ഇതിഹാസ സംവിധായകന്‍ മോഹന്‍ലാലിനൊപ്പം
അങ്ങനെ ആദ്യ ചിത്രം ഹിറ്റാക്കിയ 'ഇതിഹാസ' സംവിധായകന്‍ ബിനു എസ് തന്റെ അടുത്ത പ്രൊജക്ടിലേക്ക് കടക്കുന്നതായി വാര്‍ത്തകള്‍. കുഞ്ഞു കഥയും, ചെറിയ താരങ്ങളുമായാണ് ബിനു ഇതിഹാസം സൃഷ്ടിച്ചത്.
അടുത്ത ചിത്രം സൂപ്പര്‍സ്റ്റാറിനൊപ്പമാണ്. അതെ മോഹന്‍ലാലിനൊപ്പമാണ് ബിനു തന്റെ അടുത്ത ചിത്രം ഒരുക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍. കഥയെഴുതിവച്ച് മോഹന്‍ലാലിന്റെ ഡേറ്റിനു വേണ്ടി കാത്തിരിക്കുകയാണത്രെ ബിനു. അങ്ങനെ ഒന്ന് സംഭവിച്ചാല്‍ അത് മറ്റൊരു ഇതിഹാസമായിരിക്കും.

എന്തായാലും അടുത്ത ചിത്രത്തിന്റെ നിര്‍മാണത്തിന് ബിനു എസിന് അധികം വിയര്‍ക്കേണ്ടി വരില്ല. ആദ്യ ചിത്രത്തിലൂടെ തന്നെ ബിനുവിന്റെ കഴിവ് മലയാള സിനിമയിലെ നിര്‍മാതാക്കള്‍ മനസ്സിലാക്കി കഴിഞ്ഞു. ഈ സംവിധായകന്‍ മലയാളത്തില്‍ ഇനിയും ഒത്തിരി ഇതിഹാസങ്ങള്‍ സൃഷ്ടിയ്ക്കും.
മാത്രമല്ല, മോഹന്‍ലാലിനൊപ്പമാണ് അടുത്ത ചിത്രമെങ്കില്‍ നിര്‍മാതാക്കള്‍ ബിനുവിനെ തേടിയെത്തും എന്ന കാര്യത്തില്‍ സംശയമില്ല. നിര്‍മാണത്തിലൂന്നി പറയാന്‍ കാരണവുമുണ്ടേ, ഇതിഹാസ തിയേറ്ററിലെത്തിക്കാന്‍ സാമ്പത്തികമായി ഒത്തിരി പ്രശ്‌നങ്ങളെ ബിനുവിനും കൂട്ടര്‍ക്കും അഭിമുഖീകരിക്കേണ്ടി വന്നിരുന്നു.


Click it and Unblock the Notifications











