ശനും ബാധിച്ചതാണ് ഈ ഒരു വര്‍ഷത്തെ പരാജയങ്ങള്‍ക്ക് കാരണമെന്നാണ് സംവിധായകന്‍ വിശ്വസിക്കുന്നത്. 'ആമയും മുയലും' പരാജയപ്പെട്ടു എന്ന് പറയുന്നവര്‍ക്ക് പറയാം. പക്ഷെ എല്ലാ സിനിമകളും ഒരുപോലെയല്ല വിലയിരുത്തേണ്ടതെന്ന് എല്ലാവരും മനസ്സിലാക്കണം.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
ആമയും മുയലും ഒരുക്കിയത് സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യം വച്ചാണ്. അവര്‍ സിനിമ ആസ്വദിക്കുകയും ചെയ്തു. ഓണ്‍ലൈനിലൂടെയും സോഷ്യല്‍മീഡിയയിലൂടെയും ഏകപക്ഷീയ ആക്രമണമാണ് സിനിമയ്‌ക്കെതിരെ ആദ്യദിവസം മുതലുണ്ടായത്. ജീവിതത്തില്‍ ഏറ്റവും വേദനകളിലൂടെ കടന്നുപോകുമ്പോഴാണ് ഞാന്‍ പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ശ്രമിച്ചതെന്ന് പ്രിയന്‍ പറയുന്നു.

വ്യക്തിജീവിതത്തിലെ ഏറ്റവും വലിയ തിരിച്ചടികളിലൂടെ കടന്നുപോവുകയായിരുന്നു കഴിഞ്ഞ ഒരുവര്‍ഷമായി ഞാന്‍. ജീവിതം വഴിമുട്ടി എന്നൊക്കെ പറയാവുന്ന അവസ്ഥ. നമ്മള്‍ ചിന്തിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യുന്ന പോലെ അല്ലല്ലോ ജീവിതത്തിലെ ഓരോ കാര്യങ്ങളും നടക്കുന്നത്. കുട്ടികളുടെ കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച സമയമായിരുന്നു ഇത്. അതുകൊണ്ട് തന്നെ മറ്റൊന്നിലും ശ്രദ്ധിക്കാനായില്ല.
കടുത്ത മാനസിക സംഘര്‍ഷത്തിലൂടെയാണ് ഇപ്പോഴും ഞാന്‍ കടന്നുപോകുന്നത്. പുതുവര്‍ഷത്തില്‍ സിനിമയില്‍ സജീവമാകാനാകുമെന്നതാണ് പ്രാര്‍ത്ഥനയും പ്രതീക്ഷയും. അടുത്തവര്‍ഷത്തെ ആദ്യചിത്രം ബോളിവുഡിലായിരിക്കുമെന്നും അക്ഷയ് കുമാറാണ് ചിത്രത്തിലെ നായകനെന്നും പ്രിയദര്‍ശന്‍ അറിയിച്ചു.


Click it and Unblock the Notifications











