കേരളത്തിനും വമ്പന്‍ റിലീസിന് നയന്‍താര ചിത്രം, കൊലമാവ് കോകിലയുടെ വിജയം ആവര്‍ത്തിക്കുമോ?
വേലൈക്കാരന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നയന്‍താര തമിഴ് ബോക്‌സ് ഓഫീസില്‍ തരംഗം സൃഷ്ടിച്ചത് കൊലമാവ് കോകില എന്ന ചിത്രത്തിലൂടെയാണ്. കൊലമാവ് കോകില തിയറ്ററില്‍ രണ്ടാഴ്ച പിന്നിടുമ്പോള്‍ അടുത്ത നയന്‍താര ചിത്രവും റിലീസിന് തയാറെടുക്കുകയാണ്. അഥര്‍വ്വ മുരളി, നയന്‍താര, വിജയ് സേതുപതി എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ഇമൈക്ക നൊടികള്‍ വ്യാഴാഴ്ച്ച രാജ്യവ്യാപകമായി പ്രദര്‍ശനത്തിന് എത്തും. ഇതേ ദിവസം കേരളത്തിലും വന്‍ റിലീസാണ് ഒരുങ്ങുന്നത്.

പ്രകാശ് ഫിലിംസാണ് ഇമൈക്ക നൊടികള്‍ കേരളത്തില്‍ പ്രദര്‍ശനത്തിന് എത്തിക്കുന്നത്. രണ്ട് മണിക്കൂര്‍ 50 മിനിറ്റ് ദൈര്‍ഘ്യമുള്ള ചിത്രം 120 തിയറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തുന്നത്. ആദ്യമായാണ് സൂപ്പര്‍ താര സാന്നിദ്ധ്യമില്ലാത്ത ഒരു തമിഴ് ചിത്രം നൂറിലധികം ചിത്രങ്ങളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. നയന്‍താരയുടെ താരമൂല്യം കേരളത്തിലും വര്‍ദ്ധിച്ചുവെന്നതിന് തെളിവാണ് ഈ നീക്കം.
കഴിഞ്ഞ ആഴ്ചയായിരുന്നു കൊലമാവ് കോകില കേരളത്തില്‍ പ്രദര്‍ശത്തിന് എത്തിയത്. ചിത്രം കേരളത്തിലും മികച്ച വിജയവും അഭിപ്രായവും നേടുന്നതിന് തൊട്ട് പിന്നാലെയാണ് പുതിയ നയന്‍താര ചിത്രവും പ്രദര്‍ശത്തിന് എത്തുന്നത്. ത്രില്ലര്‍ ജോണറിലുള്ള ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് ആര്‍ അജയ് ജ്ഞാനമുത്തുവാണ്. ചിത്ര ജയകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സംഗീതം ഹിപ്പ്‌ഹോപ്പ് തമിഴ ആണ്.


Click it and Unblock the Notifications