സൂപ്പർസ്റ്റാറുകൾ അവാർഡ് നിശകളിൽ പങ്കെടുക്കണം!! കാരണം വ്യക്തമാക്കി ഇന്ദ്രൻസ്
തരാങ്ങളോടുള്ള അമിത ആരാധന വളർത്തരുത്.
ഒരു സിനിമയെ കൂവി തോൽപ്പിക്കുന്നത് ശരിയായ കാര്യമല്ലെന്ന് നടൻ ഇന്ദ്രൻസ്. ഫാൻസ് ആസോസിയേഷനുകളെ വളർത്തുന്ന ഗുണ്ടകൾക്ക് സമാനമാണെന്നും അദ്ദേഹം പറഞ്ഞു. പലക്കാട് പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . ഫാൻസുകളോട് പഠിക്കാനും പണിയെടുക്കാനുമാണ് പറയേണ്ടതെന്നും ഇദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ടു വർഷമായി അവാർഡ് ലഭിക്കുന്നത് ഒതുങ്ങിപ്പോകുമായിരുന്ന താരങ്ങൾക്കാണ്. താൻ ഉൾപ്പെടെയുളള താരങ്ങൾക്ക് അവാർഡ് വാങ്ങുന്ന ചടങ്ങ് മികച്ച നിലയിൽ നൽക്കണമെന്നുണ്ടെന്നും അദേഹം പറഞ്ഞു. അതു കൊണ്ടാണ് മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ ചടങ്ങിൽ എത്തണമെന്ന് ആഗ്രഹിക്കുന്നതെന്നും താരം പറഞ്ഞു. മിഹാനടന്മാർ എത്തിയാൽ കൂടുതൽ ആളുകളും എത്തുമെന്നും അദ്ദേഹം പറഞ്ഞു.
കാണുന്നതു പോലെയല്ല പലരും!! ഉള്ളിലിരിപ്പ് വേറെ, മത്സാരാർഥികളുടെ ഫോൺ സംഭാഷണങ്ങൾ ഇങ്ങനെ..
തരാങ്ങളോടുള്ള അമിത ആരാധന വളർത്തരുതെന്നും അദ്ദേഹം പറയുന്നുണ്ട്. വരുന്ന തലമുറയ്ക്കെങ്കിലും ഇതിൽ നിന്ന് മാറി ചിന്തിക്കുമെന്ന് പ്രതക്ഷിക്കുന്നു വെന്നുംഅ അദ്ദേഹം പറഞ്ഞു. കൂടാതെ എഎംഎംഎയിൽ ഇപ്പോൾ പ്രശ്നമുളളതായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദിലീപിനെ സംഘടനയിൽ മടക്കി എടുത്തിട്ടില്ല. എടുക്കും എന്ന അഭിപ്രായം മാത്രമാണ് യോഗത്തിൽ വന്നത്. പിന്നീട് അതേ കുറിച്ച് സംഘടനയിൽ ചർച്ച നടന്നിട്ടില്ലെന്നും ദിലീപ് പറഞ്ഞു.


Click it and Unblock the Notifications











