പ്രചരിക്കുന്നത് കെട്ടുകഥകള്‍, ഞങ്ങള്‍ ആരോഗ്യത്തോടേയും സന്തോഷത്തോടേയും ഇരിക്കുന്നു: ഭാമ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാമ. നാടന്‍ പെണ്‍കുട്ടി വേഷങ്ങളിലൂടെയാണ് ഭാമ ആരാധകരുടെ മനസില്‍ ഇടം നേടിയത്. കുറച്ച് നാളുകളായി അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുടെ മുന്നില്‍ എത്താറുണ്ട് ഭാമ. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഭാമയെക്കുറിച്ച് ചില പ്രചരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഭാമ ഇപ്പോള്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ഭാമയുടെ പ്രതികരണം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ കെട്ടുകഥകളും ആരോപണങ്ങളും പ്രചരിക്കുന്നുണ്ടെന്നാണ് ഭാമ പറയുന്നത്. എന്നാല്‍ താനും കുടുംബവും സന്തോഷത്തോടെയും ആരോഗ്യത്തോടേയും ഇരിക്കുകയാണെന്നും എല്ലാ സ്‌നേഹത്തിനും നന്ദി പറയുന്നതായും ഭാമ പറഞ്ഞു. ഇന്‍സ്റ്റഗ്രാില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ഭാമയുടെ പ്രതികരണം. ഇംഗ്ലീഷിലും മലയാളത്തിലുമായിട്ടായിരുന്നു ഭാമയുടെ കുറിപ്പ്. അതേസമയം താരം കമന്റ് ബോക്‌സ് ഓഫ് ആക്കി വച്ചിരിക്കുകയാണ്. താരത്തിന്റെ വാക്കുകളിലേക്ക്.

Bhama

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എന്റെ പേരില്‍ ഒരുപാട് ആരോപണങ്ങളും കെട്ടുകഥകളും സോഷ്യല്‍ മീഡിയയില്‍ വന്നു കൊണ്ടിരിക്കുകയാണ്. എന്നേയും എന്റെ കുടുംബത്തെപ്പറ്റിയും അന്വേഷിച്ചവര്‍ക്കായി പറയട്ടെ, ഞങ്ങള്‍ ആരോഗ്യത്തോടെയും സന്തോഷത്തോടേയും ഇരിക്കുന്നു. എല്ലാ സ്‌നേഹത്തിനും നന്ദി എന്നായിരുന്നു ഭാമ കുറിച്ചത്. താരത്തിന്റെ കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ഉടനെ തന്നെ ചര്‍ച്ചയായി മാറിയിരുന്നു.

മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് ഭാമ. ഈയ്യടുത്താണ് ഭാമ വിവാഹ ജീവിതത്തിലേക്ക് കടന്നത്. 2020 ജനുവരിയിലായിരുന്നു ഭാമയും അരുണും വിവാഹിതരായത്. കോട്ടയത്ത് വച്ചായിരുന്നു വിവാഹം. വിവാഹം വലിയ വാര്‍ത്തയായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സമീപകാലത്തെ വലിയ താരവിവാഹങ്ങളില്‍ ഒന്നായിരുന്നു ഭാമയുടേത്. ദുബായില്‍ ബിസിനസുകാരന്‍ ആണ് അരുണ്‍. ഭാമയുടെ സഹോദരിയുടെ ഭര്‍ത്താവിന്റെ സുഹൃത്തായിരുന്നു അരുണ്‍. ഈ ബന്ധമാണ് വിവാഹത്തിലേക്ക് എത്തുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ഭാമയ്ക്ക് കുഞ്ഞ് ജനിച്ചിരുന്നു.

ലോഹിതദാസ് സംവിധാനം ചെയ്ത നിവേദ്യം എന്ന സിനിമയിലൂടെയായിരുന്നു ഭാമയുടെ അരങ്ങേറ്റം. പിന്നീട് മലയാളത്തിന് പുറമെ തമിഴിലും കന്നഡിയിലും തെലുങ്കിലും അഭിനയിച്ചു. ഹരീന്ദ്രന്‍ ഒരു നിഷ്‌കളങ്കന്‍, സൈക്കിള്‍, വണ്‍ വെ ടിക്കറ്റ്, കളേഴ്‌സ്, ഇവര്‍ വിവാഹിതരായാല്‍, സെവന്‍സ്, ഹസ്ബന്റ്‌സ് ഇന്‍് ഗോവ, തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. കന്നഡ സിനിയിലും മലയാളത്തിലുമായിരുന്നു സജീവമായിരുന്നത്. സിനിമയിലെത്തുന്നതിന് മുമ്പ് അവതരാകയായി എത്തിയിരുന്നു ഭാമ. 2018ലാണ് അവസാനമായി സിനിമയില്‍ അഭിനയിച്ചത്. ഖിലാഫത്ത് ആണ് അവസാനം അഭിനയിച്ച സിനിമ. പിന്നീട് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.

Recommended Video

Actress Bhama Wedding Reception Video | FilmiBeat Malayalam

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഭാമ. തന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട് ഭാമ. അഭിനയത്തിന് പുറമെ പാട്ടിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ഭാമ. നടി സരയു സംവിധാനം ചെയ്ത ഷോര്‍ട്ട് ഫിലിം ആയ പച്ചയ്ക്ക് ശബ്ദം നല്‍കിയതും ഭാമയായിരുന്നു. നാടന്‍ വേഷങ്ങളായിരുന്നു ഭാമയെ മലയാളികള്‍ക്ക് പ്രിയപ്പെട്ടവളാക്കിയത്. താരത്തിന്റെ ബിഗ് സ്‌ക്രീനിലേക്കുള്ള മടങ്ങി വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Read more about: bhama
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X