മരക്കാറും ഒടിടി റിലീസിനോ? തീരുമാനം അറിയിച്ച് പ്രിയദര്‍ശന്‍!
കൊവിഡ് പ്രതിസന്ധികള്‍ മൂലം തീയേറ്ററുകള്‍ അടച്ചിട്ടിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ വീണ്ടും തുറക്കുക എപ്പോഴാണെന്ന കാര്യത്തില്‍ അനശ്ചിതത്വം തുടരുകയാണ്. ആരാധകര്‍ കാത്തിരിക്കുന്ന ഒരുപാട് സിനിമകള്‍ റിലീസിനായി കാത്തു നില്‍ക്കുകയാണ്. അതേസമയം മിക്ക സിനിമകളും ഒടിടി പ്ലാറ്റ്‌ഫോം എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുകയും ചെയ്തു. മാലിക്കും കോള്‍ഡ് കേസും ഒടിടി റിലീസിന് തയ്യാറെടുക്കുന്നുവെന്ന വാര്‍ത്തയായിരുന്നു ഏറ്റവും ഒടുവില്‍ വന്നത്.
Recommended Video
ഇതിനിടെ ആരാധകര്‍ക്കിടയില്‍ പ്രചരിച്ച വാര്‍ത്തയായിരുന്നു മോഹന്‍ലാല്‍ ചിത്രമായ മരക്കാറും ഒടിടി റിലീസിന് തയ്യാറെടുക്കുന്നുവെന്നത്. മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഒന്നരവര്‍ഷമായി ആരാധകര്‍ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രമാണിത്. അതുകൊണ്ട് തന്നെ ഒടിടി റിലീസ് എന്ന വാര്‍ത്ത അവര്‍ക്ക് നിരാശ പകരുന്നതാണ്.

ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകനായ പ്രിയദര്‍ശന്‍ ഇപ്പോള്‍. ബിഗ് ബജറ്റ് ചിത്രമായ മരക്കാറിന് ഒടിടി റിലീസുണ്ടാകില്ലെന്നും ചിത്രം തീയേറ്ററുകളിലൂടെ തന്നെയായിരിക്കും റിലീസ് ചെയ്യുക എന്നും സംവിധായകന്‍ വ്യക്തമാക്കിയിരിക്കുകയാണ്. 100 കോടി ബജറ്റില്‍ പൂര്‍ത്തിയാക്കിയ ചിത്രം കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യാനിരിക്കുകയായിരുന്നു. ഇതിനിടെയാണ് കൊവിഡ് പ്രതിസന്ധിയുണ്ടാകുന്നത്.
ബിഗ് സ്‌ക്രീനില്‍ മാത്രം ആസ്വദിക്കാന്‍ സാധിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് മരക്കാര്‍. അടുത്ത ആറ് മാസം കാത്തിരിക്കേണ്ടി വന്നാലും മരക്കാര്‍ തീയേറ്ററിലേ റിലീസ് ചെയ്യുകയുള്ളൂ. റിലീസിന്റെ കാര്യത്തില്‍ ഞാനും മോഹന്‍ലാലും നിര്‍മ്മതാവായ ആന്റണി പെരുമ്പാവൂരും ഒരേ അഭിപ്രായക്കാരാണ്. മരക്കാര്‍ പോലൊരു സിനിമയ്ക്ക് തീയേറ്റര്‍ റിലീസ് നിര്‍ബന്ധമാണ് എന്നായിരുന്നു ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്.
സെക്‌സി ലുക്കില്‍ ശ്രാവന്തി; ഹോട്ട് ചിത്രങ്ങള്‍ കാണാം
ഞങ്ങള്‍ക്ക് ഒരു തിരക്കുമില്ല. ലോകം പഴയ നിലയിലേക്ക് എത്തുമ്പോള്‍ ഒരു തീരുമാനം എടുക്കാം. മുമ്പ് ആസ്വദിച്ചത് പോലെ ആസ്വദിക്കാന്‍ ആളുകള്‍ക്ക് സാധിക്കുന്നൊരു സാഹചര്യം വരണം. ഡിസംബറിലോ അടുത്ത വര്‍ഷമോ ആണ് റിലീസ് ചെയ്യാമെന്ന് കരുതുന്നതെന്നായിരുന്നു കഴിഞ്ഞ വര്‍ഷം പ്രിയദര്‍ശന്‍ പറഞ്ഞത്. എന്നാല്‍ ആ ഡിസംബര്‍ കഴിഞ്ഞ് 2021 ജൂണിലെത്തി നില്‍ക്കുകയാണ് കൊവിഡ് പ്രതിസന്ധി.


Click it and Unblock the Notifications











