എന്നെ തന്നെ റീഫ്രഷ് ചെയ്യുകയാണ് ഞാനിപ്പോള്‍
ദിലീപ് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കാന്‍ തുടങ്ങിയിട്ട് ഇരുപത് വര്‍ഷം പിന്നിടുന്നു. ഈ ഇരുപത് വര്‍ഷം ആഘോഷിക്കുന്നില്ലേ എന്ന് ചോദിക്കുമ്പോള്‍, ഇതുവരെ നില്‍ക്കാന്‍ അവസരം തന്നതിന് ദൈവത്തോട് നന്ദി പറയുകയാണ് താനെന്നാണ് ദിലീപിന്റെ പ്രതികരണം. ആഘോഷം വേണമെന്ന് ആ ദൈവം തന്നെ തീരുമാനിക്കട്ടെ എന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടിയും.
തന്നെ ഒരു ടൈപ്പ് ചിത്രത്തിന്റെ ആളായാണ് ചിലര്‍ കാണുന്നത്. എന്നാല്‍ അങ്ങനെയല്ല, തന്നെ കൊതിപ്പിക്കുന്ന നല്ല കഥകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണത്രെ താരം. ഇന്ന് കേള്‍ക്കുന്ന കഥ രണ്ട് വര്‍ഷം കഴിഞ്ഞാണ് ഷൂട്ട് തുടങ്ങുന്നത്. അപ്പോഴേക്കും അത് പഴയതായി. അതോടെ ഇനി കമ്മിറ്റ് ചെയ്ത് അഭിനയിക്കുന്ന പരിപാടി ദിലീപ് നിര്‍ത്തി. താന്‍ സ്വയം റീഫ്രഷ് ചെയ്തുകൊണ്ടിരിക്കുകയാണെന്നാണ് ദിലീപ് പറയുന്നത്.

അവിടെയു ഇവിടെയും തട്ടിമുട്ടിപോകുന്ന ഒരാളാണ് ഞാന്‍. എഴുത്തുകാരുടെ ബലം കൊണ്ട് സിനിമകള്‍ പക്കയായി പ്ലാന്‍ ചെയ്തിരുന്നു. അന്ന് ഡേറ്റുകളുടെ പേരിലല്ല സിനിമകള്‍ നടന്നിരുന്നത്. ഇന്നിപ്പോ കഥയാവും മുമ്പേ ചോദിക്കുന്നത് ഓണം റിലീസ് പറ്റ്വോ, വിഷു റിലീസ് പറ്റ്വോ എന്നൊക്കെയാണ്. അങ്ങനെ ചെയ്യുമ്പോഴാണ് സിനിമകളുടെ ഗുണം പോകുന്നതെന്നും തിരക്കഥ പൂര്‍ത്തിയാക്കി എന്നാണ് ചെയ്യേണ്ടതെന്നലോചിച്ച് ചെയ്യുന്നതാണ് ശരിയെന്നും ദിലീപ് പറഞ്ഞു.
മാറ്റങ്ങളുമായി പൊരുത്തപ്പെടാന്‍ എനിക്ക് കഴിയുന്നില്ലെന്നും ദിലീപ് പറയുന്നു. എല്ലാവരും തിരക്കിലാണ്, ഓട്ടത്തിലാണ്. ഞാന്‍ ആരെയും കുറ്റം പറയുന്നതല്ല. പക്ഷേ, എനിക്കതിനോട് പൊരുത്തപ്പെടാന്‍ പറ്റുന്നില്ല. ഒരു സുഹൃദ്ബന്ധം നഷ്ടപ്പെടുത്തനോ, വഴക്കിട്ടൊരു സിനിമ ചെയ്യാനോ എനിക്ക് താത്പര്യമില്ലെന്ന് ദിലീപ് പറഞ്ഞു.


Click it and Unblock the Notifications