twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ കഥ!! ട്വൽത്ത് സി...

    |

    വര്‍ഷങ്ങള്‍ക്കു ശേഷം ഇന്ദ്രജ മലയാളത്തിൽ എത്തുന്ന ചിത്രമാണ് ട്വൽത്ത് സി. ചിത്രത്തിന്റെ ഷൂട്ട് മെയ് 10 ന് എറണാകുളത്ത് ആരംഭിക്കും. നവാഗതനായ ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിജിത്ത്, ബാലാജി, യുവശ്രീ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. അനില്‍ നെടുമങ്ങാട്, അക്ഷത്ത് സിംഗ്, പ്രകാശ് മേനോന്‍, സിബി തോമസ്സ്, മഹേഷ്, സുധീപ്, സന്തോഷ് കുറുപ്പ്, നവനീത്, അശ്വിന്‍, കാവ്യ ഷെട്ടി, റോണ, ശിഖ, ശ്രുതി തുടങ്ങിയവര്‍ക്കൊപ്പം മധുപാല്‍, ദിലീഷ് പോത്തന്‍, ഗ്രിഗറി തുടങ്ങിയവരും പുതുമുഖങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്.

    12 c

    സേതുമാധവൻ സാറിനോട്... ഞാനും കൂടി നിന്നോട്ടെ!! ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ അനുഭവം തുറന്ന് പറഞ്ഞ് മമ്മൂട്ടിസേതുമാധവൻ സാറിനോട്... ഞാനും കൂടി നിന്നോട്ടെ!! ആദ്യമായി ക്യാമറക്ക് മുന്നിലെത്തിയ അനുഭവം തുറന്ന് പറഞ്ഞ് മമ്മൂട്ടി

    വൈറ്റ് മാജിക് ഫിലിംസിന്റെ സഹകരണത്തോടെ ഫിലിം മേക്കേഴ്‌സ് ക്ലബ്ബിന്റെ ബാനറില്‍ മഹേഷ് എച്ച്‌ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് ലോകനാഥന്‍ എസ് ആണ്. ട്വൽത്ത് സിയുടെ തിരക്കഥ,സംഭാഷണം തയ്യാറാക്കിയിരിക്കുന്നത് രാജേഷ് തില്ലങ്കേരി.കെ ആര്‍. ബി കെ ഹരിനാരായണന്‍,മധു വാസുദേവന്‍,തുമ്ബൂര്‍ സുബ്രഹ്മണ്യന്‍,ജോയ് തമലം എന്നിവരുടെ വരികള്‍ക്ക് ഔസേപ്പച്ചൻ സംഗീതം പകരുന്നു.

    ഡബ്ല്യൂസിസി രൂപീകരിച്ചതിൽ തെറ്റില്ല!! ദിലീപ് വിഷയത്തിൽ കൂടുതലൊന്നും പറയുന്നില്ല, ശ്രീനിവാസനെ പിന്തുണച്ച് മുകേഷ്...
    രക്ഷിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ട്വൽത്ത് സി പറയുന്നത്. ആശ പൈ എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജ അവതരിപ്പിക്കുന്നത്. 12 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് താരത്തിന്റെ രണ്ടാം വരവ്. പതിവ് അമ്മ- മക്കൾ ബന്ധത്തിൽ നിന്നും വ്യത്യസ്തമായൊരു കഥയാണിത്.

    English summary
    indraja new movie 12 c shoot start may 10
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X