ദിലീപിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തത്?
സിനിമാ താരങ്ങളുടെ പേരില്‍ പലപ്പോഴും വരുന്ന പരാതിയാണിത്, ഫോണില്‍ വിളിച്ചാല്‍ കിട്ടില്ല എന്നത്. ഇപ്പോള്‍ പുതിയ തലമുറയില്‍പെട്ട നടന്മാരാണ് അധികമായും ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നത്. സീനിയേഴ്‌സിനെ ബഹുമാനിക്കുന്നില്ല, ഫോണില്‍ കിട്ടുന്നില്ല എന്നൊക്കെ പൊതുവെ പറഞ്ഞു കേള്‍ക്കുന്ന പരാതിയാണ്.
ഫോണെടുക്കുന്നില്ല എന്ന പരാതിയില്‍ അത്ര കാര്യമില്ലെന്നാണ് ദിലീപ് പറയുന്നത്. ദിലീപിനെയും മിക്കപ്പോഴും ഫോണില്‍ വിളിച്ചാല്‍ കിട്ടാറില്ല. അതേ കുറിച്ചും ദിലീപ് സംസാരിച്ചു. മിക്കപ്പോഴും താരത്തിന്റെ ഫോണ്‍ സയലന്റിലായിരിക്കുമത്രെ. അപൂര്‍വ്വമായേ റിങ്ടൂണ്‍ ഇടാറുള്ളൂ.

ഒരു കോള്‍ മതി അഭിനയിച്ചു കൊണ്ടിരിക്കുന്ന തന്റെ ഒരു ദിവസം കുഴപ്പമാകാന്‍ എന്നാണ് ദിലീപ് പറയുന്നത്. കാമറയ്ക്ക് മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ ഫോണുമായി ഒരു ബന്ധവുമില്ലാതിരിക്കുന്നതാണ് നല്ലത്. ബ്രേക്ക് ടൈമിലോ, ഷോട്ടില്ലാത്ത ടൈമിലോ മാത്രം ഫോണെടുത്ത് നോക്കുക.
പിന്നെ ദിലീപിനെ ഫോണില്‍ കിട്ടിയില്ലെങ്കില്‍ മെസേജ് ചെയ്താല്‍ മതി. അല്ലെങ്കില്‍ എന്നെ കിട്ടാന്‍ എത്രയോ വഴികള്‍ വേറെയുണ്ടെന്നാണ് ദിലീപ് ചോദിക്കുന്നത്. ഞാന്‍ ഫോണുപയോഗിക്കുന്നത് ചിലപ്പോ എന്റെ ആവശ്യത്തിന് അങ്ങോട്ട് വിളിക്കാനായിരിക്കും. മെസേജ് അയയ്ക്കുന്നവരെ ഞാന്‍ ഫ്രീയാകുമ്പോ തിരിച്ച് വിളിക്കാറുണ്ടെന്നും ദിലീപ് പറഞ്ഞു.


Click it and Unblock the Notifications