മലയാളത്തില്‍ അവസരം ലഭിക്കാത്തതില്‍ വളരെ അധികം വിഷമമുണ്ടെന്ന് മഞ്ജിമ മോഹന്‍
ബാലതാരമായി സിനിമയിലെത്തിയ മഞ്ജിമ മോഹന്‍ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയത് പകരം വയ്ക്കാത്ത അഭിനയമികവു കൊണ്ടാണ്. എന്നാല്‍ നായികയായുള്ള തിരിച്ചുവരവില്‍ അതത്ര ഏറ്റില്ല. നിവിന്‍ പോളിയുടെ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെയായിരുന്നു മഞ്ജിമയുടെ രണ്ടാം വരവ്. എന്നാല്‍ ചിത്രത്തിലെ മഞ്ജിമയുടെ അഭിനയത്തിന് നെഗറ്റീവ് റിവ്യൂസാണ് അധികവും ലഭിച്ചത്.
നിവിന്‍ പോളിയുടെ നായകനെ വെല്ലുമോ ഉണ്ണി മുകുന്ദന്‍റെ വില്ലത്തരം! മിഖായേല്‍ ആരുടേതാവും? കാണൂ!
വടക്കന്‍ സെല്‍ഫിയെ തുടര്‍ന്നുള്ള വിമര്‍ശനങ്ങള്‍ക്ക് ശേഷം സിനിമ ഇനി മതി എന്ന് മഞ്ജിമ തീരുമാനിച്ചിരുന്നുവത്രെ. എന്നാല്‍ ഗൗതം മേനോന്റെ ദ്വിഭാഷ ചിത്രം എത്തിയതോടെ ആ തീരുമാനത്തില്‍ നിന്ന് പിന്തിരിഞ്ഞു. അച്ചം എന്‍പത് മടിമയെടാ എന്ന ചിത്രത്തിന് ശേഷം മഞ്ജിമയ്ക്ക് തമിഴില്‍ ധാരാളം അവസരങ്ങള്‍ വന്നു.

ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഇപ്പോള്‍ മലയാളത്തിലേക്ക് തിരച്ചെത്തുകയാണ് മഞ്ജിമ. ക്വീനിന്റെ റീമേക്കായ സം സം, നിവിന്‍ പോളിയുടെ മിഖായേല്‍ എന്നിവയാണ് മഞ്ജിമയുടെ പുതിയ ചിത്രങ്ങള്‍. മലയാളത്തില്‍ നല്ല അവരങ്ങള്‍ ലഭിയ്ക്കാത്തതില്‍ വളരെ അധികം സങ്കടമുണ്ടെന്ന് മഞ്ജിമ മോഹന്‍ പറയുന്നു.
മലയാളം സിനിമകള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. മലയാളം സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് കൊച്ചിയില്‍ സെറ്റില്‍ഡ് ആകണം എന്നായിരുന്നു ആഗ്രഹം. എന്നാല്‍ വിചാരിച്ചതുപോലെയൊന്നും നടന്നില്ല. മറ്റ് ഭാഷാ ചിത്രങ്ങളെ അപേക്ഷിച്ച് മലയാളത്തില്‍ ഞാന്‍ വളരെ സെലക്ടീവാണ്. നല്ല അവസരങ്ങള്‍ക്ക് വേണ്ടി കാത്തിരിയ്ക്കുകയായിരുന്നു.
സത്യസന്ധമായി പറയുകയാണെങ്കില്‍ മിഖായേല്‍ എന്ന ചിത്രത്തില്‍ വലിയ വേഷമൊന്നുമല്ല എനിക്ക്. പക്ഷെ ആ ടീം ആണ് എന്നെ ആകര്‍ഷിച്ചത്. നിവിന്‍ പോളി എന്ന നായകനും. സം സം എന്ന ചിത്രം കങ്കണ റാവത്ത് ഹിറ്റാക്കിയ ക്വീന്‍ എന്ന ചിത്രത്തിന്റെ റീമേക്കാണ്. ആ ചിത്രം തിരഞ്ഞെടുക്കാന്‍ അധികം ആലോചിക്കേണ്ടി വന്നില്ല- മഞ്ജിമ പറഞ്ഞു


Click it and Unblock the Notifications











