കല്യാണം വേണമോ വേണ്ടയോ എന്ന ആലോചനയുണ്ട്: ദിലീപ്

By Aswathi

അടുത്തിടെയാണ് ദിലീപും മഞ്ജു വാര്യരും വിവാഹ മോചിതരായത്. ദിലീപിന് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്നും അക്കാര്യത്തിനാലാണ് വേര്‍പിരിഞ്ഞതെന്നുമൊക്കെ ഗോസിപ്പുകളുണ്ടായിരുന്നു. നടിയെ അധികം വൈകാതെ ദിലീപ് വിവാഹം ചെയ്യുമെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

അതിനിടെയിതാ ദിലീപിന്റെ പുതിയ തുറന്നു പറച്ചില്‍. ഇനി വിവാഹം കഴിക്കണോ വേണ്ടയോ എന്ന ആലോചനയുണ്ടെന്ന് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ദിലീപ് പറഞ്ഞു.

dileep

ഇനി വിവാഹം കഴിയ്ക്കുമോ എന്ന ചോദ്യത്തിന് വേണ്ടയോ വേണമോ എന്ന ആലോചനയിലാണെന്ന് പറഞ്ഞ നടന്‍, ഇനിയും എല്ലാവര്‍ക്കും കൂടെ പറഞ്ഞു വേര്‍പിരിക്കാനല്ലേ എന്ന് തമാശയിലെങ്കിലും ചോദിക്കാതിരിക്കാന്‍ മറന്നില്ല.

ഇവന്‍ മര്യാദ രാമന്‍ എന്ന ചിത്രത്തിന്റെ റിലീസിങിനായി കാത്തിരിയ്ക്കുകയാണ് ദിലീപ്. ഏപ്രില്‍ നാലിന് ചിത്രം തിയേറ്ററുകളിലെത്തും. ജീത്തു ജോസഫിന്റെ ലൈഫ് ഓഫ് ജോസൂട്ടി, സിദ്ദാര്‍ത്ഥിന്റെ ചന്ദ്രേട്ടന്‍ എവിടയാ എന്നിവയാണ് ദിലീപിന്റെ പുതിയ ചിത്രങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X