For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തിയേറ്ററിൽ പോയി സിനിമ കാണാറില്ല!! അച്ഛൻ ആകെ കണ്ടത് ഇരുപത്തിയെന്നാം നൂറ്റാണ്ട്

  |

  മലയാള സിനിമയിലെ താരപുത്രന്മാരിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ്. പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ ഗോകുലിന്റെ സിനിമ പ്രവേശനം. പിന്നീട് ചെറുതും വലുതുമായ സിനിമകളിൽ മികച്ച കഥാപാത്രങ്ങളിൽ തിളങ്ങാൻ സാധിച്ചു. ആദ്യ ചിത്രത്തിൽ തന്നെ തരക്കേടില്ലാത്ത പ്രതികരണമായിരുന്നു ഗോകുലിന് ലഭിച്ചിരുന്നത്. താരപുത്രനാണെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചാൽ മാത്രമേ ആദ്യ ചിത്രത്തിന് ഇത്തരത്തിലുളള പ്രതികരണം ലഭിക്കുകയുളളൂ.

  അന്ന് താമസിച്ചിരുന്നത് ഗായിക രേവമ്മയുടെ ബന്ധുവിന്റെ ഹോട്ടലിൽ!! നിർമാതാവ് ഓഫീസിലേയ്ക്ക് താമസം മാറാൻ അറിയിച്ചു, പറ്റില്ലെന്ന് തീർത്തു പറഞ്ഞു, പിന്നെ ഉണ്ടായതിനെ കുറിച്ച് നടി കവിയൂർ പൊന്നമ്മ

  അച്ഛൻ സുരേഷ് ഗോപിയുടെ അതേ ഛായയാണ് ഗോകുലിനും. വർഷങ്ങൾക്ക് മുൻപുള്ള താരത്തിനെയാണ് ഇപ്പോൾ ഗോകുലിലൂടെ കാണാൻ സാധിക്കുന്നതെന്നാണ് പ്രേക്ഷകർ പറയുന്നത്. ജൂനിയർ ചക്കോച്ചി എൺന്ന ഓമനപ്പേരും പ്രേക്ഷകർ ചാർത്തി കൊടുത്തിട്ടുണ്ട്. ഗോകുലിന്റെ ഏറ്റവും പുതിയ ചിത്രമാണ് സൂത്രക്കാരൻ. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. അമ്മയും മറ്റ് കുടുംബാംഗങ്ങളും ചിത്രം കണ്ടുവെന്നും എന്നാൽ അച്ഛൻ ചിത്രം കണ്ടിട്ടില്ലെന്നും ഗോകുൽ പറഞ്ഞു. സുരേഷ് ഗോപി അപൂർവ്വമായിട്ടെ സിനിമ തിയേറ്ററിൽ പോയി കാണാറുള്ളുവെന്നും താരം പുത്രൻ വെളിപ്പെടുത്തി. ഇന്ത്യൻ എക്സ്പ്രസ് മലയാളത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്

  പേര് ജതിൻ രാംദാസ്!! യുവ രാഷ്ട്രീയ നേതാവ്, ലൂസിഫറിൽ ടെവിനോ എത്തുന്നത് സൂപ്പർ താരത്തിന്റെ സഹോദരനായി? സ്റ്റീഫൻ നെടുമ്പള്ളിയുമായി ജതിന് കടുത്ത വൈരാഗ്യം... കഥാപാത്രത്തെ കുറിച്ച് ടൊവിനോ

   അമ്മയുടെ പ്രാർഥന.

  അമ്മയുടെ പ്രാർഥന.

  പ്രതീക്ഷിച്ചതിലും മികച്ച പ്രതികരണമാണ് സൂത്രക്കാരന് ലഭിക്കുന്നത്. ചിത്രത്തിലെ തന്റെ കഥാപാത്രത്തിന് നല്ല റിപ്പോർട്ടാണ് ലഭിക്കുന്നത്. ദൈവാനുഗ്രഹം കൊണ്ടോ ഗുരുത്വമോ അച്ഛന്റേയും അമ്മയുടേയും പ്രാർഥന കൊണ്ടാകാം താൻ ഇതുവരെ ചെയ്ത കഥാപാത്രങ്ങൾക്ക് മോശമായ പ്രതികരണം കിട്ടിയിട്ടില്ല. അതുപോലെ സൂത്രക്കാരനിലെ എന്റെ കഥാപാത്രത്തിനും ആളുകൾക്കിടയിൽ മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്.

   പ്രായത്തിനു ചേർന്ന കഥാപാത്രങ്ങൾ

  പ്രായത്തിനു ചേർന്ന കഥാപാത്രങ്ങൾ

  താൻ ഇതുവരെ ചെയ്തത് തന്റെ പ്രായത്തിന് ചേർന്ന കഥാപാത്രങ്ങളാണ്. അവയോട് എനിയ്ക്ക് നീതി പുലർത്താൻ കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം. ഇതുവരെ നെഗറ്റീവ് അഭിപ്രായങ്ങൾ കേട്ടിട്ടില്ലെന്നും. കേൾക്കുന്നതിൽ അൽപമെങ്കിലും കഴമ്പുണ്ടെങ്കിൽ താൻ സ്വീകരിക്കാറുണ്ടെന്നും ഗോകുൽ പറയുന്നു. അച്ഛനോ അദ്ദേഹത്തിന്റെ കൂട്ടത്തിൽപ്പെടുന്ന താരങ്ങളൊ ചെയ്യുന്ന തരത്തിലുളള കഥാപാത്രങ്ങൾ താൻ ഇതുവരെ ചെയ്തിട്ടില്ലെന്നും ഗോകുൽ കൂട്ടിച്ചേർത്തു.

   ആകെ കണ്ടത് ഇരുപത്തിയൊന്നാം നൂറ്റാണ്ട്

  ആകെ കണ്ടത് ഇരുപത്തിയൊന്നാം നൂറ്റാണ്ട്

  അച്ഛൻ സ്വന്തം ചിത്രങ്ങൾ പോലും തിയേറ്ററിൽ പോയി കാണാറില്ല. അപൂർവ്വമായി മാത്രമാണ് അദ്ദേഹത്തിന്റെ സിനിമ തിയേറ്ററിൽ പോയി കാണുന്നത്. ആദ്യമായി കണ്ട എന്റെ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടാണ്. അതിനു കാരണം അമ്മയാണ്. അമ്മ കൂടി പറഞ്ഞപ്പോഴാണ് അദ്ദേഹം പോയി സിനിമ കണ്ടത്. പെട്ടെന്ന് കയറി വളരേണ്ട. പതുക്കെ വളർന്നാൽ മതി. ഞങ്ങളൊക്കെ ഇങ്ങനെയായിരുന്നു വളർന്നതെന്നായിരുന്നു അച്ഛന്റെ പ്രതികരണം. അദ്ദേഹത്തിൽ നിന്ന് ഞാൻ ഈ ഡയലോഗായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും താരം കൂട്ടിച്ചേർത്തു.

   താരപുത്രന്മാർ

  താരപുത്രന്മാർ

  താരപുത്രന്മാർ കേന്ദ്രകഥാപാത്രത്തിലെത്തിയ ചിത്രമായിരുന്നു സൂത്രക്കാരൻ. ഗോകുൽ സുരേഷിനെ കൂടാതെ നടനും നിർമാതാവുമായ മണിയൻപ്പിളള രാജുവിന്റെ മകൻ നിരഞ്ജനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വ്യത്യസ്ത ലുക്കിലായിരുന്നു ഈ ചിത്രത്തിൽ ഗോകുൽ പ്രത്യക്ഷപ്പെട്ടത്. വര്‍ഷയാണ് ചിത്രത്തിലെ നായിക. അനില്‍ രാജ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ലാലു അലക്സ്, ധര്‍മജന്‍, ശ്വാസിക, കൈലാഷ്,വിജയരാഘവന്‍, സരയൂ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

  English summary
  irupathi onnam noottandu is he was watch my movie in movie theater says gokul
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X