twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാസ് അല്ല, വിധേയനിലേത് പോലൊരു പ്രകടനം മമ്മൂക്കയില്‍ നിന്നും പുഴുവില്‍ പ്രതീക്ഷിക്കാം: ജേക്‌സ് ബിജോയ്

    |

    സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പുഴു. കൊവിഡ് രണ്ടാം തരംഗത്തിന് മുമ്പായിരുന്നു സിനിമയുടെ പ്രഖ്യാപനം. മമ്മൂട്ടിയും പാര്‍വതി തിരുവോത്തും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമ സംവിധാനം ചെയ്യുന്നത് രത്തീന ഷര്‍ഷാദ് ആണ്. ഉണ്ടയ്ക്ക് ശേഷം ഹര്‍ഷാദ് തിരക്കഥയെഴുതുന്ന ചിത്രമാണ് പുഴു.

    വെറും പുലിയല്ല, പുപ്പുലി; ഷേര്‍ണി സ്റ്റൈല്‍ ഫോട്ടോഷൂട്ടുമായി വിദ്യ ബാലന്‍വെറും പുലിയല്ല, പുപ്പുലി; ഷേര്‍ണി സ്റ്റൈല്‍ ഫോട്ടോഷൂട്ടുമായി വിദ്യ ബാലന്‍

    ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുള്ള രസകരമായ വിവരം പങ്കുവച്ചിരിക്കുകയാണ് സംഗീത സംവിധായകന്‍ ജേക്‌സ് ബിജോയ്. ഒടിടി പ്ലേയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. പ്രഖ്യാപനത്തിന് ശേഷം ലോക്ക്ഡൗണ്‍ ആയതോടെ സിനിമയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിരുന്നില്ല.

    Recommended Video

    50 Years Of Mammoottysm: Interesting facts about the Megastar| FilmiBeat Malayalam

    വിധേയനയിലെ പോലൊരു പ്രകടനം

    വളരെയധികം അതിശയിപ്പിച്ച തിരക്കഥയാണ് പുഴുവിന്റേത്. ഒരുപാട് കാലത്തിന് ശേഷമാണ് മമ്മൂക്ക ഇത്തരമൊരു കഥാപാത്രമായി എത്തുന്നത് ബിജോയ് പറയുന്നു. മാസ് മമ്മൂക്കയില്‍ നിന്നും മാറി വിധേയനയിലെ പോലൊരു പ്രകടനം പുഴുവില്‍ കാണാന്‍ സാധിക്കുമെന്നും അദ്ദേഹം പറയുന്നു. ആരാധകര്‍ എറെ പ്രതീക്ഷയോടെയാണ് പുഴുവിനായി കാത്തിരിക്കുന്നത്. മമ്മൂട്ടിയും പാര്‍വതിയും ഒരുമിക്കുന്നുവെന്നത് ആ പ്രതീക്ഷകള്‍ക്ക് ശക്തി പകരുന്നതാണ്. കസബ വിവാദത്തിന്റെ കൂടെ പശ്ചാത്തലത്തില്‍ ഇരുവരും ഒരുമിച്ചെത്തുന്നത് ചര്‍ച്ചയായി മാറിയിരുന്നു.

    മമ്മൂട്ടിയും പാര്‍വതിയും

    ഹര്‍ഷദിനൊപ്പം സുഹാസ്, ഷറഫു എന്നിവരും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്. രത്തീന ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഴു. മമ്മൂട്ടിയും പാര്‍വതിയും ആദ്യമായി ഒരുമിക്കുന്നുവെന്നതും സിനിമയുടെ പ്രത്യേകതയാണ്. നേരത്തെ പാര്‍വതി അഭിനയിച്ച ഉയരെയുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായിരുന്നു രത്തീന. ജേക്‌സ് ബിജോയ് ആണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫേറര്‍ ഫിലിംസിന്റെ സൈന്‍ സൈല്‍ സെല്ലുലോയ്ഡിന്റേയും ബാനറില്‍ എസ് ജോര്‍ജാണ് സിനിമയുടെ നിര്‍മ്മാണം.

    രണ്ട് ചിത്രങ്ങള്‍

    ഈ ലോക്ക്ഡൗണ്‍ കാലത്ത് പോലും മമ്മൂട്ടിയുടെ രണ്ട് ചിത്രങ്ങള്‍ തീയേറ്ററുകളിലെത്തിയിരുന്നു. ആദ്യമായി മഞ്ജു വാര്യര്‍ക്കൊപ്പം അഭിനയിച്ച ദ പ്രീസ്റ്റ് ആയിരുന്നു ആദ്യമെത്തിയത്. ചിത്രത്തില്‍ വൈദികനായിട്ടാണ് മമ്മൂട്ടി അഭിനയിച്ചത്. മമ്മൂട്ടി മുഖ്യമന്ത്രിയായി അഭിനയിച്ച വണ്‍ ആയിരുന്നു അവസാനം പുറത്തിറങ്ങിയ സിനിമ. എന്നാല്‍ രണ്ട് സിനിമകളും പ്രതീക്ഷിച്ചത് പോലൊരു വിജയം സ്വന്തമാക്കാന്‍ സാധിക്കാതെ പോയവയാണ്.

    മമ്മൂട്ടിയുടെ പുതിയ സിനിമ

    ഭീഷ്മ പര്‍വ്വമാണ് മമ്മൂട്ടിയുടെ പുതിയ സിനിമ. ചിത്രത്തില്‍ നിന്നുമുള്ള മമ്മൂട്ടിയുടെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഭീഷ്മവര്‍ധന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തബു, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, ്ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, സ്രിന്ദ, വീണ നന്ദകുമാര്‍, നദിയ മൊയ്തു തുടങ്ങിയ വലിയ താരനിര തന്നെയുണ്ട്. ബിലാലിന് മുമ്പ് അമല്‍ നീരദ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണിത്. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിനായും ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

    കുരുതി മതത്തെ കുറിച്ചല്ല സംസാരിക്കുന്നത്, കഥയ്ക്ക് പശ്ചാത്തലമാകുന്ന ഒരു ഘടകം മാത്രം, പൃഥ്വി പറയുന്നുകുരുതി മതത്തെ കുറിച്ചല്ല സംസാരിക്കുന്നത്, കഥയ്ക്ക് പശ്ചാത്തലമാകുന്ന ഒരു ഘടകം മാത്രം, പൃഥ്വി പറയുന്നു

    അതേസമയം ഈയ്യടുത്തായിരുന്നു മമ്മൂട്ടി തന്റെ സിനിമാജീവിതത്തില്‍ അമ്പതാണ്ട് പൂര്‍ത്തിയാക്കിയത്. മലയാളത്തിന്റെ മെഗാസ്റ്റാറിന് ആശംസകളും അഭിനന്ദനങ്ങളുമായി സിനിമ ലോകത്തും നിന്നും രാഷ്ട്രീയ-സാംസ്‌കാരിക ലോകത്തു നിന്നുമെല്ലാം നിരവധി പേര്‍ എത്തിയിരുന്നു. സര്‍ക്കാരും മമ്മൂട്ടിയെ ആദരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ജനങ്ങളുടെ പണം മുടക്കിയുള്ള ആദരം തനിക്ക് വേണ്ടെന്നാണ് മമ്മൂട്ടി നല്‍കിയ മറുപടി. ഇതോടെ ആ ആവശ്യം അംഗീകരിച്ച് ചെറിയ ചടങ്ങായി നടത്താനാണ് സര്‍ക്കാരിന്റെ തീരുമാനം.

    Read more about: mammootty
    English summary
    Jakes Bijoy Mammootty's Character In Puzhu Will Be Like Vidheyan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X