ഇതിഹാസ കണ്ടു മമ്മൂട്ടി വിളിച്ചു!
ഒരുപാട് പ്രശ്‌നങ്ങളെ അതിജീവിച്ചാണ് 'ഇതിഹാസ' എന്ന കൊച്ചു ചിത്രം സംവിധായകന്‍ ബിനു എസ്സും കൂട്ടുകാരും തിയേറ്ററിലെത്തിച്ചത്. ആരും വിശ്വസിക്കാത്ത കഥ എന്ന ടാഗ് ലൈനോടെ വന്ന ചിത്രം തുടക്കത്തിലെ എല്ലാവരും നിഷേധിച്ചതും ഇതേ കാരണങ്ങള്‍ പറഞ്ഞാണ്.
എന്നാല്‍ തിയേറ്ററുകള്‍ പോലും ലഭിക്കാത്ത ചിത്രം കഷ്ടപ്പെട്ട് എത്തിച്ചപ്പോഴേക്കും ക്ലൈമാക്‌സ് മാറി. ഒരു പ്രദര്‍ശനം മാത്രമുണ്ടായിരുന്ന തിയേറ്ററുകളില്‍ നാല് ഷോ കളിച്ചു. മൗത്ത് പബ്ലിസിറ്റി മാത്രമാണ് ചിത്രത്തിന് ലഭിച്ചത്. പടം വിജയ്ച്ചപ്പോഴാണ് പോസ്റ്ററുകള്‍ പോലും എല്ലായിടത്തും എത്തിച്ചത്.

ഷൈന്‍ ടോം ചാക്കോയും ബാലുവും അനുശ്രീയും തകര്‍ത്തഭിനയിച്ച ചിത്രം പോയവര്‍ഷത്തെ കൊച്ചു ചിത്രങ്ങളില്‍ വലുതാണ്. ചിത്രത്തിന് ലഭിച്ച ആദ്യത്തെ അഭിനന്ദനം മമ്മൂട്ടിയില്‍ നിന്നായതില്‍ ബിനു എസ് സന്തോഷവാനാണ്.
മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ബിനു എസ് അക്കാര്യം പറഞ്ഞത്. സിനിമ കണ്ടതിന് ശേഷം മമ്മൂട്ടി വിളിച്ചിരുന്നുവത്രെ. നല്ല സിനിമയാണ് കൊള്ളാം എന്ന് പറഞ്ഞു. ഇത്തരം എന്റടൈനിങ് സിനിമകള്‍ ചെയ്യണം എന്നും പറഞ്ഞു. നല്ല തിരക്കഥയായിരുന്നു എന്ന് സംവിധായകന്‍ സിദ്ദിഖും വിളിച്ചു പറഞ്ഞുവത്രെ.


Click it and Unblock the Notifications











