തിരികെ വരണമെന്ന് ആരാധകര്‍; തിരിച്ചുവരവ് സൂചന നല്‍കി ആന്‍ അഗസ്റ്റിന്റെ മറുപടി, വൈറല്‍!
വളരെ ചുരുക്കം സിനിമകള്‍ കൊണ്ട് തന്നെ മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് ആന്‍ അഗസ്റ്റിന്‍. മലയാളികളുടെ പ്രിയപ്പെട്ട നടന്‍ അഗസ്റ്റിന്റെ മകളായ ആന്‍ എല്‍സമ്മ എന്ന ആണ്‍കുട്ടി എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറുന്നത്. മലയാള സിനിമയ്ക്ക് ഒരുപാട് നായികമാരെ നല്‍കിയ ലാല്‍ ജോസ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. കുഞ്ചാക്കോ ബോബനായിരുന്നു നായകന്‍.
വളരെ പെട്ടെന്നു തന്നെ തന്നിലെ പ്രതിഭയെ അടയാളപ്പെടുത്താന്‍ ആനിന് സാധിച്ചിരുന്നു. മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം അടക്കം നേടാന്‍ ആനിന് സാധിച്ചു. എന്നാല്‍ വിവാഹ ശേഷം അഭിനയത്തില്‍ നിന്നും പതിയെ ഇടവേളയെടുക്കുകയായിരുന്നു ആന്‍. ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണിനെയായിരുന്നു ആന്‍ വിവാഹം കഴിച്ചത്. എന്നാല്‍ ആ ബന്ധം ഈയ്യടുത്ത് പിരിഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ആന്‍. താരം പങ്കുവെക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. കഴിഞ്ഞ ദിവസം ആന്‍ പങ്കുവച്ച ചിത്രങ്ങളും ഇങ്ങനെ വൈറലായിരുന്നു. കറുപ്പ് നിറത്തിലുള്ള വസ്ത്രം ധരിച്ചുള്ള ആനിന്റെ ചിത്രങ്ങളായിരുന്നു വൈറലായി മാറിയത്. ചിത്രത്തിന്റെ കമന്റ് ബോക്‌സ് നിറയെ എപ്പോഴാണ് തിരികെ വരിക എന്നുള്ള ആരാധകരുടെ ചോദ്യങ്ങളായിരുന്നു. നെഗറ്റീവ് കഥാപാത്രം ചെയ്ത് തിരികെ വരണമെന്ന് വരെ ചിലര്‍ പറഞ്ഞു.
തിരിച്ചുവരവിനെക്കുറിച്ചുള്ള ആരാധകരുടെ ചോദ്യങ്ങളും മറ്റും കണ്ടതോടെ ആന്‍ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്. താരത്തിന്റെ തിരിച്ചുവരവ് സൂചിപ്പിക്കുന്നതാണ് വാക്കുകള്‍.
ഒരുപാട് സന്തോഷം നിങ്ങള്‍ എനിക്ക് ഇപ്പോഴും നല്‍കുന്ന ഈ സ്‌നേഹവും പ്രോത്സാഹനങ്ങളും കാണുമ്പോള്‍..ഈ സ്‌നേഹവും പ്രോത്സാഹനവും അനുഗ്രഹവും എപ്പോഴും എനിക്കൊപ്പം ഉണ്ടാവാന്‍ അതിയായി ആഗ്രഹിക്കുന്നു. നല്ല നല്ല സിനിമകള്‍ ഇനിയും ചെയ്യാന്‍ ദൈവം എനിക്ക് അവസരം തരട്ടെ..
എന്ന്, നിങ്ങളുടെ സ്വന്തം എല്‍സമ്മ എന്നായിരുന്നു ആന്‍ നല്‍കിയ മറുപടി.
ഗോള്‍ഡന്‍ ഗേള്‍ ആയി മൗനി റോയ്; ചിത്രങ്ങള്‍ കാണാം
Recommended Video
കമന്റിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ആര്‍ട്ടിസ്റ്റിലൂടെയാണ് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം ലഭിക്കുന്നത്. ആര്‍ട്ടിസ്റ്റിന് ശേഷം നീന, സോളോ എന്നീ ചിത്രങ്ങളില്‍ മാത്രമാണ് ആന്‍ അഭിനയിച്ചിട്ടുള്ളത്.


Click it and Unblock the Notifications











