പ്രിയന്റെ അടുത്ത ചിത്രം മോഹന്‍ലാലിനും പൃഥ്വിയ്ക്കുമൊപ്പം
എല്ലാ അഭിമുഖത്തിലും സ്ഥിരമായി പ്രിയന്റെ നേരെ വരുന്ന ചോദ്യമാണ് അടുത്ത മോഹന്‍ലാല്‍ ചിത്രം എപ്പോഴാണെന്ന്. 'ആമയും മുയലി'നും ശേഷം പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാലും പൃഥ്വിരാജും നായകരാകുന്നു. പൊളിറ്റിക്കല്‍ ത്രില്ലര്‍ ജോണറില്‍ ഒരുക്കുന്ന ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്.
ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??
മോഹന്‍ലാലിനെയും പൃഥ്വിയെയും ഒരുമിപ്പിക്കുന്ന ചിത്രം വെല്ലുവിളിയായിരിക്കുമെന്ന് പ്രിയദര്‍ശന്‍ പറഞ്ഞു. ആര്യനും അദൈ്വതത്തിനും ശേഷം കേരളത്തിന്റെ പശ്ചാത്തലത്തിലുള്ള രാഷ്ട്രീയ ചിത്രമായിരിക്കും ഇതെന്നും പ്രിയദര്‍ശന്‍ വ്യക്തമാക്കി.

'ഗീതാഞ്ജലി' എന്ന ചിത്രത്തിന് വേണ്ടിയാണ് ലാലും പ്രിയനും ഒടുവില്‍ ഒന്നിച്ചത്. ഏറെ പ്രതീക്ഷനല്‍കി തിയേറ്ററുകളിലെത്തിയ ഗീതാഞ്ജലിയ്ക്ക് പക്ഷെ പരാജയമായിരുന്നു വിധി. ബോളിവുഡില്‍ അക്ഷയ് കുമാറിനൊപ്പമുള്ള ചിത്രത്തിന് ശേഷമാവും പ്രിയന്‍ ഈ ചിത്രത്തിലേക്ക് കടക്കുക.
പൃഥ്വിരാജും മോഹന്‍ലാലും ഒന്നിക്കുന്നു എന്ന് ഏറെ നാളായി വാര്‍ത്ത വന്നിരുന്നു. രഞ്ജിത്തിന്റെ ചിത്രത്തിന് വേണ്ടി ഒന്നിക്കുന്നെന്നായിരുന്നു ആദ്യം കേട്ടത്. എന്നാല്‍ രഞ്ജിത്ത് ചിത്രം ഉപേക്ഷിച്ചതോടെ ആ പ്രതീക്ഷ നഷ്ടപ്പെട്ടു. പിന്നെ പൃഥ്വിരാജ് നായകനാകുന്ന മേജര്‍ രവിയുടെ 'പിക്കറ്റ് 43' യില്‍ മോഹന്‍ലാല്‍ അതിഥിയായെത്തുമെന്ന് കേട്ടു. പക്ഷെ അതു നടന്നില്ല. എന്തായാലും പ്രിയനിലൂടെ അത് സംഭവിയ്ക്കും എന്ന് പ്രതീക്ഷിയ്ക്കാം.


Click it and Unblock the Notifications











