twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എങ്ങിനെ അഭിനയിക്കണം എന്നെനിക്കറിയില്ല; തുറന്ന് പറഞ്ഞ് സായി പല്ലവി

    |

    തമിഴ്, തെലുങ്ക്, മലയാളം ഭാഷകളില്‍ സായി പല്ലവി ഒരുപോലെ മുന്നേറുകയാണ്. സൂര്യയ്‌ക്കൊപ്പം അഭിനയിച്ച എന്‍ കെ ജി എന്ന ചിത്രമാണ് ഏറ്റവുമൊടുവില്‍ തിയേറ്ററിലെത്തിയത്. സിനിമാ വിശേഷങ്ങള്‍ പങ്കുവച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് തനിക്ക് എങ്ങിനെ അഭിനയിക്കണമെന്ന് അറിയില്ല എന്ന് സായി പല്ലവി വെളിപ്പെടുത്തിയത്.

    നടന്‍ രഞ്ജിത്ത് രാജ് അച്ഛനാവുന്നു! സന്തോഷവാര്‍ത്ത പങ്കുവെച്ച് താരം! ചിത്രങ്ങള്‍ വൈറലാവുന്നു! കാണൂ!
    ഒരു സീന്‍ ഞാന്‍ അഭിനയിക്കാന്‍ തയ്യാറാവുമ്പോള്‍ മനസ്സ് ആകെ ശൂന്യമായിരിക്കും. ചുറ്റുമുള്ളതിനെ കുറിച്ച് ഒട്ടും ബോധമുണ്ടായിരിക്കില്ല. ആ കഥാപാത്രവും ആ നിമിഷവും മാത്രമാണ് മനസ്സില്‍ ഉണ്ടായിരിക്കുന്നത്. തന്നെ സ്വാധീനിക്കുന്ന കഥയും കഥാപാത്രങ്ങളും മാത്രമാണ് താന്‍ തിരഞ്ഞെടുക്കുന്നതെന്നും സായി പല്ലവി പറഞ്ഞു.

    saipallavi

    ചിലര്‍ സ്‌പൊണ്ടേനിയസ് അഭിനേതാക്കളായിരിക്കും. മറ്റു ചിലര്‍ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് പഠിച്ച് ചെയ്യുന്നവരായിരിക്കും. ഞാന്‍ ഇതിന് രണ്ടിനും നടുവിലാണ്, സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് അഭിനയിക്കാന്‍ അറിയില്ല. എന്താണോ എന്റെ സംവിധായകര്‍ പറയുന്നത് അത് അനുകരിക്കാനാണ് ആദ്യമക്കെ ശ്രമിക്കാറ്. ഇപ്പോള്‍ സെറ്റിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ച്, പഠിച്ച് പ്രതികരിക്കുകയാണ് ചെയ്യുന്നത്.

    ഓരോ സിനിമയിലൂടെയും താന്‍ അഭിനയം പഠിച്ചുകൊണ്ടിരിയ്ക്കുകയാണെന്നും സായി പല്ലവി പറഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ സിനിമയില്‍ എത്തിയതാണ് ഞാന്‍. എന്നാല്‍ ആശിച്ച് ആഗ്രഹിച്ച് പഠിച്ച എംബിബിഎസ് എന്നും മനസ്സിലുണ്ട്. തീര്‍ച്ചയായും ഡോക്ടറായി പരിശീലനം ചെയ്യുമെന്ന് സായി പല്ലവി വ്യക്തമാക്കി.

    English summary
    I don't know how to act said Sai Pallav
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X