ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്ന് ദിലീപ്
ജീവിതത്തില്‍ ഒരിക്കല്‍ മാത്രം തന്‍ ആത്മഹത്യെ കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്ന് നടന്‍ ദിലീപ്. വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് ജീവിതം അവസാനിപ്പിയ്ക്കാന്‍ ഒരു നിമിഷം തോന്നിപ്പോയതിനെ കുറിച്ച് ദിലീപ് പറഞ്ഞത്.
അത് ട്വന്റി ട്വന്റി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്തായിരുന്നു. അമ്മ എന്ന താര സംഘടന ആരുടെയും മുന്നില്‍ തോല്‍വി സമ്മതിക്കാതിരിക്കാന്‍ വേണ്ടിയാണ് ട്വന്റി ട്വന്റി എന്ന ചിത്രം നിര്‍മിയ്ക്കാന്‍ ദിലീപ് തയ്യാറായതത്രെ. 28 ഷെഡ്യൂളായി ഷൂട്ടിങ് നീളുകയാണ്. സിനിമ ഇറങ്ങുമോ എന്നുറപ്പില്ലാത്തതുകാരണം സാറ്റലൈറ്റ് റേറ്റൊന്നും വിറ്റിരുന്നില്ല. സ്ഥലം വിറ്റിട്ടാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയതെന്ന് ദിലപ് പറഞ്ഞു.

സിനിമ പരാജയപ്പെട്ടിരുന്നെങ്കില്‍ താന്‍ എല്ലാം ഒന്നില്‍ നിന്ന് തുടങ്ങേണ്ടി വരുമായിരുന്നാണ് ദിലീപ് പറഞ്ഞത്. ട്വന്റി ട്വന്റി എന്ന ചിത്രം തങ്ങള്‍ക്കൊരു അഭിമാന പ്രശ്‌നമായിരുന്നു. ചിത്രത്തില്‍ എനിയ്ക്കും അണിയറപ്രവര്‍ത്തകര്‍ക്കും നല്ല വിശ്വാസമുണ്ടായിരുന്നു. സിനിമ പരാജയപ്പെട്ടാല്‍ ഞങ്ങളുടെ ജഡ്‌മെന്റിനെ കുറിച്ച് പോലും തെറ്റിദ്ധാരണയുണ്ടാവും. സമ്മര്‍ദ്ദം താങ്ങാന്‍ പറ്റാത്ത നാളുകളായിരുന്നു അത്- ദിലീപ് പറഞ്ഞു.
ആ ദിവസങ്ങളിലായിരുന്നത്രെ നടന്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചത്. ആഗ്രഹങ്ങള്‍ പോലെ കാര്യങ്ങള്‍ നീങ്ങാതെ വന്നപ്പോള്‍ ജീവിതം അവസാനിച്ചാലോ എന്ന് തോന്നിപ്പോയെന്നാണ് നടന്‍ പറയുന്നത്. സംഘര്‍ഷം താങ്ങാനാവാതെ വന്നപ്പോള്‍ കുറച്ചു ദിവസം അമേരിക്കയിലേക്ക് പോയി. ദിലീപ് പറഞ്ഞു നിര്‍ത്തി.


Click it and Unblock the Notifications