മമ്മൂട്ടിയും പൃഥ്വിയും ഒരുമിക്കുന്നോ? തലമുറകള്‍ക്കതീതം മമ്മൂക്ക; ചിത്രവുമായി പൃഥ്വി
മലയാള സിനിമയുടെ മെഗാ സ്റ്റാറാണ് മമ്മൂട്ടി. വര്‍ഷങ്ങളായി ആ സിംഹാസനത്തിനൊരു കോട്ടവും വന്നിട്ടില്ല. പ്രേക്ഷകരെ പോലെ തന്നെ സിനിമാതാരങ്ങളിലും മമ്മൂട്ടിയ്ക്ക് വന്‍ ആരാധകരുണ്ട്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയൊരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. നടന്‍ പൃഥ്വിരാജ് പങ്കുവച്ചൊരു ചിത്രമാണ് വൈറലായിരിക്കുന്നത്.
മമ്മൂട്ടിയോടൊപ്പം ഇരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയോട് സംസാരിച്ചു കൊണ്ട് അരികില്‍ ഇരിക്കുകയാണ് പൃഥ്വിരാജ്. ഈ ചിത്രത്തോടൊപ്പം പഴയൊരു ചിത്രം കൂടി പൃഥ്വിരാജ് പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടിയും സുകുമാരനും ഒരുമിച്ചിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് പങ്കുവച്ചിരിക്കുന്നത്.

മലയാള സിനിമയിലെ രണ്ട് തലമുറകള്‍ക്കൊപ്പം മമ്മൂട്ടി എന്ന പേരിലാണ് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പൃഥ്വിരാജിന്റെ പോസ്റ്റ് ഉടനെ വൈറലായി മാറുകയും ചെയ്തു. ആരാധകരും താരങ്ങളും കമന്റുകളുമായി എത്തിയിട്ടുണ്ട്.
ചിത്രത്തിന് കമന്റുകളുമായി ദുല്‍ഖര്‍ സല്‍മാനുമെത്തിയിട്ടുണ്ട്. ലവ് ദിസ് എന്നായിരുന്നു ദുല്‍ഖറിന്റെ കമന്റ്. പിന്നാലെ മറുപടിയുമായി സുപ്രിയയുമെത്തി. ഈ ചിത്രത്തിന്റെ അടുത്ത ജനറേഷന്‍ ചിത്രവും തനിക്ക് വേണമെന്നാണ് സുപ്രിയ പറയുന്നത്. മമ്മൂട്ടിയുടെ അരികിലിരിക്കുന്ന അല്ലിയുടെ ചിത്രം വേണമെന്നാണ് സുപ്രിയയുടെ ആഗ്രഹം.
പിന്നാലെ പൃഥ്വിരാജ് പങ്കുവച്ച ചിത്രങ്ങള്‍ മല്ലിക സുകുമാരനും പങ്കുവച്ചിട്ടുണ്ട്. തലമുറകള്‍ക്കതീതമായി അന്നും ഇന്നും മമ്മൂട്ടി എന്നായിരുന്നു മല്ലിക ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് കുറിച്ചിരിക്കുന്നത്. മല്ലികയുടെ പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ കൈയ്യടി നേടുകയാണ്. പിന്നാലെ മറ്റൊരു കാര്യവും സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നുണ്ട്.
ഗ്ലാമറസായി തെന്നിന്ത്യന്‍ സുന്ദരി പുനം ബജ്‌വ
പൃഥ്വിരാജ് നടന്‍ എന്നതിനൊപ്പം സംവിധായകന്‍ എന്ന നിലയിലും പ്രതിഭ തെളിയിച്ച വ്യക്തിയാണ്. മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന മെഗാഹിറ്റ് സംവിധാനം ചെയ്ത പൃഥ്വിയുടെ ചിത്രത്തില്‍ മമ്മൂട്ടി നായകനായേക്കുമോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യങ്ങള്‍ക്ക് കാരണം. നേരത്തെ മോഹന്‍ലാലിന്റെ ബാറോസില്‍ പൃഥ്വി അഭിനയിക്കുന്നുണ്ടോ എന്ന സംശയവും സോഷ്യല്‍ മീഡിയില്‍ ഉയര്‍ന്നിരുന്നു.
Recommended Video
അയ്യപ്പനും കോശിയുമാണ് പൃഥ്വിരാജിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം. നിരവധി സിനിമകളാണ് പൃഥ്വിയുടേതായി പുറത്തിറങ്ങാനുള്ളത്. ആടുജീവിതം, ജന ഗണ മന, കുരുതി, ഭ്രമം എന്നിവയാണ് പൃഥ്വിയുടെ പുതിയ ചിത്രങ്ങള്‍. ജന ഗണ മനയുടെ ടീസര്‍ ഓളം തീര്‍ത്തിരുന്നു. ഹിന്ദി ചിത്രം അന്ധാദുനിന്റെ റീമേക്കാണ് ഭ്രമം. കോള്‍ഡ് കേസ് എന്ന ചിത്രവും അണിയറയിലൊരുങ്ങുന്നുണ്ട്.


Click it and Unblock the Notifications