ഇന്ത്യന്‍ പനോരമയുടെ ഉദ്ഘാടന ചിത്രം മലയാളത്തിന്റെ ഓള്, മേളയില്‍ ഇത്തവണ ആറ് മലയാളചിത്രങ്ങളും !!
നാല്‍പത്തിയൊമ്പാതാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ സമകാലിക ഇന്ത്യന്‍ സിനിമകളുടെ വിഭാഗമായ ഇന്ത്യന്‍ പനോരമയ്ക്ക് ഇന്നു തിരി തെളിയും. ഷാജി എന്‍ കരുണ്‍ സംവിധാനം ചെയ്ത 'ഓള്' ആണ് മേളയുടെ ഉദ്ഘാടന ചിത്രം. നവംബര്‍ 20ന് ആരംഭിച്ച ചലച്ചിത്രമേള 28വരെ നീണ്ടു നില്‍ക്കും. രാവിലെ പതിനൊന്ന് മണി മുതല്‍ ഇന്ത്യന്‍ പനോരമ വിഭാഗത്തിലെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു തുടങ്ങും.ധര്‍മജന്‍
കടലും കായലും കഥാപാത്രങ്ങളാവുന്ന ഓളില്‍ ഷെയിന്‍ നിഗം, എസ്തര്‍ അനില്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. എസ്തര്‍ ആദ്യമായി നായികയാവുന്ന ചിത്രംകൂടിയാണിത്. ഇഷ തെല്‍വാറും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ടി രാമകൃഷ്ണന്റേതാണ് തിരക്കഥ. മലബാര്‍ മേഖലയിലെ ഗ്രാമീണ ജിവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. ബലാത്സംഗത്തിനിരയായ ഒരു പെണ്‍കുട്ടി കായലിലേക്ക് വലിച്ചെറിയപ്പെടുന്നു. അവിടെ അദൃശ്യമായ ഒരു ശക്തിയുടെ പിന്തുണയോടെ അവളുടെ ജീവന്‍ നിലനിര്‍ത്തപ്പെടുന്നു. വെള്ളിത്തിനകത്തുള്ള ആ ലോകമാണ് ചിത്രം പ്രധാനമായും അവതരിപ്പിക്കുന്നത്. മനോജ് കുറൂരിന്റെ വരികള്‍ക്ക് ശ്രീവത്സന്‍ ജെ മേനോന്‍ ആണ് സംഗീതം നല്‍കുന്നത്. എം ജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ഷാജി എന്‍ കരുണിന്റെ ഏഴാമത്തെ ചിത്രമാണ് ഓള്. കാദംബരി ശിവായ,കനി കുസൃതി, കാഞ്ചന,പി ശ്രീകുമാര്‍, സെ് ഗോപാലകൃഷ്ണന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ തവണ മഹേഷ് നാരായണന്റെ ടേക്ക് ഓഫ് മാത്രമായിരുന്നു മലയാളത്തില്‍ നിന്നും ഫീച്ചര്‍ സിനിമ വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം. ഇത്തവണ ഈമയൗ, മക്കന, സുഡാനി ഫ്രം നൈജീരിയ, ഭയാനകം, പൂമരം എന്നിങ്ങനെ ആറ് മലയാളചിത്രങ്ങള്‍ ഇന്ത്യന്‍ പനോരമയില്‍ പ്രദര്‍ശനത്തിനെത്തും. ഇതിനു പുറമെ മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ 'പേരന്‍പു' മുണ്ട്.
സണ്ണി ലിയോണിനൊപ്പം എത്തുന്ന മലയാളതാരങ്ങള്‍ ഇവരാണ്, കൂട്ടത്തില്‍ ദേശീയ പുരസ്‌ക്കാര ജേതാക്കളും !!
പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ രാഹുല്‍ രവാലിയുടെ നേതൃത്വത്തിലുള്ള 12 അംഗ ജൂറിയാണ് ഫീച്ചര്‍ വിഭാഗത്തിലേക്കുള്ള ചിത്രങ്ങള്‍ തിരഞ്ഞെടുത്തത്. മേജര്‍ രവിയും ജൂറിയിലെ അംഗമാണ്. ജൂലിയന്‍ ലാന്റൈസിന്റെ ദി ആസ്‌പേര്‍സണ്‍ പേപ്പേര്‍സ് ആണ് ഉദ്ഘാടന ചിത്രം. ആകെ 26 ഫീച്ചര്‍ ചിത്രങ്ങളാണ് ഇന്ത്യന്‍ പനോരമയില്‍ ഉള്ളത്. ഇതില്‍ മഹാനടി, ടൈഗര്‍ സിന്ദാ ഹേ, പത്മാവത്, റാസി എന്നീ നാലു മുഖ്യധാരാ ചിത്രങ്ങളും ഉള്‍പ്പെടുന്നുണ്ട്.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ 21 ചിത്രങ്ങളില്‍ മൂന്ന് ചിത്രങ്ങളാണ് മലയാളത്തില്‍ നിന്നുള്ളത്. ഷൈനി ജേക്കബ് ബെഞ്ചമിന്റെ സ്വോര്‍ഡ് ഓഫ് ലിബര്‍ട്ടി, രമ്യ രാജിന്റെ മിഡ്‌നൈറ്റ് റണ്‍, വിനോദ് മങ്കരയുടെ ലാസ്യം എന്നിവയാണ് ചിത്രങ്ങള്‍. മലയാളിയായ വി.എസ് സനോജ് ഹിന്ദിയില്‍ ഒരുക്കിയ ബേണിംഗ് എന്ന ഷോര്‍ട്ട് ഫിലിമും പനോരമയില്‍ ഇടം പിടിച്ചിട്ടുണ്ട്. ആദിത്യ സുഹാസ് ജംബാലെ സംവിധാനം നിര്‍വ്വഹിച്ച മറാത്തി ചിത്രമായ ഖര്‍വാസാണ് നോണ്‍ ഫീച്ചര്‍ വിഭാഗത്തിലെ ഉദ്ഘാടന ചിത്രം. കൂടാതെ അന്തരിച്ച ചലച്ചിത്രതാരങ്ങളായ ശ്രീദേവി, കല്‍പന ലാജ്മി എന്നിവര്‍ക്കുള്ള ആദരമായി മോം, റുദാലി എന്നീ ചിത്രങ്ങളും മേളയില്‍ പ്രദര്‍ശിപ്പിക്കും.


Click it and Unblock the Notifications











