For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നിവിന്‍ പോളിയുടെ നായകനെ വെല്ലുമോ ഉണ്ണി മുകുന്ദന്‍റെ വില്ലത്തരം! മിഖായേല്‍ ആരുടേതാവും? കാണൂ!

  |
  മരണമാസ്സാകാൻ മിഖായേൽ | Filmibeat Malayalam

  ദി ഗ്രേറ്റ് ഫാദറിന് ശേഷം ഹനീഫ് അദേനി രണ്ടാമത്തെ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുകയാണ് മിഖായേലിലൂടെ. അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥയൊരുക്കിയതും അദ്ദേഹമായിരുന്നു. വീണ്ടുമൊരു ആക്ഷന്‍ ത്രില്ലറുമായാണ് എത്തുകയാണ് അദ്ദേഹം. ഇത്തവണ മമ്മൂട്ടിയല്ല നിവിന്‍ പോളിയാണ് നായകന്‍. ഉണ്ണി മുകുന്ദനാണ് വില്ലനായെത്തുന്നത്. മഞ്ജിമ മോഹന്‍, ശാന്തി കൃഷ്ണ, കെപിഎസി ലളിത, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരക്കുന്നത്. ആന്റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രം ജനുവരി 18ന് (നാളെ) തിയേറ്ററുകളിലേക്കെത്തുകയാണ്. ഡോക്ടറായാണ് നിവിന്‍ പോളി എത്തുന്നത്. കിടിലന്‍ ലുക്കിലുള്ള ചിത്രങ്ങളായിരുന്നു ഇതുവരെ പുറത്തുവന്നത്.

  ഡോക്ടര്‍ ജോണ്‍ മിഖായേലായാണ് നിവിന്‍ പോളിയുടെ വരവ്. മാര്‍ക്കോ ജൂനിയറായി ഉണ്ണി മുകുന്ദനും മേരിയായും മഞ്ജിമ മോഹനും ഫ്രാന്‍സിസായി സുദേവ് നായരും ജോണായി ബാബു ആന്റണിയും എത്തുന്നു. ഗോപി സുന്ദറാണ് സിനിമയ്ക്ക് സംഗീതമൊരുക്കിയത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നു കൂടിയാണിത്. പതിവില്‍ നിന്നും വ്യത്യസ്തമായിട്ടായിരിക്കും നിവിന്റെ വരവെന്ന് വ്യക്തമാക്കുന്ന പോസ്റ്ററുകളാണ് പുറത്തുവന്നത്. വില്ലനായിരിക്കുമോ അതോ നായകനായിരിക്കുമോ തിളങ്ങുന്നതെന്നറിയാനായി കാത്തിരിക്കുകയാണ് എല്ലാവരും. സിനിമയെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയാനായി തുടര്‍ന്നുവായിക്കൂ.

  പുതുവര്‍ഷത്തിലെ ആദ്യ ബിഗ് റിലീസ്

  പുതുവര്‍ഷത്തിലെ ആദ്യ ബിഗ് റിലീസ്

  2019 ലേക്ക് കാലെടുത്ത് വെച്ചിട്ട് രണ്ടാഴ്ച പിന്നിട്ടതേയുള്ളൂ. സിനിമാലോകം ഒരുപോലെ കാത്തിരിക്കുന്ന നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. യുവതാരനിരയില്‍ ശ്രദ്ധേയനായ നിവിന്‍ പോളിയാണ് ബിഗ് റിലീസിന് തുടക്കമിടുന്നത്. ഹനീഫ് അദേനിയുടെ രണ്ടാമത്തെ സിനിമയാണ് മിഖായേല്‍. കഥയും തിരക്കഥയും തയ്യാറാക്കിയത് അദ്ദേഹമാണ്. മമ്മൂട്ടി ചിത്രമായ അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം ഹനീഫ് അദേനി തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. നാളുകള്‍ നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് സിനിമ റിലീസ് ചെയ്യുകയാണ്.

  നിവിനും മഞ്ജിമയും

  നിവിനും മഞ്ജിമയും

  ബാലതാരമായി സിനിമയിലേക്കെത്തി പിന്നീട് നായികമായി മാറിയ താരമാണ് മഞ്ജിമ മോഹന്‍. നിവിന്‍ പോളിയും മഞ്ജിമയും നേരത്തെയും ഒരുമിച്ച് അഭിനയിച്ചിരുന്നു. ഇടവേളയ്ക്ക് ശേഷം ഇരുവരും ഒരുമിച്ചെത്തുകയാണ് മിഖായേല്‍. മിഖായേലിന്റെ മേരിയെ പരിചയപ്പെടുത്തിയുള്ള പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സിനിമയുടെ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. കായംകുളം കൊച്ചുണ്ണിക്ക് ശേഷം തിയേറ്ററുകളിലേക്കുന്ന സിനിമയ്ക്ക് ഗംഭീര വരവേല്‍പ്പ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് അച്ചായന്റെ ആരാധകര്‍.

  വില്ലനായി ഉണ്ണി മുകുന്ദന്‍

  വില്ലനായി ഉണ്ണി മുകുന്ദന്‍

  നായകനായി നിറഞ്ഞുനില്‍ക്കുന്നതിനിടയില്‍ വില്ലനായെത്താന്‍ പലരും തയ്യാറാവാറില്ല. എന്നാല്‍ ആ സാഹസത്തിനും തയ്യാറായിരിക്കുകയാണ് ഈ താരം. മാര്‍കോ ജൂനിയറിന്റെ ലുക്കിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. താന്‍ ഈ കഥാപാത്രത്തെ സ്വീകരിക്കുമോയെന്ന തരത്തിലുള്ള ആശങ്കയായിരുന്നു തുടക്കത്തില്‍ അലട്ടിയിരുന്നത്. എന്നാല്‍ അഭിനയ പ്രാധാന്യമുള്ള റോളുകള്‍ സ്വീകരിക്കുന്നതിന് വിമുഖത കാണിക്കാത്ത താരം ഈ കഥാപാത്രത്തെ ഏറ്റെടുക്കുകയായിരുന്നു.

  ആക്ഷന്‍ ത്രില്ലര്‍ ചിത്രം

  ആക്ഷന്‍ ത്രില്ലര്‍ ചിത്രം

  ആക്ഷന്‍ ത്രില്ലര്‍ ചിത്രവുമായാണ് ഇത്തവണ ഹനീഫ് അദേനി എത്തുന്നത്. ഇമോഷണല്‍ രംഗങ്ങളും കലര്‍ന്ന ത്രില്ലര്‍ സിനിമയുമായാണ് നിവിന്‍ എത്തുന്നത്. സിനിമയുടെ പ്രമേയത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്. അവസാന നിമിഷമാണ് സസ്‌പെന്‍സ് പുറത്തുവരുന്നത്. ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ എന്ന ടാഗുമായാണ് ചിത്രമെത്തുന്നത്. ഹനീഫ് അദേനിയുടെ സിനിമയിലെ സ്ഥിരം രംഗങ്ങള്‍ ചിത്രത്തിലുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

   ഉണ്ണി കവര്‍ന്നെടുക്കുമോ?

  ഉണ്ണി കവര്‍ന്നെടുക്കുമോ?

  വില്ലനായെത്തുന്ന ഉണ്ണി മുകുന്ദന്‍ സിനിമ തന്നെ കവര്‍ന്നെടുക്കുമോയെന്ന തരത്തിലുള്ള സംശയം ഉന്നയിച്ചും ആരാധകര്‍ രംഗത്തെത്തിയിരുന്നു. കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ നിറഞ്ഞുനിന്നത് പോലെ മിഖായേല്‍ ഉണ്ണി മുകുന്ദന്റേതാവുമോയെന്നാണ് പലരും ചോദിക്കുന്നത്. വിക്രമാദിത്യനില്‍ അതിഥിയായി നിവിന്‍ എത്തിയിരുന്നു. ഉണ്ണി മുകുന്ദന്റെ കരിയര്‍ ബ്രേക്ക് ചിത്രമായി മിഖായേല്‍ മാറുമോ? കാത്തിരുന്ന് കാണാം.

  English summary
  Nivin Pauly's Mikhael will release on Friday
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X